കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷദ്വീപ് ജനതയെ വേട്ടയാടാൻ സംഘപരിവാറിന് വിട്ടുകൊടുക്കില്ല; എഎം ആരിഫ് എംപി

Google Oneindia Malayalam News

ആലപ്പുഴ; ലക്ഷദ്വീപ് ജനതയെ വേട്ടയാടാൻ സംഘപരിവാറിന് വിട്ടുകൊടുക്കില്ലെന്ന് എഎം ആരിഫ് എംപി. മതവിദ്വേഷത്തിന്റെ വക്താക്കളായ സംഘപരിവാറിന് ഒരിക്കലും കടന്നുകയറാൻ പറ്റാത്ത രാഷ്ട്രീയസാമൂഹ്യസാഹചര്യം നിലനിൽക്കുന്ന പ്രദേശത്തെ ജനജീവിതം താറുമാറാക്കി അദാനിക്കും അംബാനിക്കും കാഴ്ചവയ്ക്കുക എന്നതു മാത്രമാണ് ഇപ്പോൾ നടക്കുന്ന തുഗ്ലക്ക് നടപടികളുടെ ഉദ്ദേശം. സമാധാനപരമായി ജീവിക്കാനുള്ള വിശ്വാസങ്ങൾ പുലർത്താനുള്ള അവരുടെ അവകാശം ബലികഴിക്കാൻ ഒരു സംഘപരിവാരിനേയും അനുവദിക്കില്ല. ഈ ജീവൽപോരാട്ടത്തിൽ അവർക്കൊപ്പം തന്നെ നിൽക്കുമെന്നും ആരിഫ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. പോസ്റ്റ് വായിക്കാം

arif

ലക്ഷദ്വീപ് സവിശേഷമായ ഒരു പ്രതിരോധത്തിൻ്റ ഭാഗമായി ഇന്ന് വാർത്തകളിൽ നിറയുകയാണ്.
രണ്ടു മൂന്നു വർഷം മുന്നേ നിയമസഭാ അക്കൗണ്ട്സ് കമ്മിറ്റിയുടെ ഭാഗമായിരിക്കെ ലക്ഷദ്വീപ് സന്ദർശിക്കാനും അവിടത്തെ ജനങ്ങളുമായി വിശദമായി സംവദിക്കാനും അവസരമുണ്ടായി. ഇന്നത്തെ പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ, അന്ന് എംഎൽഎ മാരായിരുന്ന ജെയിംസ്മാത്യു, എ പ്രദീപ് കുമാർ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്..
ഞങ്ങൾക്കെല്ലാവർക്കും ഒരേപോലെ അത്ഭുതം തോന്നിയ തരത്തിൽ സമാധാനപൂർണ്ണമായ ജീവിതം നയിക്കുന്ന ഒരു ജനതയെയാണ് ഞങ്ങളവിടെ കണ്ടത്.
ആ സമാധാനജീവിതമാണ് കേന്ദ്രസർക്കാരും ബിജെപിയും വർഗ്ഗീയതയും ക്രോണികാപ്പിറ്റലിസവുമായി കടന്നു കയറി തകർക്കാൻ ശ്രമിക്കുന്നത്.

കനത്ത മഴയില്‍ വെള്ളം കയറിയ തിരുവനന്തപുരം കല്ലാട്ടുമുക്ക് റോഡ് സന്ദര്‍ശിക്കുന്ന മന്ത്രി വി ശിവന്‍കുട്ടി: ചിത്രങ്ങള്‍

അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോട പട്ടേൽ സംഘപരിവാറിൻ്റെ വർഗ്ഗീയ ഏജൻ്റാണ്. 99% മുസ്ലിം ജനസംഖ്യാനുപാതമുള്ള ഒരു പ്രദേശം. സ്വന്തമായി ആചാരമര്യാദകൾ, ഭക്ഷണജീവിതരീതികൾ. മതവിദ്വേഷത്തിൻ്റെ വക്താക്കളായ സംഘപരിവാറിന് ഒരിക്കലും കടന്നുകയറാൻ പറ്റാത്ത രാഷ്ട്രീയസാമൂഹ്യസാഹചര്യം നിലനിൽക്കുന്ന ഈ പ്രദേശത്തെ ജനജീവിതം താറുമാറാക്കി അദാനിക്കും അംബാനിക്കും കാഴ്ചവയ്ക്കുക എന്നതു മാത്രമാണ് ഇപ്പോൾ നടക്കുന്ന തുഗ്ലക്ക് നടപടികളുടെ ഉദ്ദേശം.

ദ്വീപിന്റെ പാരിസ്ഥിതിക പവിത്രതയെ ദുര്‍ബലപ്പെടുത്തും: ലക്ഷദ്വീപ് വിഷയത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുൽദ്വീപിന്റെ പാരിസ്ഥിതിക പവിത്രതയെ ദുര്‍ബലപ്പെടുത്തും: ലക്ഷദ്വീപ് വിഷയത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുൽ

ഒരു ജനത ഒന്നായി സംഘപരിവാർ ഈ സംഘപരിവാർ അജണ്ടയുടെ ഇരകളാക്കുന്നതിന് പുറമെയാണ് കേരളത്തിലെ ബിജെപി നേതാക്കൾ ഒരു നാടിനെ മൊത്തം ജിഹാദികളും ദേശീയതാ വിരുദ്ധരും കള്ളക്കടത്തുകാരും കൊള്ളക്കാരുമായി ഭത്സനം നടത്തുന്നത്. അതിൽ മുന്നിൽ നിൽക്കുന്നത് കേരളത്തിൽ നിന്നുള്ള ലക്ഷദ്വീപിൻ്റെ ബിജെപി ചാർജുള്ള ദേശീയ വൈസ് പ്രസിഡൻ്റും കേരളാഘടകം പ്രസിഡൻ്റുമാണ് എന്നതാണ് ഏറ്റവും ദുഃഖകരം. ഇവരുടെ സത്യവിരുദ്ധമായ ഈ പ്രചരണങ്ങളിലും നിലപാടുകളിലും പ്രതിക്ഷേധിച്ച് ലക്ഷദ്വീപിലെ ബിജെപി നേതൃത്വത്തിലുള്ളവരും പ്രവർത്തകരും രാജിവച്ച് തുടങ്ങിയിരിക്കുന്നു.

കേരളത്തിൽ നിരന്തരം ശ്രമിച്ചു തോറ്റ നുണപ്രചരണങ്ങൾ ലക്ഷദ്വീപിലേക്ക് വ്യാപിപ്പിക്കാൻ ശ്രമിക്കുന്ന കുബുദ്ധികൾക്ക് കേരളത്തിലെ പോലെ ലക്ഷദ്വീപ് നിവാസികളുടെ അടുത്തു നിന്നും പരാജയമടയാനായിരിക്കും വിധി.
സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങൾക്കായി ലക്ഷ്വദ്വീപ് ജനതയുടെ താത്പര്യങ്ങളെ ബലികഴിക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെ അടിയന്തരമായി തിരിച്ചു വിളിക്കണമെന്നും നടപ്പാക്കുന്ന ഡ്രാക്കോണിയൻ നിയമങ്ങൾ പിൻവലിക്കണമെന്നും കേരളത്തിലെ ഒരു MP എന്ന നിലയിൽ ഞാൻ ശക്തമായി ആവശ്യപ്പെടുകയാണ്. ശാന്തവും സമാധാനപരവുമായ ജീവിതം നയിക്കുന്ന ലക്ഷദ്വീപിലെ ജനങ്ങളെ ശത്രുക്കളായാണ്‌ ദേശീയഭരണകൂടവും അഡ്മിനിസ്ട്രേറ്ററും കാണുന്നത്.

ടൂറിസം പ്രോത്സാഹിപ്പിക്കാൻ എന്ന പേരിൽ മദ്യവിൽപ്പനയ്ക്കുള്ള ലൈസൻസ് അനുവദിക്കുന്നതു ജനങ്ങളുടെ താത്പര്യത്തിന്‌ എതിരാണ്‌. കോവിഡിന്റെ ഒന്നാം തരംഗത്തിൽ പൂർണ്ണമായിത്തന്നെ രോഗത്തെ പ്രതിരോധിക്കാൻ കഴിഞ്ഞെങ്കിൽ, ഭരണകൂടത്തിന്റെ തെറ്റായ നടപടികൾ മൂലം രോഗവ്യാപനം തീവ്രമായ അവസ്ഥ സംജാതമായിരിക്കുകയാണ്‌. ഇതു സംബന്ധിച്ച് രാഷ്ട്രപതിയ്ക്കയച്ച കത്തിൽ ഞാൻ മേൽപ്പറഞ്ഞ കാര്യങ്ങൾ ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്..

Recommended Video

cmsvideo
Ignorant bigots in power destroying Lakshadweep, says Rahul Gandhi | Oneindia Malayalam

ഒരു ജനതയുടെ അതിജീവന പോരാട്ടമാണിത്. സമാധാനപരമായി ജീവിക്കാനുള്ള വിശ്വാസങ്ങൾ പുലർത്താനുള്ള അവരുടെ അവകാശം ബലികഴിക്കാൻ ഒരു സംഘപരിവാരിനേയും നാം അനുവദിച്ചുകൂടാ..
ഈ ജീവൽപോരാട്ടത്തിൽ ലക്ഷദ്വീപ് ജനതക്കൊപ്പം ഒടുവിൽ വരെ കൂടെയുണ്ടാവുമെന്ന് ഞാൻ ഉറപ്പു നൽകുന്നു. നിങ്ങളേവരും കൂടെയുണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

കെ സുധാകരന് തടയിടാൻ കളി തുടങ്ങി എ,ഐ ഗ്രൂപ്പുകൾ.. തമിഴ്നാടൻ മോഡൽ കേരളത്തിൽ നടപ്പാക്കാൻ ഹൈക്കമാന്റ്?കെ സുധാകരന് തടയിടാൻ കളി തുടങ്ങി എ,ഐ ഗ്രൂപ്പുകൾ.. തമിഴ്നാടൻ മോഡൽ കേരളത്തിൽ നടപ്പാക്കാൻ ഹൈക്കമാന്റ്?

ശരിക്കും ക്യൂട്ട്.. നടി ആൻഡ്രിയയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ

English summary
The people of Lakshadweep will not be left to the Sangh Parivar to hunt; AM Arif MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X