Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രതിപക്ഷം ഭാവിയിൽ മോദിജിയുടെ കാല് പിടിക്കേണ്ടി വരും, കാണിച്ചത് പൊട്ടത്തരം', ബിജെപിക്ക് ലാഭമെന്ന് അഖിൽ മാരാർ

വനിതാ സംവരണ ബില്ലിനെ എതിർത്തതിലൂടെ പ്രതിപക്ഷം കാണിച്ചത് പൊട്ടത്തരം ആണെന്ന് ട്വന്റി 20 നേതാവ് അഖിൽ മാരാർ. ഭരണഘടന പ്രകാരം സർക്കാരിന് മണ്ഡല പുനർനിർണയം നടത്തിയേ പറ്റൂ. അപ്പോൾ ബിജെപിക്ക് എല്ലാം കൊണ്ടും ലാഭമായിരിക്കുമെന്നും കേരളത്തിന്റെ ലോക്സഭാ സീറ്റ് 12 ആയി കുറയുമെന്നും അഖിൽ മാരാർ പറയുന്നു.

അഖിൽ മാരാരുടെ കുറിപ്പ്: '' രാവിലെ ചെയ്ത വീഡിയോ കേൾക്കാതെ വിഡ്ഢിത്തരം കമന്റ് ആയി ഇട്ടിട്ട് പോകുന്നവർക്ക് വായിച്ചു മനസ്സിലാക്കാൻ വേണ്ടി എഴുതുന്നു.. തലച്ചോറിന്റെ ഏതെങ്കിലും മൂല വർക്ക് ചെയ്യുന്ന ആരെങ്കിലും പ്രതിപക്ഷത്തു ഉണ്ടായിരുന്നെങ്കിൽ എന്ന് പറയേണ്ടി വരുന്നത് ഇവർ ഇപ്പോൾ കാണിച്ച ആവേശം കെട്ടടങ്ങി ഭാവിയിൽ 82ആം ഭരണ ഘടന തത്വം ഭേദഗതി ചെയ്യണം എന്ന് പറഞ്ഞു മോദിജിയുടെ കാല് പിടിക്കേണ്ട സാഹചര്യം വരും..

അതായത് ലളിതമായി പറഞ്ഞാൽ 2023ലെ സ്ത്രീ സംവരണ ബില്ല് പാസ്സായത് കൊണ്ട് അത് നടപ്പിലാക്കിയേ പറ്റു അത് പോലെ തന്നെ ഭരണ ഘടന പ്രകാരം ഡി ലിമിറ്റേഷൻ നടപ്പിലാക്കുകയും വേണം.. നിലവിൽ മത്സരിക്കുന്ന നേതാക്കൾക്ക് സ്ഥാന നഷ്ട്ടം വരാതിരിക്കാൻ മോദി മുന്നോട്ട് വെച്ച ഫോർമുല ആണ് 50% സീറ്റ് വർദ്ധിപ്പിച്ച ശേഷം 33% സ്ത്രീ സംവരണം നടപ്പിലാക്കാം.. അതായത് കേരളം ഉദാഹരണം എടുത്താൽ 20 ലോകസഭ സീറ്റ് എന്നത് 30 ആയി ഉയർത്തും..

Akhil Marar

30ന്റെ 33% അതായത് 10 സീറ്റ് വനിതകൾക്ക് നൽകും.. അപ്പോൾ നിലവിൽ ഉള്ള സീറ്റിൽ മത്സരിക്കാൻ ഇരിക്കുന്നവർക്ക് നഷ്ടം ഉണ്ടാവില്ല.. എന്നാൽ കോൺഗ്രസ്സ് ഇത് പൊളിച്ചു... ഇനി സംഭവിക്കാൻ പോകുന്നത്... 82 ആം ഭരണഘടന തത്വം പ്രകാരം രാജ്യത്തു ഡീ ലിമിറ്റേഷൻ നടപ്പിലാക്കിയേ പറ്റു എന്തെന്നാൽ രാജ്യത്തെ എല്ലാ പൗരന്മാരുടെയും വോട്ടിന്റെ മൂല്യം ഒന്നായിരിക്കണം..

നിലവിൽ കേരളത്തിൽ 11 ലക്ഷം പേർക്ക് ഒരു എംപി ആണെങ്കിൽ ഉത്തരേന്ത്യയിൽ 25 ലക്ഷം പേർക്കാണ് ഒരു എംപി.. അപ്പോൾ രാജ്യത്തെ ജനസംഖ്യ പ്രകാരം 543 സീറ്റ് ലെ വോട്ടിന്റെ മൂല്യം തുല്യമാക്കി മാറ്റണം.. അങ്ങനെ വന്നാൽ 25 കോടി ജനതയുള്ള ഉത്തർ പ്രദേശിന് 25 ലക്ഷം പേർക്ക് ഒരു എംപി എന്ന കണക്കിൽ 100 എംപി മാർ.. 3 കോടിക്ക് താഴെ വോട്ടർമാർ ഉള്ള കേരളത്തിൽ 25 ലക്ഷം പേർക്ക് ഒരു എംപി എന്ന കണക്ക് വരുമ്പോൾ 12 സീറ്റ് പരമാവധി കിട്ടും..

ഈ 12 സീറ്റിൽ 33% വനിത സംവരണം വന്നാൽ 4 സീറ്റ് വനിതകൾക്ക് 2 സീറ്റ് SC സംവരണം ബാക്കി 6 ജനറൽ സീറ്റ്... ഘടക കക്ഷികൾക് കൊടുക്കാൻ പോലും സീറ്റ് ഇല്ലാത്ത അവസ്ഥ കോൺഗ്രസ്സിനുണ്ടാകും.. ബിജെപിക്ക് എല്ലാം കൊണ്ടും ലാഭം.. ഹിന്ദി ഹൃദയ ഭൂമിയിൽ സീറ്റുകൾ വർധിക്കും കൂടുതൽ സീറ്റുകൾ ജയിക്കുക എളുപ്പമാകും. അധികം ഘടക കക്ഷികൾ ഇല്ലാത്തത് കൊണ്ടും, സ്ത്രീകൾക്ക് സീറ്റ് കൊടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാവാത്തത് കൊണ്ടും, നാളിതുവരെ സീറ്റിന്റെ പേരിലോ അധികാര സ്ഥാനത്തിന്റെ പേരിലോ അടിപിടി ഉണ്ടാക്കാത്തത് കൊണ്ടും എല്ലാം ശുഭകരമായി മാറും..

അതെ സമയം നൂറ് പാർട്ടികളുമായി ചേർന്ന് ബിജെപിയെ നേരിടുന്ന INDI മുന്നണി സീറ്റ് വിഭജന ചർച്ചയിൽ തന്നെ തമ്മിലടിച്ചു പിരിയും.. നേതാക്കളുടെ ഉറച്ച സീറ്റുകൾ വനിതകൾക്കായി വിട്ട് കൊടുക്കേണ്ട സാഹചര്യം വരും.. എല്ലാം കൂടി തമ്മിലടിച്ചു തീരും.. പ്രതിപക്ഷം ഇപ്പോൾ കാണിച്ച പൊട്ടത്തരം ഈ വരുന്ന 2 തിരഞ്ഞെടുപ്പിൽ ബിജെപി രാഷ്ട്രീയ ആയുധമാക്കും... കേരളത്തിലെ പോലെ മാധ്യമങ്ങളിൽ വരുന്ന ചർച്ചകളോ സോഷ്യൽ മീഡിയ പ്രചാരണമോ ഒന്നും ബംഗാളിലും തമിഴ് നാട്ടിലും ഉണ്ടാവില്ല.. പ്രധാന മന്ത്രി പറഞ്ഞത് അവിടുത്തെ സ്ത്രീകൾക്കിടയിൽ ചലനം ഉണ്ടാക്കും.. ഇതേ ഗുണം ഉത്തരേന്ത്യയിലും സംഭവിക്കും..

അതെ സമയം നമ്മൾ കേരളത്തിൽ 12 സീറ്റുമായി ബിജെപിയെ തകർക്കാൻ രാവിലെ മുതൽ രാത്രി വരെ ചർച്ച നടത്തും.. കേരള മാധ്യമങ്ങൾ കുണ്ടി കുലുക്കി പക്ഷിയെ പോലെ ലോകം പിടിച്ചു കുലുക്കി എന്ന മട്ടിൽ നടക്കും.. നരേന്ദ്ര മോദി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി ലോകസഭയിൽ ഇരുന്ന് ഭരിക്കും.. സീറ്റിന്റെ എണ്ണം നോക്കിയല്ല ഭരണം ആകെ സീറ്റിൽ ലഭിക്കുന്ന ഭൂരിപക്ഷം ആണ് ഭരണം എന്ന് സാമൂഹിക മാധ്യമങ്ങൾ വഴി വിഡ്ഢിത്തരം വിളമ്പുന്ന ഓരോരുത്തരോടും പറയണം എന്നുണ്ട് പക്ഷെ എന്ത് ചെയ്യാം അവർ പിന്തുടരുന്നത് രാഹുൽ ഗാന്ധിയെ ആണല്ലോ എന്നാലോചിക്കുമ്പോൾ സഹതാപം തോന്നി ഇത് പോലെ എഴുതി സത്യം അറിയിക്കുന്നു എന്ന് മാത്രം..''
NB :ചിന്തിക്ക്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+