കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാട്ടുകള്ളന്‍ വീരപ്പന്റെ മരുമകന്‍ 'കൂലിപ്പണി' ചെയ്ത് തിരൂരിലുണ്ട്

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ഒരുകാലത്ത് ജനങ്ങളുടെ പേടിസ്വപ്‌നമായിരുന്ന കാട്ടുകള്ളന്‍ വീരപ്പന്റെ മരുമകന്‍ ഇന്ന് തിരൂരില്‍ കൂലിപ്പണി ചെയ്ത് ജീവിക്കുകയാണ്. സദാ മന്ദസ്മിതം തൂകി കപ്പടാ മീശയും വച്ച് നടക്കുന്ന പച്ചയായ ഈ മനുഷ്യന്‍ കൊടും കുറ്റവാളിയായിരുന്ന വീരപ്പന്റെ സഹോദരി പാപ്പാത്തിയുടെ മകനാണെന്ന് വിശ്വസിക്കാനായില്ല.

പരസ്യ പ്രതികരണം വേണ്ട, ബിനോയ് വിഷയം ചര്‍ച്ച ചെയ്യും, മുന്നറിയിപ്പുമായി സിപിഎം സംസ്ഥാന സമിതിപരസ്യ പ്രതികരണം വേണ്ട, ബിനോയ് വിഷയം ചര്‍ച്ച ചെയ്യും, മുന്നറിയിപ്പുമായി സിപിഎം സംസ്ഥാന സമിതി

നൂറിലേറെ ആനകളേയും അത്ര തന്നെ പോലീസ് അടക്കമുള്ള ഉദ്യോഗസ്ഥരേയും കൊലപ്പെടുത്തിയ വീരപ്പന്‍. കന്നട സൂപ്പര്‍ താരം ഡോ രാജ് കുമാറിനെ തട്ടിക്കൊണ്ടു പോയി 102 ദിവസം വനത്തിനുള്ളില്‍ തടവില്‍ പാര്‍പ്പിച്ച വീരപ്പന്‍! ഒടുവില്‍ വീരപ്പന്‍ വേട്ടക്കായി ഒരുക്കിയ കെണിയില്‍ ഉദ്യോഗസ്ഥരുടെ 338 വെടിയുണ്ടകളില്‍ ലക്ഷ്യം തെറ്റാത്ത മൂന്നെണ്ണം ഏറ്റ് മൃതിയടഞ്ഞ വീരപ്പന്‍! ‌

mohanan

വീരപ്പന്റെ മരുമകന്‍ മോഹനന്‍

ആറ് സിനിമകള്‍ക്കും ഒരു സീരിയലിനും വിഷയമായ ആ വീരപ്പന്റെ മരുമകന്‍ തിരൂരിനടുത്ത ബിപിഅങ്ങാടിയില്‍ കൂലിപ്പണിയെടുത്ത് ജീവിക്കുന്നു. മോഹനനെ കാണുമ്പോള്‍ ആളുകള്‍ക്ക് അറിയേണ്ടത് വീരപ്പ ചരിതമാണ്. മാതുല നെക്കുറിച്ചുള്ള മായാത്ത ഓര്‍മ്മകള്‍ പങ്കുവെക്കുമ്പോള്‍ മോഹനന് ആയിരം നാക്ക്. മീശയിലും ചിലപ്പോള്‍വേഷത്തിലും മാത്രമേ മോഹനന്‍ അമ്മാവനെ അനുകരിക്കുന്നുള്ളു.

മൂന്നു വര്‍ഷം മുമ്പാണ് ഇയാള്‍ തിരൂരിലെത്തിയത്. കോട്ടത്തറ അദ്‌നാന്‍ മാന്‍ഡ്രിസിന് പറമ്പിലെ കൃഷിപ്പണിക്കായി സുഹൃത്താണ് മോഹനനെ കൊണ്ടുവന്നത്.വീരപ്പന്റെ സഹോദരീപുത്രനാണെന്ന് ആദ്യം അറിഞ്ഞിരുന്നില്ല .രാവിലെ ആറു മണിക്ക് തോട്ടത്തിലിറങ്ങിയാല്‍ എല്ലുമുറിയെ പണി ചെയ്യും.ദുശ്ശീലങ്ങളോ കൂട്ടുകെട്ടോ ഇല്ല. എല്ലാവരോടും ഇടപഴകുന്ന ഹൃദ്യമായ പെരുമാറ്റവും .മൊബൈല്‍ ഫോണില്‍ വീരപ്പനുമൊത്തുള്ള കുടുംബ ഫോട്ടോകളുണ്ട്. ഏകാന്തതയില്‍ അവനോക്കി കണ്ണു നിറക്കും. അമ്മാവനോടുള്ള ആരാധനയാണ് മീശക്ക് പിന്നില്‍.രാഷ്ട്രീയക്കാര്‍ വീരപ്പനെ വച്ച് മുതലെടുക്കുകയായിരുന്നുവെന്ന് മോഹനന്‍ പറയുന്നു. വിരപ്പന്‍ വേട്ടക്കാലത്ത് പോലീസുകാര്‍ വീട്ടില്‍ കയറി നിരങ്ങിയിരുന്നു. അമ്മാവന്‍ കൊല്ലപ്പെട്ട ശേഷം മീശ അനുകരിക്കാന്‍ നാട്ടിലെ ചെറുപ്പക്കാര്‍ തയ്യാറായി.

സംഘികള്‍ക്ക് എന്ത് ലിറ്ററേച്ചർ.. സച്ചിദാനന്ദനെ രൂക്ഷമായി വിമർശിച്ച സുരേന്ദ്രൻ ദുരേന്ദ്രനെന്ന്!!സംഘികള്‍ക്ക് എന്ത് ലിറ്ററേച്ചർ.. സച്ചിദാനന്ദനെ രൂക്ഷമായി വിമർശിച്ച സുരേന്ദ്രൻ ദുരേന്ദ്രനെന്ന്!!

അത് പുതിയ ഫാഷനുമായി. നാട്ടിലെ കൃഷിനാശമാണ് ജോലിക്കായി കേരളത്തിലെത്താന്‍ കാരണം. വീരപ്പന്റെ ഭാര്യക്ക് സര്‍ക്കാര്‍ നല്‍കിയ സാമ്പത്തിക സഹായമാണ് ആ കുടുംബത്തിന്റെ ജീവിതമാര്‍ഗ്ഗം. രണ്ട് പെണ്‍കുട്ടികളാണ് വീരപ്പനുള്ളത്. ഒരു മകളുടെ വിവാഹം കഴിഞ്ഞു.രണ്ടാമത്തെയാള്‍ കോളേജില്‍ പഠിക്കുന്നു. പക്ഷെ വീരപ്പന്റെ കുടുംബം നിലാരം ബരാണ്.തിരൂരില്‍ തനിക്ക് കൃഷിപ്പണിയുണ്ടെന്ന് അറിഞ്ഞതോടെ കുടുംബം ജോലിക്കായി കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും മോഹനന്‍ പറഞ്ഞു.മലയാളികളെക്കുറിച്ച് മോഹനന് നല്ല അഭിപ്രായമാണ്.വീരപ്പന്റെ മരുമകന്‍ അവര്‍ക്ക് ഭീതിയുമല്ല. അമ്മാവന്റെ കാലത്തു നടന്ന നടുക്കുന്ന ഓര്‍മ്മകളില്‍ നിന്നും അകന്ന് സമൂഹത്തോടൊപ്പം പുതിയ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് വീരപ്പന്റെ കുടുംബം.

വീരപ്പന്റെ അക്രമങ്ങള്‍ മലപ്പുറത്തേയും നടുക്കിയിട്ടുണ്ട്. ഊട്ടിയിലേക്ക് വിനോദയാത്രക്ക് പോയ മലപ്പുറത്തെ ഒരു സംഘത്തെ വീരപ്പന്‍ സംഘം ഗൂഢല്ലൂരില്‍ വെച്ച് ബന്ധിയാക്കിയിരുന്നു.വിനോദയാത്രാസംഘത്തെ വിട്ടയച്ച വീരപ്പന്‍ ബന്ധികളാക്കിയ സമയത്ത് ഇവരോട് സ്‌നേഹത്തോടെയാണ് പെരുമാറിയത്.വീരപ്പന്റെ സഹോദരീപുത്രനാണെങ്കിലും പോലീസ് മോഹന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.പോലീസുവിളിച്ചാല്‍ പോകാന്‍ മോഹനന് ഒരു മടിയുമില്ല.കാരണം, അമ്മാവനെ അനുകരിക്കുന്നത് മീശയില്‍ മാത്രമാണ്.

English summary
The notorious Indian brigand Veerapans nephew in Thirur for his daily wages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X