Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭർതൃമതിയായ യുവതിക്കൊപ്പം ഒളിച്ചോടിയ യുവാവിനെ തല്ലിക്കൊന്നു! സംഭവം ഗുരുവായൂരിലെ ലോഡ്ജിൽ...

സന്തോഷിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തൃശൂർ: ഗുരുവായൂരിലെ ലോഡ്ജിൽ വച്ച് ക്രൂര മർദ്ദനത്തിനിരയായ യുവാവ് മരിച്ചു. തൃശൂർ പാവറട്ടി മരുതിയൂർ സ്വദേശി സന്തോഷ്(45) ആണ് ഞായറാഴ്ച രാവിലെ മരണപ്പെട്ടത്. ഏപ്രിൽ 23 തിങ്കളാഴ്ചയാണ് ഗുരുവായൂരിലെ ലോഡ്ജിൽ വച്ച് സന്തോഷിനെ ഒരു സംഘമാളുകൾ മർദ്ദിച്ചത്.

തിങ്കളാഴ്ചയുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്ന സന്തോഷിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഞായറാഴ്ച രാവിലെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. സന്തോഷിന്റെ മരണവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 പ്രണയം...

പ്രണയം...

തൃശൂർ പാവറട്ടി മരതൂർ സ്വദേശിയായ സന്തോഷും കുന്നംകുളം സ്വദേശിനിയായ യുവതിയും തമ്മിൽ അടുപ്പത്തിലായിരുന്നു. ഈ അടുപ്പം പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയതോടെ വിവാഹിതയായ യുവതിയും സന്തോഷും വീട്ടിൽ നിന്ന് ഒളിച്ചോടി. രണ്ടാഴ്ച മുൻപാണ് ഇരുവരും വീടുകളിൽ നിന്ന് ഒളിച്ചോടിയത്. നെല്ലായ സ്വദേശിയുടെ ഭാര്യയായ യുവതിയോടൊപ്പം ഒളിച്ചോടിയ സന്തോഷ് നേരെ ഗുരുവായൂരിലേക്കാണ് പോയത്.

 ലോഡ്ജിൽ...

ലോഡ്ജിൽ...

കുന്നംകുളം സ്വദേശിനിയായ യുവതിയും സന്തോഷും ഗുരുവായൂരിലെ ലോഡ്ജ് മുറിയിൽ താമസിച്ചുവരുന്നതിനിടെ ഏപ്രിൽ 23നാണ് ഇവർക്ക് നേരെ ആക്രമണമുണ്ടായത്. ഭർതൃവീട്ടിൽ നിന്ന് ഒളിച്ചോടിയ യുവതിയും സന്തോഷും ഗുരുവായൂരിൽ ഉണ്ടെന്ന വിവരമറിഞ്ഞെത്തിയ യുവതിയുടെ ബന്ധുക്കളും ഭർത്താവിന്റെ ബന്ധുക്കളുമാണ് ലോഡ്ജിൽ വച്ച് ഇവരെ ആക്രമിച്ചത്. ആക്രമണത്തിൽ സന്തോഷിനും യുവതിയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

മരണം...

മരണം...

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സന്തോഷിനെയും യുവതിയെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാവിലെയോടെ സന്തോഷ് മരണപ്പെട്ടു. യുവതി ഇപ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ആക്രമണത്തിൽ തലയ്ക്കേറ്റ മാരകമായ പരിക്കാണ് സന്തോഷിന്റെ മരണകാരണമെന്ന് പോലീസ് അറിയിച്ചു. അതേസമയം യുവതിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും പോലീസ് വ്യക്തമാക്കി.

നാലു പേർ...

നാലു പേർ...

നെല്ലായ സ്വദേശിയുടെ ഭാര്യ സന്തോഷിനൊപ്പം ഒളിച്ചോടിയ സംഭവത്തിൽ പോലീസിന് പരാതിയൊന്നും ലഭിച്ചിരുന്നില്ല. യുവതിയുടെ ബന്ധുക്കളും ഭർത്താവിന്റെ ബന്ധുക്കളും സ്വന്തംനിലയിൽ അന്വേഷണം നടത്തിയാണ് യുവതിയെയും സന്തോഷിനെയും ഗുരുവായൂരിലെ ലോഡ്ജിൽ നിന്ന് കണ്ടെത്തിയത്. എന്നാൽ സന്തോഷിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+