കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമം; സമയക്രമം അധ്യാപകർ പാലിക്കണം; വി ശിവൻകുട്ടി

കേരളത്തിൽ ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമം; സമയക്രമം അധ്യാപകർ പാലിക്കണം; വി ശിവൻകുട്ടി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. നിലവിൽ ജിസ്യൂട്ട് ഓൺലൈൻ പ്ലാറ്റ്ഫോമിൽ മുഴുവൻ ഹൈസ്കൂൾ - ഹയർസെക്കൻഡറി അധ്യാപകർക്കും പരിശീലനവും ലോഗിൻ ഐ ഡിയും നൽകിയിട്ടുണ്ട്. എട്ടു മുതൽ പത്ത് വരെയും പ്ലസ് ടുവിലെയും കുട്ടികൾക്ക് ലോഗിൻ ഐ ഡി നൽകി ക്ലാസുകൾ നടത്തി വരുന്നെന്നും മന്ത്രി പറഞ്ഞു.

അതേസമയം, പ്ലസ് വൺ അഡ്മിഷൻ നടപടി ക്രമങ്ങൾ ഈ ആഴ്ച പൂർണമായതിന്റെ അടിസ്ഥാനത്തിൽ പ്ലസ് വൺ കുട്ടികൾക്കും ലോഗിൻ ഐ ഡികൾ ഈ മാസത്തോടെ പൂർണമാകും. വിദ്യാകിരണം പദ്ധതിയുടെ ആദ്യ ഘട്ടമായി മുഴുവൻ എസ് ടി കുട്ടികൾക്കും ലാപ്ടോപ്പുകൾ നൽകി.

തുടർന്ന് 10, 12 ക്ലാസുകളിലെ എസ് സി കുട്ടികൾക്കും ലാപ്ടോപ്പുകൾ നൽകി. 45,313 ലാപ്ടോപ്പുകളാണ് നൽകിരുന്നത്. ഇതിന് പുറമെ സ്കൂളുകളിൽ നേരത്തെ 1.2 ലക്ഷം ലാപ്ടോപ്പുകൾ ആവശ്യമുള്ള കുട്ടികൾക്ക് പൊതുവായി ഉപയോഗിക്കാനും നൽകിരുന്നതായും മന്ത്രി അറിയിച്ചു.

sivankutty school

നവംബർ ഒന്നു മുതൽ സ്കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾക്കൊപ്പം കൈറ്റ്- വിക്ടേഴ്സ് വഴിയുള്ള ഡിജിറ്റൽ ക്ലാസുകളും ഓൺലൈൻ ക്ലാസ്സുകളും ലഭ്യമാക്കുമെന്ന് പറഞ്ഞിരുന്നു. ഇത് അനുസരിച്ച് കൈറ്റ് - വിക്ടേഴ്സ് വഴിയുള്ള ഡിജിറ്റൽ ക്ലാസുകൾ മുൻകൂട്ടി അറിയിക്കുന്ന സമയ ക്രമത്തിൽ നൽകി വരുന്നതായും ശിവൻകുട്ടി വ്യക്തമാക്കി.

എന്നാൽ, ജനുവരി 21 മുതൽ ഈ ക്ലാസ്സുകളുടെ പുന:ക്രമീകരിച്ച സമയ ക്രമവും കൈറ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഈ ക്ലാസുകളുടെ തുടർ പിന്തുണ നേരത്തെ സ്കൂളുകൾ വഴി നൽകി വന്നിരുന്നു. ഒമ്പത് വരെ ക്ലാസ്സുകൾക്ക് ഇനി ഡിജിറ്റൽ സംവിധാനങ്ങൾ ഉൾപ്പെടെ പ്രയോജനപ്പെടുത്തി നൽകണം. അധ്യാപകർക്ക് ഇത് സംബന്ധിക്കുന്ന നിർദേശം വിദ്യാഭ്യാസ വകുപ്പ് നൽകിയതായും മന്തി വ്യക്തമാക്കി. അതേസമയം, സ്കൂൾ കേന്ദ്രീകരിച്ചുള്ള ഡിജിറ്റൽ ക്ലാസ്സുകളുടെ തൽസമയ പിന്തുണ നൽകണമെന്നും മന്ത്രി നിർദ്ദേശിച്ചു. ഓൺലൈൻ ക്ലാസുകൾ എടുക്കുന്നതിലും പ്രാദേശികമായ സമയക്രമം അധ്യാപകർ പുലർത്തണം. ഇക്കാര്യത്തിൽ ആശയക്കുഴപ്പങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

ക്ലബ്ബ് ഹൗസ് ആപ്പ് ചാറ്റ് കേസ്: ലഖ്‌നൗവിലെ 18 കാരനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തുക്ലബ്ബ് ഹൗസ് ആപ്പ് ചാറ്റ് കേസ്: ലഖ്‌നൗവിലെ 18 കാരനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു

അതേസമയം, കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ പ്രതികരണവുമായി മന്തി ഇന്ന് രംഗത്ത് എത്തിരുന്നു. മുഖ്യമന്ത്രിയുടെ ചികിത്സയെ വരെ അവഹേളിച്ച കെ സുധാകരൻ മനുഷ്യ ഹൃദയമുള്ളയാളല്ലെന്നായിരുന്നു മന്ത്രി പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിക്കും സി പി ഐ എം സംസ്ഥാന സെക്രട്ടറിക്കുമെതിരായ കത്ത് കെ സുധാകരൻ സമൂഹ മാധ്യമത്തിൽ നിന്ന് പിൻവലിച്ചത് സ്വമനസാലെയല്ല എന്നത് വ്യക്തമാണ്. എതിർപ്പ് ശക്തമായതോടെയാണ് സുധാകരൻ കത്ത് പിൻവലിച്ചതെന്നും മന്ത്രി പറഞ്ഞിരുന്നു.

സമൂഹ മാധ്യമത്തിൽ നിന്ന് സുധാകരൻ കത്ത് പിൻവലിച്ചുവെങ്കിലും കത്തിന്റെ കോപ്പി കോൺഗ്രസ് ഗ്രൂപ്പുകളിൽ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. കെ സുധാകരന്റെ അനുയായികളാണ് ഇതിന് പിന്നിലെന്നും മന്ത്രി ശക്തമായി വിമർശിച്ചു. എതിർപ്പ് ശക്തമായപ്പോൾ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ സമൂഹ മാധ്യമത്തിൽ നിന്ന് കത്ത് പിൻവലിച്ച കെ സുധാകരൻ അത് വ്യാപകമായി പ്രചരിപ്പിക്കുന്ന അണികളെ വിലക്കാൻ തയ്യാറായിട്ടില്ല.

Recommended Video

cmsvideo
ഞായറാഴ്ച സമ്പൂര്‍ണ്ണ അടച്ചിടല്‍, സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം | Oneindia Malayalam

കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം മലിനം ആക്കാനുള്ള കെ സുധാകരന്റെ ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നുണ്ടോയെന്നും എ കെ ആന്റണിയും ഉമ്മൻചാണ്ടിയും അടക്കമുള്ള കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ വ്യക്തമാക്കണം എന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. കെ മുരളീധരൻ ഇക്കാര്യത്തിൽ മനുഷ്യ സ്നേഹപരമായ പ്രസ്താവന നടത്തിയത് നന്നായെന്നും മന്ത്രി പറഞ്ഞു.

English summary
the online classes are being conducted efficiently good in Kerala: Education Minister V Sivankutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X