മദ്യപിച്ച് കാറോടിച്ച എക്സൈസ് ഉദ്യോഗസ്ഥനെ പിന്തുടര്ന്നു പിടിച്ചു,കാറിനുള്ളില്‍ പൊലീസ് കണ്ട കാഴ്ച !
മാന്നാര്‍: മദ്യലഹരിയില്‍ കാര്‍ ഓടിച്ച് നിര്‍ത്താതെ പോയ എക്സൈസ് ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വാഹന നിര്ത്താതതിനെ തുടര്‍ന്ന് പിന്തുടര്ന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. തിരുവല്ല എക്സൈസ് ഓഫീസിലെ സിവില്‍ എക്സൈസ് ഓഫീസര്‍ ശാസ്താംകോട്ട കോട്ടപ്പുറത്ത് വീട്ടില്‍ സുരേഷ് ഡേവിഡാണ് പൊലീസിന്റെ കസ്റ്റഡിയിലായത്.
ഇന്നലെ വൈകീട്ട് അഞ്ച് മണിയെടെയാണ് സംഭവം. ആലപ്പുഴ- പത്തനംതിട്ട അതിര്‍ത്തിയില്‍ വാഹനപരിശോധന നടത്തുമ്പോഴാണ് ഏക്സൈസ് ഉദ്യോഗസ്ഥന് അമിതവേഗതയില്‍ കാറോടിച്ച് പോയത്. പൊലീസ് ജീപ്പ് ഉരസിയാണ് ഇയാള്‍ കാറുമായി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ഇയാളുടെ കാറില്‍ മൂന്നര ലിറ്റര്‍ മദ്യം കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കൊറോണ നിയമ പ്രകാരം മദ്യപിച്ച് വാഹനമോടിച്ചതിനും അളവില്‍ കുടുതല്‍ മദ്യം കൈവശം വച്ചതിനും ഇയാള്‍ക്കെതിരെ പൊലീസ് കെസടുത്തിട്ടുണ്ട്. കാറും പൊലീസ് കസ്റ്റഡിയിലാണ്.
ഇതിനിടെ, കൊറോണ കാലത്ത് ബാറുകളും ബീവറേജുകളും അടച്ച സാഹചര്യത്തില്‍ വ്യാജ മദ്യം നിര്‍മ്മിച്ചതിന് മുന്‍ എക്സൈസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍. സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടകായംകുളം കൃഷ്ണപുരം കാപ്പില്‍ സ്വദേശി ഹാരി ജോണാണ് അറസ്റ്റിലായത്. ഇയാളെ സമാനമായ കേസുകളില്‍ ഇതിന് മുമ്പും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇയാളുടെ പക്കല്‍ നിന്നും 500 ലിറ്റര്‍ വ്യാജ മദ്യവും ലേബലുകളും എക്സൈസ് പിടികൂടിയെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ നിര്‍മ്മിച്ച 28 കുപ്പി മദ്യവുമായി കൊല്ലം സ്വദേശി രാഹുല്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹാരി ജോണിനെ എക്സൈസ് പിടികൂടിയത്. തമിഴ്നാട്ടില്‍ നിന്നും അനധികൃതമായി എത്തിച്ച സ്പിരിറ്റ് ഉപയോഗിച്ചാണ് ഇയാള്‍ മദ്യം നിര്‍മ്മിച്ചിരുന്നത്.
അതേസമയം, ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം വീട്ടിലെത്തിച്ചു നല്‍കുമെന്ന് ബെവ്കോ അറിയിച്ചിരിക്കുന്നു. ഇതിനായി നൂറ് രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്നും ബെവ്കോ അറിയിച്ചിട്ടുണ്ട്. എന്നാല്‍് ഡോകട്റുടെ കുറിപ്പടിയും പാസും ഉള്ളവര്‍ക്ക് മാത്രമേ മദ്യം വീട്ടിലെത്തിച്ചു നല്‍കുകയുള്ളൂ.ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം നല്‍കാമെന്ന സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നതിന് ശേഷമാണ് ഇതുമായി ബന്ധപ്പെട്ടവിശദീകരണം ബെവ്കോ എംഡി ജീവനക്കാര്‍ക്ക് കൈമാറിയത്.
എക്സൈസിന്റെ പാസുമായി വരുന്നവര്‍ക്ക് എസ്എല്‍ 9 എന്ന ലൈസന്‍സുള്ള ഗോഡൗണില്‍ നിന്നായിരിക്കും മദ്യം എത്തിച്ചു നല്‍കുക. മദ്യാസക്തിയെ തുടര്‍ന്ന് ആത്മഹത്യ പ്രവണതയും ഡൗണ്‍ട്രോം സിന്‍ട്രോമും കാണിച്ചു തുടങ്ങിയ അവസ്ഥയിലാണ് സര്‍ക്കാര്‍ നടപടി.
നൂറ് രൂപ സര്‍വീസ് ചാര്‍ജായി നല്‍കുന്നത് ഗോഡൗണിലെ ഏറ്റവും വില കുറഞ്ഞ മദ്യമായിരിക്കും. മൂന്ന് ലിറ്റര്‍ വീതം ഒരാള്‍ക്ക് ഒരാഴ്ചത്തേക്ക് നല്‍കാനാണ് എക്സൈസ് പാസ് നല്‍കിയിരിക്കുന്നത്. മദ്യം വീട്ടിലെത്തിച്ച് നല്‍കുന്നത്ിന് ആവശ്യമായ വാഹന സൗകര്യങ്ങള്‍ മാനേജര്‍മാര്‍ ഏര്പ്പാാക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.