കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള പുനര്‍നിര്‍മ്മാണം; പ്രതിപക്ഷം സര്‍ക്കാറിനൊപ്പം, പക്ഷെ തെറ്റുകള്‍ ചൂണ്ടിക്കാട്ടും: ചെന്നിത്തല

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: മഹാപ്രളയത്തില്‍ തകര്‍ന്നുപോയ കേരളം പുനര്‍നിര്‍മ്മിക്കുന്നതില്‍ സാര്‍ക്കാറിനൊപ്പംചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാറിന് ഒപ്പം നില്‍ക്കുന്നതിനോടൊപ്പം തന്നെ വീഴ്ച്ചകള്‍ ചൂണ്ടിക്കാണിക്കും. പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷം പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

പ്രളയബാധിത പ്രദേശങ്ങളിലുള്ളവരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കണം. ദുരന്തബാധിതര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണം. ബന്ധുവീടുകളില്‍ അഭയം തേടിയ പ്രളയ ബാധിതരേയും സാമ്പത്തിക സഹായം നല്‍കുമ്പോള്‍ പരിഗണിക്കണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

..............................................

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

ramesh-chettinala
English summary
the opposition is with the government; ramesh chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X