കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വ്യാപനത്തിന് എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നാണ് പ്രതിപക്ഷം ഇപ്പോള്‍ നോക്കുന്നത്: ഇപി ജയരാജന്‍

Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ഇപി ജയരാജന്‍ രംഗത്ത്. കണ്‍സല്‍ട്ടന്‍സി കാരറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തുന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് ഇപി ജയരാജന്റെ വിമര്‍ശനം. പ്രതിപക്ഷ വിമര്‍ശനങ്ങളെ എതിര്‍ത്ത മന്ത്രി യുഡിഎഫിന്റെ കാലത്ത് നിരവധി കണ്‍സല്‍ട്ടന്‍സികളെ നിയോഗിച്ചിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. കൊവിഡിനെ പ്രതിരോധിക്കുന്നതിന് പകരം വികസനത്തെ തകര്‍ക്കാനാണ് പ്രതിരപക്ഷം ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് അതൃപ്തരാണ്

യുഡിഎഫ് അതൃപ്തരാണ്

കേരളത്തിന്റെ ഇപ്പോഴത്തെ വികസനത്തില്‍ യുഡിഎഫ് അതൃപ്തരാണെന്ന് ഇപി ജയരാജന്‍ പറഞ്ഞു. ജനരക്ഷയ്ക്ക് വേണ്ടി ഈ സര്‍ക്കാര്‍ സ്വീകരിച്ച പല നടപടികളുടെ പേരില്‍ പൊതുജനങ്ങള്‍ക്കിടെയില്‍ മുഖ്യമന്ത്രിയെ കുറിച്ച് മതിപ്പുണ്ടാക്കിയിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ ബഹുജന സ്വാദീനം വര്‍ദ്ധിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കളങ്കപ്പെടുത്താന്‍

കളങ്കപ്പെടുത്താന്‍

ഇതിന്റെയൊക്കെ പേരില്‍ യുഡിഎഫ് വലിയ അസഹിഷ്ണുതയാണ് പ്രകടിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെ കളങ്കപ്പെടുത്താന്‍ എന്തുകിട്ടുമെന്ന് നോക്കിയിരിക്കുമ്പോഴാണ് സ്വര്‍ണക്കടത്ത് എന്ന വിഷയം കിട്ടിയത്. സ്വര്‍ണക്കടത്തില്‍ ഏതെങ്കിലും പാര്‍ട്ടിക്ക് ബന്ധമുണ്ടെങ്കില്‍ അത് ബിജെപിക്കാര്‍ക്കാണെന്നും മന്ത്രി വ്യക്തമാക്കി.

Recommended Video

cmsvideo
OXFORD വാക്‌സിന്‍ നവംബറില്‍ ഇന്ത്യയിലെത്തും | Oneindia Malayalam
ബിജെപി നേതാക്കള്‍

ബിജെപി നേതാക്കള്‍

സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ പ്രതിക്ക് ബിജെപി നേതാക്കളുമായാണ് ബന്ധമുള്ളത്. ബിജെപിയും കോണ്‍ഗ്രസും ഒരുമിച്ച് നിന്നാണ് ഇപ്പോള്‍ ഇടതുപക്ഷത്തെ എതിര്‍ക്കുന്നതെന്ന് ഇപി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഫലപ്രദമായ അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ അന്വേഷണത്തെ യുഡിഎഫും ബിജെപിയും എന്തിനാണ് ഭയക്കുന്നതെന്നും ജയരാജന്‍ ചോദിച്ചു.

കോണ്‍ഗ്രസിന്റെ ലക്ഷ്യം

കോണ്‍ഗ്രസിന്റെ ലക്ഷ്യം

കേരളത്തിലെ കൊവിഡ് പ്രതിരോധമല്ല കോണ്‍ഗ്രസിന്റെ ലക്ഷ്യം. സംസ്ഥാനത്തെ പൊലീസുകാര്‍ക്ക് പോലും കൊവിഡ് ബാധിച്ചത് ഇവര്‍ നടത്തിയ സമരത്തെ പ്രതിരോധിച്ചതിനെ തുടര്‍ന്നാണ്. കൊവിഡ് വ്യാപനത്തിന് വേണ്ടി എന്തൊക്കെ ചെയ്യാനാകുമെന്നാണ് യുഡിഎഫ് ഇപ്പോള്‍ നോക്കുന്നതെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

1000 കടന്ന് കൊവിഡ്

1000 കടന്ന് കൊവിഡ്

അതേസമയം, സംസ്ഥാനത്ത് ഇന്നലെ ആയിരവും കടന്ന് കൊവിഡ്. 1038 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15032 ആണ്. 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 57 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല.87 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്.109 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും. ഇന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. 272 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗമുക്തി.

 ''സത്യത്തിൽ നിങ്ങൾ ബികോം ഫസ്റ്റ് ക്ലാസാണോ?'' പിണറായി വിജയനെ പരിഹസിച്ച് ജ്യോതികുമാർ ചാമക്കാല! ''സത്യത്തിൽ നിങ്ങൾ ബികോം ഫസ്റ്റ് ക്ലാസാണോ?'' പിണറായി വിജയനെ പരിഹസിച്ച് ജ്യോതികുമാർ ചാമക്കാല!

1000കടന്നിട്ടും അന്നത്തെ പേടി നമുക്കില്ല, ഇനി വരുന്ന 28 ദിവസം!! മുന്നറിയിപ്പുമായി മുരളി തുമ്മാരുകുടി1000കടന്നിട്ടും അന്നത്തെ പേടി നമുക്കില്ല, ഇനി വരുന്ന 28 ദിവസം!! മുന്നറിയിപ്പുമായി മുരളി തുമ്മാരുകുടി

1000 കവിഞ്ഞതറിഞ്ഞ് കോണ്‍ഗ്രസുകാര്‍ സന്തോഷിക്കുകയാണെന്ന് ബിനീഷ്, ചുട്ടമറുപടി കൊടുത്ത് ബല്‍റാം..!!1000 കവിഞ്ഞതറിഞ്ഞ് കോണ്‍ഗ്രസുകാര്‍ സന്തോഷിക്കുകയാണെന്ന് ബിനീഷ്, ചുട്ടമറുപടി കൊടുത്ത് ബല്‍റാം..!!

English summary
The Opposition is now looking at what can be done to increase the covid count in kerala, says EP Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X