ദാ വരുന്നു! രാജ്യത്തെ ഏക എയർസ്ട്രിപ്പ്; ഇടുക്കിയിലും വിമാനം പറന്നിറങ്ങും...
തിരുവനന്തപുരം: രാജ്യത്തെ ഏക എയർസ്ട്രിപ്പ് ഇടുക്കിയിൽ പൂർത്തിയാകുന്നു. എൻസിസിയുടേതാണ് പൂർത്തിയാകുന്ന എയർസ്ട്രിപ്പ്. പരിശീലനത്തിന് ഉപയോഗിക്കുന്ന മൈക്രോ ലൈറ്റ് എയർ ക്രാഫ്റ്റ് വിമാനങ്ങള്‍ക്ക് ഇറങ്ങാവുന്ന എയര്‍സ്ട്രിപ്പിൻ്റെ നിർമാണപ്രവർത്തനങ്ങളാണ് പീരുമേട്ടിലെ മഞ്ഞുമലയിൽ പുരോഗമിക്കുന്നത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പിൻ്റെ മേൽനോട്ടത്തിലാണ് രൂപരേഖ തയ്യാറാക്കി നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ പറഞ്ഞു.

എൻസിസിയുടെ രാജ്യത്ത് തന്നെ ഒരേയൊരു എയർസ്ട്രിപ്പാണ് ഇടുക്കിയിൽ പൂർത്തിയാകുന്നത്. പരിശീലനത്തിന് ഉപയോഗിക്കുന്ന മൈക്രോ ലൈറ്റ് എയർ ക്രാഫ്റ്റ് വിമാനങ്ങള്‍ക്ക് ഇറങ്ങാവുന്ന എയര്‍സ്ട്രിപ്പിൻ്റെ നിർമാണപ്രവർത്തനങ്ങളാണ് പീരുമേട്ടിലെ മഞ്ഞുമലയിൽ പുരോഗമിക്കുന്നത്. എന്‍സിസി കേഡറ്റുകളുടെ പരിശീലനം, താമസ സൗകര്യം, ക്യാമ്പ് തുടങ്ങിയവയാണ് പീരുമേട്ടിലെ മഞ്ഞുമലയിലുള്ള എയർസ്ട്രിപ്പിൽ ഉണ്ടാകുന്നത്.
സാരിയില്‍ അതിസുന്ദരിയായി അനു ഇമ്മാനുവല്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

അടിയന്തര സാഹചര്യങ്ങളില്‍ മലയോര മേഖലയ്ക്ക് ആശ്രയമേകാനും എയർ സ്ട്രിപ്പ് വഴി കഴിയും. എയര്‍ഫോഴ്സ് വിമാനങ്ങളേയും വലിയ ഹെലികോപ്ടറുകളേയും അടിയന്തര സാഹചര്യങ്ങളില്‍ ഇവിടെ പറന്നിറക്കാൻ കഴിയും. പ്രതികൂല സാഹചര്യങ്ങൾ മുൻനിർത്തി ഇടുക്കി ജില്ലയിൽ എയർസ്ട്രിപ്പ് വരുന്നത് ഇവിടെ താമസിക്കുന്നവർക്കും ഗുണകരമാണ്.

സംസ്ഥാന പൊതുമരാമത്ത് വകുപ്പിൻ്റെ മേൽനോട്ടത്തിലാണ് രൂപരേഖ തയ്യാറാക്കി നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ പറഞ്ഞു. ഇടുക്കി ജില്ലയിൽ ആദ്യമായി വിമാനം പറന്നിറങ്ങുമ്പോൾ അതിൽ പൊതുമരാമത്ത് വകുപ്പിന് അഭിമാനിക്കാൻ ഏറെയുണ്ടെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ ഏക എൻസിസി എയർ സ്ട്രിപ്പ് പ്രവർത്തനം ആരംഭിക്കുമ്പോൾ അത് ഇടുക്കിയുടെ ടൂറിസം മേഖലയ്ക്ക് കൂടി പ്രതീക്ഷയേകുന്നതായിരിക്കും. കേരളത്തിന് അഭിമാനിക്കാവുന്ന ഒരു പദ്ധതിയാണ് ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നത്. എയർ സ്ട്രിപ്പ് രൂപകല്പന ചെയ്ത് നിർമ്മാണ പ്രവൃത്തി നടത്തിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, വിനോദ സഞ്ചാര വകുപ്പിൻ്റെ പ്രധാനപ്പെട്ട പദ്ധതികളിലൊന്നായ കാരവൻ ടൂറിസം പദ്ധതി നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് ടൂറിസം വകുപ്പ്. സിനിമാതാരം മോഹൻലാലുൾപ്പെടെ പങ്കെടുത്ത വാർത്താസമ്മേളനത്തിലായിരുന്നു ടൂറിസം മന്ത്രി ഇതിൻ്റെ വിശദാംശങ്ങൾ വ്യക്തമാക്കിയിരുന്നത്. ടൂറിസം സെക്രട്ടറിയും ടൂറിസം ഡയറക്ടറും കാരവാൻ പദ്ധതി യാഥാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങളും അനുബന്ധ നടപടിക്രമങ്ങളുമായി മുന്നോട്ട് പോവുകയാണ്.

വിനോദ സഞ്ചാരികൾക്ക് ഒരു ടൂറിസം കേന്ദ്രത്തിൽ ലഭിക്കുന്ന സൗകര്യങ്ങൾ ഒരു വണ്ടിയിൽ ഒരുക്കുന്നതാണ് കാരവാൻ ടൂറിസം. രണ്ടു പേർക്കും നാലു പേർക്കും സഞ്ചരിക്കാൻ സൗകര്യമുള്ള വാഹനങ്ങളാണ് ഇതിനായി തയാറാക്കുക. പ്രാദേശിക വിനോദ കേന്ദ്രങ്ങളിലേക്ക് പോകാൻ പ്രത്യേക സൗകര്യമൊരുക്കും. പകൽ യാത്രയും രാത്രി വണ്ടിയിൽ തന്നെ വിശ്രമവും എന്ന രീതിയിലാകും നവീന പദ്ധതി തയാറാക്കുകയെന്നും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നേരത്തെ അറിയിച്ചിരുന്നു.












Click it and Unblock the Notifications