കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചില വസ്തുതകള്‍ നമുക്ക് വിശ്വസിക്കാവുന്നതിനും അപ്പുറമാണ്, ആദ്യ ലോക്‌സഭ തിരഞ്ഞെടുപ്പ് മുതല്‍ കോണ്‍ഗ്രസിന് നിലം തൊടാനാകാത്ത ഒരേയൊരു സീറ്റുണ്ട്... അതും കേരളത്തില്‍, ചരിത്രം ഇങ്ങനെ...

Google Oneindia Malayalam News

ചില വസ്തുതകള്‍ നമുക്ക് വിശ്വസിക്കാവുന്നതിലപ്പുറം അത്ഭുതകരമാണ്. പക്ഷേ യാഥാര്‍ത്ഥ്യം എന്തെന്നാല്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നു കൊണ്ടിരിക്കുന്ന 543 ലോക്‌സഭ സീറ്റുകളില്‍ കോണ്‍ഗ്രസിന് ഒരു കാലത്തും നേടാനാകാത്ത ഒരു സീറ്റുണ്ട്. 1951 മുതല്‍ അതായത് ഇന്ത്യയിലെ ആദ്യ ലോക്‌സഭ തിരഞ്ഞെടുപ്പ് നടന്ന വര്‍ഷം മുതല്‍ ഒരിക്കലും ഈ സീറ്റ് കോണ്‍ഗ്രസിന് നേടാനായിട്ടില്ല.

<strong>മോദി മന്‍മോഹനെ കളിയാക്കി... ഇപ്പോള്‍ രാജ്യമാകെ മോദിയെ കളിയാക്കുന്നുവെന്ന് രാഹുല്‍!!</strong>മോദി മന്‍മോഹനെ കളിയാക്കി... ഇപ്പോള്‍ രാജ്യമാകെ മോദിയെ കളിയാക്കുന്നുവെന്ന് രാഹുല്‍!!

ഈ 68 വര്‍ഷത്തിനിടെ ദേശീയ തലത്തില്‍ അധികാരത്തിലിരിക്കുകയും മിക്ക സംസ്ഥാനത്തിലും ഭരണം നടത്തുകയും ചെയ്തിട്ടുണ്ട്.1977ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 26 വര്‍ഷത്തിന് ശേഷം ആദ്യ കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ (ജനതാ പാര്‍ടി ഗവണ്‍മെന്റ്) രൂപീകരിക്കുന്നത് വരെ കോണ്‍ഗ്രസിന്റെ കുത്തകയായിരുന്നു സര്‍ക്കാര്‍ രൂപീകരണം. മൂന്ന് വര്‍ഷം നീണ്ട ജനതാ പാര്‍ട്ടി ഭരണത്തിന് ശേഷം വീണ്ടും കോണ്‍ഗ്രസ് ഭരണത്തില്‍ തിരിച്ചെത്തുകയും 10 വര്‍ഷം അധികാരം തുടരുകയും ചെയ്തു.

കേരളത്തിലെ പൊന്നാനി

കേരളത്തിലെ പൊന്നാനി

ഇന്ത്യന്‍ വോട്ടര്‍മാരില്‍ കോണ്‍ഗ്രസിന്റെ മേല്‍ക്കോയ്മ സ്വാധീനത്തിന്റെ മറ്റൊരു ഉദാഹരണമാണ് 1990 വരെ മിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സായിരുന്നു ഭരിച്ചിരുന്നുവെന്നത്.അതേസമയം കോണ്‍ഗ്രസിന് ഒരിക്കല്‍ പോലും വോട്ട് ചെയ്യാതിരുന്നവരുടെ കഥകള്‍ പരിചിതമാണെങ്കിലും ഒരിക്കല്‍ പോലും ജയിക്കാനാകാത്ത ഒരു മണ്ഡലമുണ്ട് ഇന്ത്യയില്‍. കേരളത്തിലെ പൊന്നാനി.

വ്യാപാര കേന്ദ്രം

വ്യാപാര കേന്ദ്രം

സുഗന്ധവ്യഞ്ജന വ്യാപരത്തിന് പേരുകേട്ട ഒരു ചെറിയ തീരപ്രദേശമായ പൊന്നാനി മധ്യകാലഘട്ടങ്ങളില്‍, അറബ് ലോകവുമായി ഒരു പ്രധാന വ്യാപാര കേന്ദ്രമായി വളര്‍ന്നു. പിന്നീട് പോര്‍ച്ചുഗീസുകാര്‍ പട്ടണം ആക്രമിക്കുകയും സുഗന്ധവ്യഞ്ജന വ്യാപാരത്തെ നിയന്ത്രണമേറ്റെടുക്കാന്‍ പലതവണ ശ്രമിക്കുകയും ചെയ്തു. ഇന്ന് പൊന്നാനി ഒരു മത്സ്യബന്ധന പട്ടണമാണ്. പൊന്നാനി കനാല്‍ പട്ടണത്തെ രണ്ടായി വിഭജിക്കുകയും ചെയ്യുന്നു.

1951നും 2014നും ഇടയില്‍ പൊന്നാനിയില്‍ ജയിച്ചത് ആരൊക്കെ?

1951നും 2014നും ഇടയില്‍ പൊന്നാനിയില്‍ ജയിച്ചത് ആരൊക്കെ?

1951 ലെ ആദ്യ പൊതു തിരഞ്ഞെടുപ്പില്‍ പൊന്നാനി ലോക്‌സഭയില്‍ ഒരു തവണ കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി (1951), മൂന്ന് തവണ അതായത് 1962, 1967, 1972 വര്‍ഷങ്ങളില്‍ ഇടതുപക്ഷം (കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ആന്‍ഡ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്), തുടര്‍ന്ന് 11 തവണ 1977 മുതല്‍ 2014 വരെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗും തിരഞ്ഞെടുക്കപ്പെട്ടു.

കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി

കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി

1951 ല്‍ പൊന്നാനി ഒരു മള്‍ട്ടി-മെമ്പര്‍ മണ്ഡലമായിരുന്നു. ജനറല്‍ വിഭാഗത്തിലും സംവരണ വിഭാഗത്തിലുമായി ലോക്‌സഭയിലേക്ക് രണ്ട് എം.പിമാരെ അയച്ചു. 1951 ല്‍ പൊന്നാനി ലോക്‌സഭയിലേക്ക് അയച്ചിരുന്ന രണ്ട് എംപിമാരില്‍ ഒരാള്‍ ജനറല്‍ വിഭാഗം എംപി കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. സീറ്റ് റിസര്‍വ് ചെയ്ത എംപി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു.

സംവരണ സീറ്റ്

സംവരണ സീറ്റ്

1951 ല്‍ പൊന്നാനി നിന്നും ജനറല്‍ സീറ്റില്‍ കരുണാകര മേനോനെയും സംവരണ സീറ്റില്‍ ഈച്ചേരാന്‍ ഇയാനിയെയും കോണ്‍ഗ്രസ് മത്സരിപ്പിച്ചു. ഫലം പുറത്തു വന്നപ്പോള്‍ കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടിയിലെ കേളപ്പന്‍ കോഹാപള്ളിക്ക് 1,46,366 വോട്ട് ലഭിച്ചു. മേനോന്‍ (1,36,603), ഇയാനി (1,20,214 ) വോട്ട് നേടി. കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടിയിലെ കേളപ്പന്‍ കോഹാപള്ളി തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും പൊന്നാനിയില്‍ നിന്നുള്ള ജനറല്‍ വിഭാഗത്തിലെ ആദ്യ എംപിയായി ലോക്‌സഭയിലേക്ക് പോകുകയും ചെയ്തു.

വലിയ ഭൂരിപക്ഷമില്ല

വലിയ ഭൂരിപക്ഷമില്ല

തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷം നേടാനായില്ലെങ്കിലും സംവരണ സീറ്റില്‍ നിന്ന് കോണ്‍ഗ്രസിന്റെ ഈച്ചേരാന്‍ ഇയാനിയെയും പാര്‍ലമെന്റിലേക്ക് അയച്ചു. എന്നിരുന്നാലും തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ ഒരു എംപിയെ അയക്കാന്‍ കോണ്‍ഗ്രസിന് ഇതുവരെ ആയിട്ടില്ല. 1951ല്‍ മാത്രമാണ് രണ്ടു എംപിമാരെ പൊന്നാനിയില്‍ നിന്നും ലോക്‌സഭയിലേക്ക് അയച്ചത്.

1957ൽ പൊന്നാനിയില്‍ തിരഞ്ഞെടുപ്പ് നടന്നില്ല

1957ൽ പൊന്നാനിയില്‍ തിരഞ്ഞെടുപ്പ് നടന്നില്ല

1957 ലെ പൊന്നാനിയില്‍ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. 1957 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പൊന്നാനിയുടെ പേര് ഇല്ല. സമാനമായി, ലോക്‌സഭയുടെ വെബ്‌സൈറ്റിലും രണ്ടാം ലോക്‌സഭാ (1957-1962) കാലഘട്ടത്തില്‍ പൊന്നാനിയെ പരാമര്‍ശിച്ചിട്ടില്ല. 1962ന് ശേഷമാണ് പൊന്നാനിയില്‍ പിന്നീട് തിരഞ്ഞെടുപ്പ് നടന്നത്.

കോണ്‍ഗ്രസും പൊന്നാനിയിലെ തിരഞ്ഞെടുപ്പ് കണക്കുകളും

കോണ്‍ഗ്രസും പൊന്നാനിയിലെ തിരഞ്ഞെടുപ്പ് കണക്കുകളും

സ്വാതന്ത്ര്യത്തിന്റെ ആദ്യ ദശകങ്ങളില്‍ പൊന്നാനി ലോക്‌സഭാ സീറ്റില്‍ വിജയിക്കാന്‍ കോണ്‍ഗ്രസ് കഠിനമായി പരിശ്രമിച്ചു. 1951-52, 1962, 1967, 1971 വര്‍ഷങ്ങളില്‍ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വോട്ടിംഗ് ശതമാനം 195152ല്‍ 17.64 ശതമാനമായിരുന്നു. 1971ല്‍ ഇത് 45.12 ശതമാനമായി ഉയര്‍ന്നു. ഈ തിരഞ്ഞെടുപ്പുകളിലെല്ലാം ഇടതുപക്ഷവുമായും കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടിയുമായും കോ്ണ്‍ഗ്രസ് പരാജയപ്പെട്ടു.


തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗും (ലീഗ്) മായി കോണ്‍ഗ്രസ് പൊന്നാനി മണ്ഡലത്തില്‍ സഖ്യത്തിലേര്‍പ്പെടുന്നതും മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നത് നിര്‍ത്തുകയും ചെയ്തു. ഭൂമിശാസ്ത്രപരമായി പൊന്നാനി അറബിക്കടലുമായി ബന്ധിപ്പിക്കുന്ന മലബാര്‍ തീരത്താണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ 2011 ലെ സെന്‍സസ് പ്രകാരം മുസ്ലീം ജനസംഖ്യ 60 ശതമാനത്തിലധികം വരും.

പൊന്നാനിക്ക് പുറമേ ഹൂഗ്ലിയും കേന്ദ്രപ്പാറയും

പൊന്നാനിക്ക് പുറമേ ഹൂഗ്ലിയും കേന്ദ്രപ്പാറയും

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ഭൂരിപക്ഷം ലഭിക്കാത്ത ഒരേയൊരു സീറ്റ് പൊന്നാനി മാത്രമാണെങ്കിലും തിരഞ്ഞെടുപ്പില്‍ നിരന്തരം കോണ്‍ഗ്രസിനെ തിരസ്‌കരിക്കുന്ന ചുരുങ്ങിയ 5 മണ്ഡലങ്ങളുണ്ട്. അത്തരത്തിലൊരു മണ്ഡലമാണ് പശ്ചിമബംഗാളിലെ ഹൂഗ്ലിയും ഒഡീഷയിലെ കേന്ദ്രപ്പാറയും. 1951ലെ വിജയത്തിന് ശേഷം ഒരു തിരഞ്ഞെടുപ്പിലും ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് നിലം തൊടാനായിട്ടില്ല. ഇവിടെയുള്ള ജനങ്ങള്‍ കോണ്‍ഗ്രസ്സിന് ബദലായി ജനതാദളിനെയും ബിജു ജനതാദളിനെയുമാണ് തിരഞ്ഞെടുക്കുന്നത്. 1962ല്‍ 66 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന് മണ്ഡലം നഷ്ടമായത്. 2014ല്‍ ജയിച്ച സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും തമ്മിലുള്ള വോട്ട് മാര്‍ജിന്‍ 2.09 ലക്ഷമായിരുന്നു.

അതേസമയം 1951ലെ ആദ്യ തിരഞ്ഞെടുപ്പിന് ശേഷം ഇടതു പാര്‍ട്ടികളുടെ ശക്തി കേന്ദ്രമായിരുന്നു ഹൂഗ്ലി. 1984ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ മാത്രമാണ് കോണ്‍ഗ്രസിന് ഇവിടെ ജയിക്കാനായത്. ഇതിന് പുറമേ ജമ്മു കാശ്മീരിലെ ശ്രീനഗര്‍, പശ്ചിമ ബംഗാളിലെ അറംബാഗ്, ബോലാപൂര്‍ എന്നിവിടങ്ങളിലും കോണ്‍ഗ്രസിന് ഇതുവരെ ജയിക്കാനായിട്ടില്ല.

English summary
The only seat where the Congress has not won since the first Lok Sabha elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X