കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; മഴക്കെടുതി മൂലം സംസ്ഥാനത്ത് 42 മരണം, ജാഗ്രത പാലിക്കണം:മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: വീടുകള്‍ക്കുള്ളില്‍ കോവിഡ് രോഗബാധ തടയുന്നതില്‍ സംസ്ഥാനം വിജയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് നിലവില്‍ കോവിഡ് നിയന്ത്രണവിധേയമാണെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നുണ്ടെന്നും ആശുപത്രികളില്‍ എത്തുന്ന കോവിഡ് രോഗികളുടെ എണ്ണവും കുറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'കഴുത്തില്‍ ആരോ ഞെരിക്കുന്നത് പോലെ, ദേഹത്ത് മാന്തും', നടി മോഹിനി ക്രിസ്തുമതം സ്വീകരിച്ചത് എന്തിന്?'കഴുത്തില്‍ ആരോ ഞെരിക്കുന്നത് പോലെ, ദേഹത്ത് മാന്തും', നടി മോഹിനി ക്രിസ്തുമതം സ്വീകരിച്ചത് എന്തിന്?

സിറോ സര്‍വേ ഫലത്തിന് ശേഷം രോഗം ബാധിച്ചവരുടെ എണ്ണവും വാക്സിന്‍ കണക്കും വിലയിരുത്തിയാല്‍ 85-90 ശതമാനം ആളുകള്‍ക്ക് രോഗപ്രതിരോധ ശേഷി ഉണ്ടായതായി അനുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് വാക്‌സിനേഷന്റെ കാര്യത്തിലും സംസ്ഥാനം നല്ല പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 2.51 കോടി ആളുകള്‍ ഒന്നാം ഡോസ് വാക്സിന്‍ സ്വീകരിച്ചു. ആകെ വാക്സിനെടുക്കേണ്ടതില്‍ 94.08ശതമാനവും ഒന്നാം ഡോസ് സ്വീകരിച്ചുവെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ബാക്കിയുള്ളവര്‍ വൈകാതെ ആദ്യ ഡോസ് സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

1

46.05 ശതമാനം ആളുകള്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു. കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ 84 ദിവസത്തെ ഇടവേളയിലും കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ 28 ദിവസത്തെ ഇടവേളയിലും രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ആകെ 3,75,45,497 കുത്തിവെപ്പുകളാണ് രണ്ട് ഡോസുകളും ചേര്‍ത്ത് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

പത്മ മാതൃകയില്‍ കേരള ജ്യോതി പുരസ്‌കാരം; മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ വിമര്‍ശനംപത്മ മാതൃകയില്‍ കേരള ജ്യോതി പുരസ്‌കാരം; മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ വിമര്‍ശനം

2

സംസ്ഥാനത്തെ മഴക്കെടുതി ഗുരുതരമായി ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ മാസം 12 മുതല്‍ ഇന്നുവരെ 42 മരണമാണ് മഴക്കെടുതിയില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 304 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 3859 കുടുംബങ്ങള്‍ കഴിയുന്നത് ക്യാമ്പുകളിലാണ്. ക്യാമ്പുകളില്‍ കൊവിഡ് പകരാതിരിക്കാന്‍ പ്രത്യേകം ജാഗ്രത പാലിക്കണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്യാമ്പില്‍ പുറത്ത് നിന്നുള്ളവരുടെ സമ്പര്‍ക്കം ഒഴിവാക്കണമെന്നും, ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ക്യാമ്പുകളില്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമരീന്ദറിന്റെ പുതിയ പാർട്ടി; 'വിമർശകരുടെ വായടഞ്ഞു..രാഹുൽ ഗാന്ധി ശരിയാണെന്ന് തെളിഞ്ഞു'അമരീന്ദറിന്റെ പുതിയ പാർട്ടി; 'വിമർശകരുടെ വായടഞ്ഞു..രാഹുൽ ഗാന്ധി ശരിയാണെന്ന് തെളിഞ്ഞു'

3

അതേസമയം സംസ്ഥാനത്ത് 24വരെ ഇടിമിന്നലോട് കൂടിയ മഴയുണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മൂന്ന് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ നാളെ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലങ്ങളുടെയും റോഡുകളുടെയും അറ്റകുറ്റപണി വേഗത്തിലാക്കുമെന്നും നദികളിലെ മണല്‍ നീക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം അറിയിച്ചു. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്രത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. തമിഴ്‌നാട് പാര്‍ലമെന്റ് അംഗങ്ങളായ രണ്ടുപേര്‍ ഡിഎംകെ ട്രസ്റ്റിന്റെ ഒരുകോടി സഹായം നല്‍കിയെന്നും കര്‍ണാടക മുഖ്യമന്ത്രി വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥ മുന്നറിയിപ്പ് വിലയിരുത്തുന്നതില്‍ ചില സമയങ്ങളില്‍ പരിമിതിയുണ്ട്. ഇതിന്റെ പേരില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിനെ കുറ്റപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.

സുകേഷ് കുറ്റകൃത്യം തുടങ്ങിയത് 17 വയസ് മുതല്‍; നടി ജാക്ലിന്‍ ഫര്‍ണാണ്ടസ് ഇഡിക്ക് മുന്നില്‍ ഹാജരായിസുകേഷ് കുറ്റകൃത്യം തുടങ്ങിയത് 17 വയസ് മുതല്‍; നടി ജാക്ലിന്‍ ഫര്‍ണാണ്ടസ് ഇഡിക്ക് മുന്നില്‍ ഹാജരായി

Recommended Video

cmsvideo
Covaxin gets approval for children from 2 to 18
4

ഇന്ന് രാവിലെ വരെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നും എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. പിന്നീട് മഴ ശക്തമാകില്ലെന്നും എല്ലാ ഓറഞ്ച് അലര്‍ട്ടും പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ വൈകുന്നേരമാകുമ്പോഴേക്കും തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍ ന്യൂന മര്‍ദ്ദം രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യതുണ്ടെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഇതിന്റെ പശ്ചാതലത്തില്‍
ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങളില്‍ അതീവ ജാഗ്രത വേണമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ മലയോര ഭാഗത്തുള്ളവര്‍ ജാഗ്ര പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെക്കന്‍ തമിഴ്‌നാട് തീരത്തിന് സമീപം ചക്രവാതച്ചുഴി; 24 വരെ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതതെക്കന്‍ തമിഴ്‌നാട് തീരത്തിന് സമീപം ചക്രവാതച്ചുഴി; 24 വരെ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

English summary
The number of covid patients is decliningin kerala; heavy rain 42 people dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X