ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: സജി ചെറിയാനെതിരെ കോടതിയിൽ ഹരജി, സത്യവാങ്മൂലത്തലിൽ പിഴവ്...
ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുിപ്പ് എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാനെതിരെ കോടതിയിൽ ഹരജി. ശരിയായ സ്വത്ത് വിവരം വെളിപ്പെടുത്താതെ സത്യവാങ്മൂലം സമര്‍പ്പിച്ചെന്നാണ് ആരോപണം. കണ്ണൂര്‍ ഇരിട്ടി സ്വദേശി എ.കെ. ഷാജിയാണ് ഹരജി നല്‍കിയിരിക്കുന്നത്.
സാഹചര്യത്തില്‍ സജി ചെറിയാന്റെ നാമനിര്‍ദേശ പത്രിക സാധുവല്ലെന്ന് പ്രഖ്യാപിക്കണമെന്നും തള്ളാന്‍ നിര്‍ദേശിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹരജി നൽകിയിരിക്കുന്നത്. സര്‍വിസ് സഹകരണ ബാങ്കിന്റെ പത്ത് രൂപയുടെ ഓഹരി വിവരം പോലും പത്രികയ്‌ക്കൊപ്പമുള്ള സ്വത്ത് വിവരത്തില്‍ വെളിപ്പെടുത്തിയുണ്ട് സജി ചെറിയാന്‍. എന്നാൽ ആലപ്പി റീഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റിവ് സൊസൈറ്റിയിലെ ഓഹരി വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് ഹരജിയില്‍ പറയുന്നു.

Recommended Video

ഇക്കാര്യം ചൂണ്ടിക്കാട്ടി റിട്ടേണിങ് ഓഫിസര്‍ക്ക് പരാതി നല്‍കിയെങ്കിലും സൂക്ഷ്മ പരിശോധന സമയത്ത് പരിഗണിച്ചില്ല. സജി ചെറിയാന്റെ പത്രിക സ്വീകരിക്കുകയും ചെയ്തു. തുടർന്നാണ് സ്വത്ത് വിവരവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളില്‍ തെറ്റുണ്ടെന്നാരോപിച്ച് കണ്ണൂര്‍ ഇരിട്ടി സ്വദേശി എകെ ഷാജി ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്.












Click it and Unblock the Notifications