കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക പ്രക്ഷോഭം; ഒന്‍പതാംഘട്ട ചര്‍ച്ച പരാജയം; അടുത്ത ചര്‍ച്ച ജനുവരി 19ന്‌

Google Oneindia Malayalam News

ന്യൂഡല്‍ഹി; കേന്ദ്ര സര്‍ക്കാരും കര്‍ഷകസംഘടനകളും തമ്മിലുള്ള അടുത്ത ഘട്ട ചര്‍ച്ച ജനുവരി 19ന്‌. ഇന്ന്‌ ന്‌ടന്ന്‌ ഒന്‍പതാം വട്ട ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ്‌ അടുത്ത ഘട്ട ചര്‍ച്ച്‌ ജനുവരി 19ന്‌ നടത്താന്‍ തീരുമാനിച്ചത്‌. ഇന്ന്‌ മൂന്ന്‌ കേന്ദ്രമന്ത്രിമാരും കര്‍ഷകപ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. നിയമ ഭേദഗതിയെക്കുറിച്ച്‌ പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സമിതിയുമായി സഹകരിക്കണമെന്ന്‌ കര്‍ഷകരോട്‌ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിയമം പിന്‍വലിച്ച്‌ സമിതിയുണ്ടാക്കാനായിരുന്നു കര്‍ഷക സംഘടനകളുടെ നിലപാട്‌. സുപ്രിം കോടതി നിശ്ചയിച്ച സമിതിയുമായി സഹകരിക്കേണ്ടെന്ന നിലപാടിലാണ്‌ കര്‍ഷക സംഘടനകള്‍

കാര്‍ഷികബില്ലുകള്‍ക്ക്‌ സുപ്രീം കോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയതിന്‌ ശേഷം നടക്കുന്ന ആദ്യ ചര്‍ച്ചയാണ്‌ ഇന്ന്‌ നടന്നത്‌. കേരളത്തില്‍ നിന്ന്‌ കിസാന്‍സഭയുടെ നേതൃത്വത്തില്‍ എത്തിയ അഞ്ഞൂറോളം കര്‍ഷകര്‍ കൂടി രാജസ്ഥാന്‍ അതിര്‍ത്തിയായ ഷാജഹാന്‍പൂരിലെ കര്‍ഷക സമരത്തില്‍ പങ്കാളികളായി. അതേ സമയം കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പഠിച്ച്‌ നിര്‍ദേശം നല്‍കാന്‍ സുപ്രീം കോടതി രൂപീകരിച്ച നാലംഗ സമിതിയില്‍ നിന്നും ഭൂപന്ദീര്‍ സിങ്‌ പിന്‍മാറി. ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റായ ഭുപീന്ദര്‍ സിംഗ്‌ മാന്‍ നേരത്തെ നിയമഭേദഗതിയെ അനുകൂലിച്ച്‌ നിലപാടെടുത്തയാളാണ്‌.

farmer protest

ഭുപീന്ദര്‍ സിംഗിന്‌ പുറമേ മഹാരാഷ്ട്രയിലെ കര്‍ഷക നേതാവ്‌ അനില്‍ ഖനാവത്ത്‌, വിദഗ്‌ധരായ അശോക്‌ ഗുലാത്തി, പ്രമോദ്‌ കുമാര്‍ ഝോഷി എന്നിവരടങ്ങുന്നതാണ്‌ സുപ്രീം കോടതി നിയോഗിച്ച സമിതി. കര്‍ഷകരുടേയും പൊതു സമൂഹത്തിന്റെയും വികാരം കണക്കിലെടുത്താണ്‌ പിന്‍മാറാന്‍ തീരുമാനിച്ചതെന്ന്‌ ഭുപീന്ദര്‍ സിംഗ്‌ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സുപ്രീം കോടതി രൂപീകരിച്ച സമിതിയുമായി സഹകരിക്കില്ലെന്നും നിയമം പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും കര്‍ഷകര്‍ വിധി വന്നതിന്‌ പിന്നാലെ തന്നെ വ്യക്തമാക്കിയിരുന്നു. നാലംഗ സമിതി രണ്ടുമാസത്തിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം.നിയമങ്ങള്‍ നടപ്പാക്കുന്നത്‌ സ്റ്റേ ചെയ്‌ത സുപ്രീം കോടതി വിധി സാവഗതം ചെയ്യുമ്പോഴും സുപ്രിെ കോടതി നിയോഗിച്ച സമിതിയില്‍ സ്വതന്ത്ര നിലപാടുള്ള ആരും ഇല്ലെന്നതാണ്‌ പ്രധാന വിമര്‍ശനമായി ഉയരുന്നത്‌.

ജനുവരി 18ന്‌ വനിതകളെ അണിനിരത്തിയുള്ള രാജ്യ വ്യാപക പ്രതിഷേധവും റിപ്പബ്ലിക്‌ ദിനത്തില്‍ ട്രാക്ടര്‍ പരേജും നടത്താനാണ്‌ കര്‍ഷകരുടെ തീരുമാനം. ട്രാക്ടര്‍ പരേഡ്‌ നടത്താന്‍ അനുവദിക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ ആവശ്യപ്പെട്ട്‌ ദില്ലി പൊലീസ്‌ നല്‍കിയ ഹര്‍ജിയില്‍ കര്‍ഷക സംഘടനകള്‍ക്ക്‌ നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌.

Recommended Video

cmsvideo
കർഷകരോടാ കളി.. 26ന് രാജ്യത്തെ നടുക്കുന്ന ട്രാക്ടർ പ്രയോഗം

English summary
the next round talk between farmers and center will be held on January 19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X