ഇകെ നായനാരുടെ കാലത്താണ് വിഴിഞ്ഞത്ത് ചക്രമുരുണ്ട് തുടങ്ങിയത്: തെളിവുകള്‍ നിരത്തി ജെയ്ക്ക് സി തോമസ്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഇകെ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണെന്ന് ഡി വൈ എഫ് ഐ നേതാവ് ജെയ്ക്ക് സി തോമസ്. കേരളത്തിന്റെ തലസ്ഥാന നഗരിയുടെ മടിത്തട്ടിൽ ഒരു തുറമുഖ നഗരത്തിന്റെ ചരിത്ര വികാസങ്ങൾക്കു ഇടമുണ്ടെന്നു അറിഞ്ഞു ആദ്യം സമഗ്ര പരിശോധനയ്ക്ക് നിയോഗിക്കപെട്ട കുമാർ ഗ്രൂപ്പ് ഓഫ് കമ്പനീസിന് അനുമതി നല്‍കിയത് ഇകെ നായനാരാണെന്നും ജെയ്ക്ക് സി തോമസ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
വിഴിഞ്ഞം പറയട്ടെ വികസനത്തിന് നേർക്ക് വിമോചന സമരം നയിച്ചവർ ആരെന്ന്. അതിനെയും ചെറുത്തു ഇനിയും മുന്നോട്ടെന്നു നാടിനെ നയിച്ചവർ ആരെന്നും.

കുമാർ ഗ്രൂപ്പ് ഓഫ് കമ്പനിസിന്റെ കാലമാരുടേതാണ്. കേരളത്തിന്റെ തലസ്ഥാന നഗരിയുടെ മടിത്തട്ടിൽ ഒരു തുറമുഖ നഗരത്തിന്റെ ചരിത്ര വികാസങ്ങൾക്കു ഇടമുണ്ടെന്നു അറിഞ്ഞു ആദ്യം സമഗ്ര പരിശോധനയ്ക്ക് നിയോഗിക്കപെട്ടവർ, കുമാർ ഗ്രൂപ്പായിരുന്നു. അവർക്കതിനു രാഷ്ട്രീയ ഇച്ഛാശക്തിയോടെ അനുമതിയേകിയതു നോർത്ത് ബ്ലോക്കിലെ മുഖ്യമന്ത്രിയെയും സംഘത്തെയും ഇടതുപക്ഷം നയിച്ചിരുന്ന കാലമാണ്. നിലാവുള്ള ചിരിയുമായി ഇ കെ നായനാർ കേരളത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതേകാലം, വിഴിഞ്ഞത്തു ചക്രമുരുണ്ടു തുടങ്ങുകയായി.
വിഴിഞ്ഞം പിന്നീടുള്ള സർക്കാരുകൾക്ക് അവഗണിക്കാനാവാതെ വിധം ആദ്യ ഘട്ടം പൂർത്തിയാക്കിയത് എപ്പോഴായിരുന്നു..? പൊതുമേഖലയിലുള്ള ചൈനീസ് കമ്പനിയുടെ പേരിൽ വിഴിഞ്ഞത്തിന്റെ ടെൻഡറിന് അന്ത്യവിശ്രമം ഒരുക്കാൻ ശ്രമിച്ചവരുണ്ടായിരുന്നു.ഇവിടെയല്ല അങ്ങ് ദില്ലിയിൽ.'ആദർശ ധീരനായ' പ്രതിരോധ മന്ത്രിയുടെ മുതൽ പ്രധാനമന്ത്രിയുടെ മലയാളി സെക്രട്ടറിയുടെ വരെ ഓഫീസുകൾ കയറി ഇറങ്ങിയ വിഴിഞ്ഞം ഫയലുകളുടെ കൈകൾ പഴയ ഒരു തുന്നൽക്കാരന്റെ ആയിരുന്നു.ആ നടത്തമാണ് ആരധികാരത്തിൽ വന്നാലും തുടർച്ച തകർക്കാൻ പറ്റാത്ത വിധം വിഴിഞ്ഞത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാക്കി ഉദാഘാടനം നിർവഹിച്ചത്.
ടെൻഡർ അടവെച്ചടവെച്ച് വിരിയിക്കുമ്പോലെ വൈകിപ്പിച്ചപ്പോൾ അത് തള്ളിക്കളഞ്ഞു വാങ്ങുവാൻ വീണ്ടും ദില്ലി ഓഫീസുകൾ കയറി ഇറങ്ങി.കോൺഗ്രസ് ഗ്രൂപ്പ് യോഗങ്ങൾക്കപ്പുറം മസ്‌കറ്റ് ഹോട്ടൽ കേരളീയ ചരിത്രത്തിലാദ്യമായി ഒരു തുറമുഖത്തെ മുൻനിർത്തിയുള്ള അന്താരാഷ്ട്ര നിക്ഷേപ സംഗമത്തിനു സാക്ഷ്യം വഹിച്ചു.15 രാഷ്ട്രങ്ങൾ 43 കമ്പനികൾ. വീണ്ടും ടെൻഡർ. 17 കമ്പനികൾ അടങ്ങിയ 5 കൺസോർഷ്യം ടെൻഡറിൽ പങ്കെടുത്തു.സർക്കാർ പറഞ്ഞതിലും കുറഞ്ഞ തുകയുള്ള നെഗറ്റീവ് ബിഡുള്ള ലാൻകോ കൊണ്ടപ്പള്ളിക്കു ടെൻഡർ ലഭിക്കുന്നതിലേക്കു കാര്യങ്ങൾ നീങ്ങി.സമ്മത പത്രം കൈമാറി.
വിജയവാഡയ്ക്ക് അരികെയുള്ള കൊണ്ടപ്പള്ളി ഇൻഡസ്ട്രിയൽ ഏരിയയിൽ ഉള്ള ലാൻകോക്ക് എതിരായി സൂം ഡെവലപ്പേഴ്‌സ് കോടതി കയറി.മുന്നിൽ മാത്രമായിരുന്നു മുംബൈ ആസ്ഥാനമായ സൂം, അണിയറയിൽ സലാല പോർട്ടും, ദുബൈ പോർട്ടും, ശ്രീലങ്കയിലെ കൊളംബോ പോർട്ടും കേന്ദ്രീകരിച്ചുള്ള വൻകിട ഫിനാൻഷ്യൽ നെക്സസ് ഒന്നടങ്കം.
ആ നിയമയുദ്ധം സുപ്രീംകോടതി കയറി,നെഗറ്റീവ് ബിഡ് ചെയ്ത ലാൻകോ പിന്മാറി.പക്ഷെ അപ്പോഴേയ്ക്കും 2010 ഓഗസ്റ് 11 വർണകളറുള്ള നോട്ടീസ് ഇറങ്ങി. 450 കോടി മുടക്കി വിഴിഞ്ഞം പോർട്ടിന്റെ ഒന്നാം ഘട്ട ലാൻഡ് അക്ക്വിസിഷൻ പൂർത്തിയാക്കി.ഏറ്റവുമധികം പണം മുടക്കി 270 കെവി ലൈൻ വലിച്ചു വിഴിഞ്ഞം പദ്ധതിക്ക് ആവശ്യമായ വൈദ്യതി എത്തിച്ചു,സബ്സ്റ്റേഷൻ പൂർത്തിയാക്കി. ഇലെക്ട്രിക്കൽ കണക്റ്റിവിറ്റി പൂർത്തിയാവുന്നു. വിഴിഞ്ഞത്തിനു ആവശ്യമായ വൈദ്യുതി എത്തുന്നു.
കടൽ വെള്ളത്തിന് പകരം ഉപയോഗിക്കാൻ കഴിയുന്ന ജലം വേണം. വാട്ടർ കണക്റ്റിവിറ്റി അതായിരുന്നു അടുത്ത ഘട്ടം. വെള്ളായണി കായലിൽ നിന്നും വെള്ളം ശുചീകരിച്ചു ഓവർ ഹെഡ് ടാങ്ക് പണിതുയർത്തി അതിൽ എത്തിച്ചു. ബാലരാമപുരം വഴിയുള്ള റെയിൽവേ പാതയിലേക്ക് വിഴിഞ്ഞത്തിനു റെയിൽ കണക്റ്റിവിറ്റി പൂർത്തിയാക്കണം. RITES എന്ന റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സെർവീസസ്സിനെ ഏല്പിച്ചു.
റോഡ് കണക്റ്റിവിറ്റി.ദേശീയ പാത അതോറിറ്റിയുമായി കരാർ ഒപ്പിട്ടു.
ഒരു ഭാവികാല സർക്കാരിനും അവഗണിക്കാൻ കഴിയാത്ത വിധം വിഴിഞ്ഞത്തിന്റെ അടിത്തറ പൂർത്തീകരിച്ചു ആ വർണക്കടലാസു നോട്ടീസിന്റെ ഉത്ഘാടകനായി തുന്നൽക്കാരനായി ജീവിതം ആരംഭിച്ച മുഖ്യന്ത്രി വി.എസ് എത്തുന്നു. ധനകാര്യ മാനേജ്‌മന്റ് നയിച്ച ഡോ തോമസ് ഐസക്. തുറമുഖ വകുപ്പിന്റെ കരങ്ങൾ നീക്കിയ തിരുവനന്തുപരത്തിന്റെ മന്ത്രി കൂടെയായി എം വിജയകുമാർ,പ്രതിപക്ഷ നേതാവ് മുതൽ കോവളം എം.എൽ.എ വരെയുള്ള കോൺഗ്രസ് നേതൃത്വവും അണിനിരന്നു.
പിന്നീടുള്ള കാലമെന്തുണ്ടായി കോൺഗ്രസ് വിശദീകരിക്കട്ടെ പൊതുമേഖലയിൽ പൂർണമായും നിൽക്കേണ്ട ഒരു അന്താരാഷ്ട്ര തുറമുഖം 15 വർഷം കഴിഞ്ഞാലും 30 വർഷമെടുത്താലും അദാനി ഗ്രൂപ്പിനു ലാഭവിഹിതം ലഭിക്കുംവിധം എങ്ങനെ മാറി കരാർ. കടൽ കൊള്ള എന്ന് ദേശാഭിമാനി എഴുതിയിട്ടുണ്ട്. കാരണം ലോകമെങ്ങും പലരാഷ്ട്രങ്ങളിലും കൺസെഷൻ പീരീഡ് 15 വർഷം ആവുമ്പോൾ കേരളത്തിൽ മാത്രമെങ്ങനെ യു.ഡി.എഫ് ഒപ്പിട്ട കരാറിൽ അദാനി ഗ്രൂപ്പിനു മാത്രമായി അത് 30 വർഷമായി. 15 വർഷത്തിനു ശേഷം ലാഭത്തിന്റെ 1% മാത്രം പറ്റുന്ന ഒരുടമയായി ആകെയുള്ള 7700 കോടി രൂപയിൽ 4600 കോടി രൂപയും മുടക്കിയ കേരളം എന്ന നമ്മുടെ നാട് എങ്ങനെ എന്തുകൊണ്ട് മാറി.
ദുബൈ മുതൽ സലാല വരെയും കൊളംബോ മുതൽ മുന്ദ്ര വരെയുമൊക്കെ അപ്രസക്തമായിപ്പോയേക്കാവുന്ന ഈ ചരിത്ര നേട്ടത്തിലേക്ക് നമ്മൾ കാലൂന്നുമ്പോഴും,15 വർഷം ഒരണാ പൈസ ലഭിക്കാത്ത അതിനു ശേഷം 1% മാത്രം വീണ്ടുമൊരു 15 വർഷം ലഭിക്കുന്ന ഏറ്റവും മുതൽ മുടക്കിയ നാം mute spectator പ്രയോഗത്തെ ഓർമിപ്പിക്കുംവിധം ഒരു മൂക പങ്കാളിയായി നമ്മൾ എങ്ങനെ എന്തുകൊണ്ട് ..? കടൽക്കൊള്ള എന്ന തലക്കെട്ടു ആലങ്കാരികമായ ഒരു പരികല്പനയല്ല, പ്രതിപക്ഷ കാലത്തെ കേവല വിമർശനവുമല്ല എപ്പോഴും പ്രസക്തമായ ചോദ്യങ്ങൾക്കുള്ള ഉള്ളു പൊള്ളുന്ന കേരളത്തിന്റെ മറുപടി തന്നെയാണ്.
വിഴിഞ്ഞം മുതൽ സെക്രട്ടറിയേറ്റ് വരെ പിണറായി മുതൽ പന്ന്യൻ രവീന്ദ്രൻ വരെ നീണ്ട മനുഷ്യർ ചങ്ങല കണ്ണികളായി, പാളയം മണ്ഡപം സാക്ഷിയായി ഒരു വർഷത്തോളം വിഴിഞ്ഞം നടപ്പിലാക്കാൻ വേണ്ടിയുള്ള സമരത്തിനു, ഡിവൈഎഫ്ഐ കോവളം മുതൽ നടന്നെത്തി രാജ്ഭവൻ ഉപരോധിച്ചു.വിഴിഞ്ഞം നടപ്പിലാവാൻ. അദാനി ചൂഷണത്തിനു എതിരെ പദ്ധതി കേരളത്തിന്റെ പൂർണനിയന്ത്രണത്തിൽ നടക്കുവാൻ വിവിധ സമരങ്ങൾ ഉണ്ടായി.
മറിച്ചെന്തെങ്കിലും ഒരു കോൺഗ്രസ്,യൂത്ത് കോൺഗ്രസ് ഇടപെടൽ ചരിത്രമിങ്ങനെ നടന്നും ഓടിയുമൊക്കെ നീങ്ങുമ്പോൾ ഫ്രെയിമിൽ വെയ്ക്കാൻ ..? വിമോചന സമരം നയിച്ചും വിഴിഞ്ഞത്തെ തടയുമെന്നു പറഞ്ഞ പണിയല്ല, പോലീസ് സ്റ്റേഷൻ തകർത്തും, വാഹനം കത്തിച്ചും, വഞ്ചി അഗ്നിക്കിരയാക്കി കടലിലൊഴികെയുമുള്ള സമരത്തിനു പൂർണ പിന്തുണയെന്നു പറഞ്ഞതും അല്ലാതെ മറ്റെന്തെങ്കിലും..?
ഗെയിൽ നടക്കാതിരിക്കാൻ നിസ്കാര പായ വഴിയിൽ വിരിച്ച പോലെ അല്ല,ഇടമൺ കൊച്ചി പവർ ഹൈ വെയ്ക്കെതിരെ റബ്ബർ മരം പോവുമെന്ന് പറഞ്ഞു പറ്റിച്ച പോലെയും അല്ല,ദേശീയ പാതയ്‌ക്കെതിരെ നുണ പ്രചരിപ്പിച്ച പോലെയും അല്ല. ദേശീയ പാത യാഥാർഥ്യമാക്കിയ,ഇടമൺ കൊച്ചി പവർ ഹൈവേ കമ്മിഷൻ ചെയ്ത,വാട്ടർ മെട്രാ ആരംഭിച്ച, ഡിജിറ്റൽ യൂണിവേഴ്സിറ്റി തുടങ്ങിയ,ഗെയിൽ പൂർത്തീകരിച്ച, മലയോര ഹൈവേയും, തീരദേശ പാതയും പൂർത്തിയാക്കാൻ പോവുന്ന ജലപാത യാഥാർഥ്യമാക്കുന്ന നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ വികാസവിസ്ഫോടനങ്ങൾക്കു ഒന്നുകൂടെ ഇന്ന് പതാക ഉയർത്തുന്നു..!
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications