കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ജയിലഴിയെണ്ണി നാല് വയസ്സുകാരി ചൈനീസ് പെണ്‍കുട്ടി..! കുറ്റം ഇതാണ് !!

  • By Anamika
Google Oneindia Malayalam News

തൃശൂര്‍: വിയ്യൂരിലെ വനിതാ ജയിലില്‍ ചെന്നാല്‍ കണ്ണ് നനയിക്കുന്ന ഒരു കാഴ്ച കാണാം. ഇരുമ്പഴികള്‍ക്ക് പിന്നില്‍ പേടിച്ചരണ്ട രണ്ട് ഇരുകിയ കണ്ണുകള്‍. കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ തടവുകാരി, ഹാന്‍ റിയു ഹു എന്ന ചൈനീസ് പെണ്‍കുട്ടി. അമ്മയായ സിയാലോണ്‍, അമ്മാവന്‍ സോംഗ് ക്വി ഹു എന്നിവര്‍ക്കൊപ്പമാണ് കുഞ്ഞ് ഹാന്‍ റിയു ഹുവിന്റെ ജയില്‍വാസം. കാക്കനാടുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഇക്കഴിഞ്ഞ 19നാണ് ഹാനിനേയും കുടുംബത്തേയും ഇന്‍ഫോപാര്‍ക്ക് പോലീസ് കസ്റ്റഡിയിലെടുത്തത്. വിസ കാലാവധി കഴിഞ്ഞശേഷവും രാജ്യത്ത് തുടര്‍ന്നതാണ് ഇവര്‍ക്ക് വിനയായത്.

മഞ്ജു വാര്യരും ശ്രീകുമാർ മേനോനും തമ്മിലുള്ള ബന്ധം എന്താണ്...?? ദിലീപ് പൊലീസിനോട് പറഞ്ഞത്....??മഞ്ജു വാര്യരും ശ്രീകുമാർ മേനോനും തമ്മിലുള്ള ബന്ധം എന്താണ്...?? ദിലീപ് പൊലീസിനോട് പറഞ്ഞത്....??

അമ്മയ്‌ക്കൊപ്പം ഒന്നാം നമ്പര്‍ സെല്ലില്‍ കഴിയുന്ന ഹാനിന് കളിക്കാന്‍ കൂട്ടുകാരോ കളിപ്പാട്ടങ്ങളോ ഇല്ലാത്തതിന്റെ എല്ലാ വിഷമവും ഉണ്ട്. അമ്മയെക്കൂടാതെ തടവുകാരായ അഞ്ച് സ്ത്രീകളാണ് ഹാന്‍ റിയു ഹുവിന് കൂട്ടായി സെല്ലിലുള്ളത്.

jail

ഹാനിന് ചൈനീസ് ഭക്ഷണം നല്‍കണമെന്ന് കോടതി ഉത്തരവ് ഉണ്ടെങ്കിലും കിട്ടുന്നത് ജയിലിലെ സാധാരണ ഭക്ഷണം മാത്രമാണ്. അധികമായി പാലും പഴങ്ങളും നല്‍കുന്നുണ്ട് ജയില്‍ അധികൃതര്‍. വിസ ഏജന്റ് പറ്റിച്ചതാണ് ഹാനും കുടുംബവും ജയിലിലെത്താന്‍ കാരണം. അമ്മയേയും അമ്മാവനേയും ശിക്ഷിക്കുമ്പോള്‍ സഹായത്തിന് ആരുമില്ലാത്തതിനാല്‍ കുഞ്ഞ് ഹാനിനേയും കോടതി ജയിലിലേക്ക് അയക്കാന്‍ തീരുമാനിക്കുകയായിരുന്നു. എറണാകുളം സെഷന്‍സ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട് എന്നതാണ് ഏക ആശ്വാസം. ഉന്നത ഇടപെടല്‍ മൂലം മാത്രമേ ഈ കുടുംബത്തിന് ഇനി രക്ഷപ്പെടാന്‍ സാധിക്കൂ.

English summary
The plight of a Chinese Girl, aged four, in Viyyur Jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X