ലോഞ്ചിങിന് മുന്പ് ടിവി നൗ പേര് മാറ്റി, ഇനി ടിവി ന്യൂ
കൊച്ചി: ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റേയും വിദേശ വ്യവസായി എംഎ യൂസഫലിയുടേയും നേതൃത്വത്തില്‍ തുടങ്ങാനിരിക്കുന്ന വാര്‍ത്താ ചാനലിന്റെ പേര് മാറ്റി. ടിവി നൗ എന്ന പേരില്‍ പരീക്ഷണ സംപ്രേഷണം ആരംഭിച്ച ചാനല്‍ കഴിഞ്ഞ ദിവസമാണ് പുതിയ പേര് സ്വീകരിച്ചത്.
ടിവി ന്യൂ എന്നാണ് ചാനലിന്റെ പുതിയ പേര്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവരുടെ ന്യൂസ് പോര്‍ട്ടലിലും പരീക്ഷണ സംപ്രേഷണത്തിലും ലോഗോ ഉപയോഗിച്ചിരുന്നില്ല. ലോഗോക്ക് പകരം ഒരു ചോദ്യം ചിഹ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ദേശീയ ചാനലായ ടൈംസ് നൗ ഉന്നയിച്ച ആരോപണങ്ങളെ തുടര്‍ന്നാണ് ഇപ്പോഴത്തെ പേര് മാറ്റം. ടൈംസ് നൗ, ടിവി നൗ എന്നീ പേരുകള്‍ക്ക് ഏറെ സമാനതയുണ്ടെന്നായിരുന്നു പരാതി. ഒരു നിയമ യുദ്ധത്തിന് മുതിരാതെ പേര് മാറ്റുകയായിരുന്നു ചാനല്‍ അധികൃതര്‍ ചെയ്തത്.
ചാനല്‍ അടുത്ത ആഴ്ച സംപ്രേഷണം ആരംഭിക്കും എന്നാണ് വിവരം. മാതൃഭൂമിയില്‍ ഡെപ്യൂട്ടി എഡിറ്റര്‍ ആയിരുന്ന വി രാജഗോപാലാണ് ചാനലിന്റെ എഡിറ്റര്‍. ഇന്ത്യാവിഷനിലെ മാധ്യമ പ്രവര്‍ത്തകനായ ഭഗത് ചന്ദ്രശേഖറാണ് സിഇഒ. റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്ന് വിട്ട പിടി നാസര്‍ ചാനലിന്റെ അമരക്കാരില്‍ ഒരാളായിരുന്നു. എന്നാല്‍ നാസര്‍ ഇപ്പോള്‍ ചാനല്‍ വിട്ടിരിക്കുന്നു എന്നാണ് വിവരം.
ലോകത്തിലെ തന്നെ ഏറ്റവും വിപുലവും നൂതനവും ആയ സാങ്കേതിക സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ചാനല്‍ അധികൃതര്‍ പറയുന്നു. കൊച്ചിയില്‍ 12000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്റ്റുഡിയോ ഫ്‌ലോര്‍ ആണ് ചാനലിനുള്ളത്.












Click it and Unblock the Notifications