ഇന്ത്യാവിഷന്‍ ചാനലിന്റെ പേരും ലോഗോയും ഉപയോഗിച്ചവര്‍ക്കെതിരെ നടപടിക്കൊരുങ്ങി ഉടമസ്ഥര്‍
തിരുവനന്തപുരം: മലയാളത്തിലെ ആദ്യ വാര്‍ത്താ ചാനലായിരുന്നു ഇന്ത്യാ വിഷന്‍. 2015 ല്‍ ഇന്ത്യാ വിഷന്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു, എന്നാല്‍ ഇന്ത്യാ വിഷന്‍ ചാനലിന്റെ പേരും സാമ്യമുള്ള ലോഗോയും ചിലര്‍ യൂട്യൂബിലും സാമൂഹ്യമാധ്യമങ്ങളിലും ഉപയോഗിച്ചത് ഇതിനകം ചര്‍ച്ചയായിരുന്നു. ഇതിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ചാനല്‍ ഉടമസ്ഥര്‍.
ഇന്ത്യാവിഷന്‍ ചാനലിന്റെ ഉടമസ്ഥരായ ഇന്ത്യാവിഷന്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡാണ് നടപടിക്കൊരുങ്ങുന്നത്. ഇന്ത്യാ വിഷന്‍ ചാനലിന്റെ പേര് ട്രേഡ് മാര്‍ക്ക് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെന്നും അതിന്റെ അവകാശം ആര്‍ക്കും കൈമാറിയിട്ടില്ലെന്നും റസിഡന്റ് ഡയറക്ടര്‍ ജമാലൂദ്ദീന്‍ ഫറൂഖി പറഞ്ഞു. ക്യൂവിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യാ വിഷന്‍ എന്ന പേര് ദുരുപയോഗം ചെയ്ത് മാധ്യമ സ്ഥാപനം തുടങ്ങുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

2003 ജൂലൈ 14 നാണ് ഇന്ത്യാവിഷന്‍ ചാനല്‍ ആരംഭിച്ചത്. പിന്നീട് യെഎസ് ഇന്ത്യാ വിഷന്‍ എന്ന പേരില്‍ യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. ടെലികാസ്റ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്നതിനൊപ്പം സോഷ്യല്‍മീഡിയ, വെബ്‌പോര്‍ട്ടല്‍ എന്നീ പ്ലാറ്റ് ഫോമുകളിലേക്കും ഇന്ത്യാ വിഷന്‍ എന്ന് പേര് മറ്റൊരു കമ്പനിക്ക് ഉപയോഗിക്കാന്‍ പാടില്ല.












Click it and Unblock the Notifications