കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ എക്സ് പ്രസില്‍ പിരിച്ചുവിടല്‍

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് കൊച്ചി യൂണിറ്റിലെ പിരിച്ചുവിടല്‍ നടപടി വിവാദമാകുന്നു. പാക്കിങ്, അച്ചടി വിഭാഗത്തിലെ 30 ജീവനക്കാരോട് കമ്പനി യാതൊരു മുന്നറിയിപ്പും ഇല്ലാതെ പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടത്. ഒരു മാസത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റി പിരിഞ്ഞു പോകണം എന്നായിരുന്നു ആവശ്യം.

ഏപ്രില്‍ 25 വെള്ളിയാഴ്ച വൈകീട്ട് ജോലിക്കായി എത്തിയപ്പോഴാണ് പിരിച്ചുവിടല്‍ വാര്‍ത്ത ജീവനക്കാര്‍ അറിയുന്നത്. ഇതിന് മുമ്പം ഇന്ത്യന്‍ എക്സ്പ്രസ് പത്രമാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് തൊഴിലാളി വിരുദ്ധ നടപടികള്‍ ഉണ്ടായിട്ടുണ്ട്.

Indian Express

പത്രത്തിന്റെ കൊച്ചിയിലെ പ്രിന്റിങ്, പാക്കിങ് വിഭാഗങ്ങള്‍ അടച്ചുപൂട്ടിയെന്ന് പറഞ്ഞാണ് തൊഴിലാളികളെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്. എന്നാല്‍ ഈ ജോലികളെല്ലാം ഇപ്പോള്‍ പുറം കരാര്‍ കൊടുത്തിരിക്കുകയാണെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.

ജീവനക്കാര്‍ വിഷയം മാനേജ്‌മെന്റ് പ്രതിനിധികളുമായി ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ പത്രത്തിന്റെ പേഴ്‌സണല്‍ വിഭാഗം വൈസ് പ്രസിഡന്റ് ജുന്‍ജുന്‍വലയെ തൊഴിലാളികള്‍ തടഞ്ഞുവച്ചു. ഇതോടെ സ്ഥാപനത്തില്‍ സംഘര്‍ഷാവസ്ഥയാകുമെന്ന സ്ഥിതിയായി.

പിന്നീട് പോലീസ് എത്തിയാണ് വൈസ് പ്രസിഡന്റിനെ രക്ഷപ്പെടുത്തിയത്. പോലീസുകാര്‍ തൊഴിലാളികളെ ഭീഷണിപ്പെടുത്തിയതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും തൊഴില്‍ വകുപ്പിനും പരാതി നല്‍കുമെന്ന് തൊഴിലാളി സംഘടന നേതാക്കള്‍ അറിയിച്ചു.

English summary
The New Indian Express Kochi unit terminated employees with Notice.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X