മോഹന്‍ലാലിനെതിരെ സിബി ഐ അന്വേഷണം? കുടുങ്ങുമോ?
കൊച്ചി: തേവരയിലെ വീട്ടില്‍ നിന്നും ആനക്കൊമ്പുകള്‍ കണ്ടെത്തിയ സംഭവത്തില്‍ നടന്‍ മോഹന്‍ലാലിനെതിരെ സി ബി ഐ അന്വേഷണം ആവശ്യ്‌പ്പെട്ട് ഹര്‍ജി നല്‍കി.
കൊച്ചി സ്വദേശി പൗലോസാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. 2012 ലാണ് ആദായ നികുതി വകുപ്പ് മോഹലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നും ആനക്കൊമ്പ് പിടിച്ചെടുത്തത്. നാലുക്കൊമ്പുകളാണ് പിടിച്ചെടുത്തിട്ടുള്ളത്.

മോഹന്‍ലാലിനെതിരെ സി ബി ഐ അന്വേഷണം?
തേവരയിലുള്ള വീട്ടില്‍ നിന്നും ആനക്കൊമ്പ് പിടിച്ചെടുത്ത സംഭവത്തില്‍ മോഹന്‍ലാലിനെതിരെ സി ബി ഐ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

ഹൈക്കോടതിയെ സമീപിച്ചത്
സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുക്കൊണ്ട് കൊച്ചി സ്വദേശി പൗലോസ് ആണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

ആനക്കൊമ്പ് പിടിച്ചെടുത്തത്
2012 ല്‍ മോഹലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നാണ് ആനക്കൊമ്പ് പിടിച്ചെടുത്തത്. നാല് ആനക്കൊമ്പുകളാണ് പിടിച്ചെടുത്തിട്ടുള്ളത്.

മോഹലാലിനെ ഉടന്‍ അറസ്റ്റ് ചെയ്തില്ല
ലൈസന്‍സില്ലാതെ ആനക്കൊമ്പുകള്‍ കൈവശം വയ്ക്കുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് നിയമം. എന്നാല്‍ മോഹലാലിന്റെ കാര്യത്തില്‍ ഈ നിയമം പാലിക്കപ്പെട്ടിട്ടില്ല എന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.

മോഹലാലിന് അനുകൂല നിലപാട് സ്വീകരിച്ചു
കേസന്വേഷിച്ച തൃക്കാക്കര അസിസ്റ്റന്റ് കമ്മീണര്‍ ബിജോ അലക്‌സാണ്ടറും മലയാറ്റൂര്‍ ഡി എഫ് ഒയും മോഹലാലിന് അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.












Click it and Unblock the Notifications