Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയെ കൊലപ്പെടുത്തി സ്വർണവുമായി മുങ്ങി; പിടിയിലായ ശേഷം വീണ്ടും മുങ്ങി,14 വർഷത്തിന് ശേഷം അറസ്റ്റിൽ

തൃശൂർ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഭർത്താവ് 14 വർഷത്തിന് ശേഷം പോലീസ് പിടിയിൽ. ആലപ്പഴ സ്വദേശി ബാബു ( 74 ) ആണ് പിടിയിലായത്. പല സ്ഥലങ്ങളിലും ഒളിവിൽ കഴിഞ്ഞ പ്രതി തന്റെ പേരിലുള്ള ഇൻഷൂറൻസ് തുക വാങ്ങുന്നതായി രഹസ്യാന്വേഷണത്തിൽ കണ്ടെത്തിയതിന് പിന്നാലെയാണ് ഇയാൾ പിടിയിലായത്.

2001 ൽ ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തിരുമുടിക്കുന്ന് പനങ്ങാട്ട് പറമ്പിൽ ദേവികയെ ( 35) യാണ് ബാബു വെട്ടിക്കൊന്നത്. കൊലപാതകത്തിന് ശേഷം ദേവികയുടെ ദേഹത്ത് ഉണ്ടായിരുന്ന ആറ് പവനോളം വരുന്ന സ്വർണാഭരണങ്ങളും എടുത്താണ് ഇയാൾ ഒളിവിൽ പോയത്.

Police

എട്ട് വർഷം ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി. രണ്ട് വർഷം ജയിലിൽ കിടന്ന ശേഷം പുറത്തിറങ്ങിയ ഇയാൾ വീണ്ടും ഒളിവിൽ പോയി. അപകടത്തിൽ കൈ വിരൽ മുറിഞ്ഞതിന് കേന്ദ്ര സർക്കാരിന്റെ ഈൻഷൂറൻസ് തുക ഇയാൾക്ക് സ്ഥിരമായി ലഭിച്ചിരുന്നു.

മധുര, കോട്ടയം എന്നിവിടങ്ങളിൽ പല പേരുകളിലും ഇയാൾ ഒളിവിൽ കഴിഞ്ഞു. പക്ഷേ തന്റെ പേരിലുള്ള ഇൻഷൂറൻസ് തുക ഇയാൾ കൃത്യമായി വാങ്ങുന്നതായി പോലീസിന് വിവരം ലഭിച്ചു. തുടർന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+