Get Updates
Get notified of breaking news, exclusive insights, and must-see stories!

‘പോൾ വിളി’ ഇങ്ങനെ- നയിക്കാൻ യുഡിഎഫ്, മറ്റാരുമില്ലെന്ന് എൽഡിഎഫ്, മാറ്റുമെന്ന് എൻഡിഎ

പടക്കളത്തിൽ പോർ വിളി ഉയർത്താൻ ഒരുമാസം​ പോലും തികച്ച് ഇല്ലായെന്നിരിക്കെ, വോട്ടർമാരുടെ ഉള്ളിലേക്ക് കടന്നുചെല്ലാൻ കുറിക്ക് കൊള്ളുന്ന പ്രചാരണ മുദ്രാവാക്യങ്ങളും വാഗ്ദാനങ്ങളുമായി മൂന്ന് മുന്നണികളും രംഗത്തിറങ്ങി കഴിഞ്ഞു. സ്ഥാനാർഥി നിർണയം ഏറെക്കുറെ പൂർത്തിയായ എൽഡിഎഫ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. സ്ഥാനാർഥി പ്രഖ്യാപനം നടത്തിയില്ലെങ്കിലും 'ദുർഭരണം അവസാനിക്കാൻ 26 ദിവസം' എന്ന ശക്തമായ കൗണ്ട്ഡൗൺ യുഡിഎഫും തുടങ്ങി. പൊള്ള വാഗ്ദാനങ്ങളിൽ യുഡിഎഫും എൽഡിഎഫും ഒന്നാണ് എന്ന ആശയത്തിലൂന്നിയാണ് എൻഡിഎയുടെ പ്രചാരണം.

ഭരണവിരുദ്ധ വികാരമില്ലെന്ന ആത്മവിശ്വാസത്തിൽ എൽഡിഎഫ്

'മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ' എന്ന, വികസന തുടർച്ച ഊന്നിപ്പറയുന്ന മുദ്രാവാക്യവുമായാണ് എൽഡിഎഫ് പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന ആത്മവിശ്വാസത്തോടെ തന്നെയാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ മുൻനിർത്തി, വികസന നേട്ടങ്ങളും ജനക്ഷേമ പ്രവർത്തനങ്ങളും ഉയർത്തിക്കാട്ടിയുള്ള പ്രചാരണം നാളുകൾക്ക് മുമ്പേ തന്നെ തുടങ്ങിയിരുന്നു. ഒരുമാസത്തോളമായി സോഷ്യൽ മീഡിയകളിലൂടെയും പരമ്പരാഗത മാധ്യമങ്ങളിലൂടെയുമെല്ലാം നടത്തുന്ന കഴിഞ്ഞ 10 വർഷത്തെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞുള്ള പ്രചാരണ തന്ത്രങ്ങൾ വിജയിക്കുമെന്ന് തന്നെയാണ് എൽഡിഎഫ് പ്രതീക്ഷ.

അഞ്ച് കേരള വർഷങ്ങൾ; ചേർത്തുനിർത്തൽ തുടർഭരണത്തിലെത്തിച്ച 2021; വിശ്വാസവും വര്‍ഗീയതയും വിഷയമാകുന്ന 2026
അഞ്ച് കേരള വർഷങ്ങൾ; ചേർത്തുനിർത്തൽ തുടർഭരണത്തിലെത്തിച്ച 2021; വിശ്വാസവും വര്‍ഗീയതയും വിഷയമാകുന്ന 2026

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി തള്ളിക്കളയുന്നുമില്ല. മലയോര, തീരദേശ പ്രദേശങ്ങളി​ലെയടക്കം ജനങ്ങൾക്കായി അവസാനഘട്ടത്തിൽ സ്വീകരിച്ച മന്ത്രിസഭാ തീരുമാനങ്ങൾ ഗുണകരമാകുമെന്ന പ്രതീക്ഷ ഇടതുമുന്നണി കൈവിട്ടിട്ടുമില്ല. പതിവില്ലാത്ത വിധം ജി. സുധാകരനെയും ഐഷ പോറ്റിയെയും പി.കെ. ശശിയെയും സി.സി. മുകുന്ദനെയും പോലുള്ള നേതാക്കളിൽ നിന്നുണ്ടായ വിമത നീക്കങ്ങളിൽ ആശങ്കയുമുണ്ട്. ടേം വ്യവസ്ഥ മാറ്റിവച്ച് പരീക്ഷണത്തിനു മുതിരാതെ സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് ഈ സാഹചര്യത്തിലാണ്. മണ്ഡലത്തിൽ എംഎൽമാർക്കുള്ള ജനകീയത വോട്ടായി മാറ്റുകയാണ് ലക്ഷ്യം.

poll call

കെ-ഫോൺ, ഗെയിൽ പൈപ്പ്‌ലൈൻ, ദേശീയപാത വികസനം, ലൈഫ് മിഷൻ, ക്ഷേമ പെൻഷൻ വിതരണം 'കെ-ഡിസ്ക്' എന്നിവ വോട്ടാകുമെന്ന പ്രതീക്ഷ കൈവിട്ടിട്ടുമില്ല. കേന്ദ്ര സർക്കാരിന്റെ സംസ്ഥാനത്തോടുള്ള അവഗണനയും എണ്ണിയെണ്ണി പറയും. ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കുന്നതിന് മതനിരപേക്ഷത സംരക്ഷിക്കാൻ എൽഡിഎഫ് മാത്രമേയുള്ളൂ എന്ന തോന്നൽ സംജാതമാക്കാനുള്ള ശ്രമങ്ങളും നടത്തും. ഓരോ മണ്ഡലത്തിലും കഴിഞ്ഞ അഞ്ച് വർഷം സർക്കാർ ചെയ്ത കാര്യങ്ങൾ വിശദീകരിക്കുന്ന 'വികസന രേഖകൾ' വോട്ടർമാർക്ക് നേരിട്ട് എത്തിക്കും.

സെഞ്ച്വറി ലക്ഷ്യമിട്ട് യുഡിഎഫ്

'കേരളം ജയിക്കും, യുഡിഎഫ് നയിക്കും' എന്നതാണ് യുഡിഎഫിന്റെ പ്രചാരണ മുദ്രാവാക്യം. 100 സീറ്റുകൾ ലക്ഷ്യമിട്ടാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് ഗോദായിൽ ഇറങ്ങുന്നത്. ഇതിൽ 85 സീറ്റുകൾ ഉറപ്പായും നേടുമെന്ന പ്രതീക്ഷ ശക്തമാണ്. ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റുകയാണ് ലക്ഷ്യം. ക്ഷേമ പെൻഷൻ 3000 രൂപയായി വർധിപ്പിക്കും, കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, 25 ലക്ഷം രൂപയുടെ 'ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്' പദ്ധതി നടപ്പിലാക്കും തുടങ്ങിയവ ഉൾപ്പെട്ട വികസന രേഖ തയാറാക്കിയാണ് വോട്ടർമാരിലേക്ക് ഇറങ്ങുന്നത്. സ്ഥാനാർഥി പട്ടികയിൽ ഗ്രൂപ്പ് താൽപര്യങ്ങളേക്കാൾ വിജയസാധ്യതയാണ് ഇത്തവണ പരിഗണിക്കപ്പെടുകയെന്നും നേതാക്കൾ പറയുന്നു.

'യു ടേണും' 'ഓവർടേക്കും' തുണയാകുമോ? ആർക്കും പിടികൊടുക്കാത്ത ചെങ്ങന്നൂർ
'യു ടേണും' 'ഓവർടേക്കും' തുണയാകുമോ? ആർക്കും പിടികൊടുക്കാത്ത ചെങ്ങന്നൂർ

എഐസിസിയുടെയും വിവിധ സ്വകാര്യ ഏജൻസികളുടെയും നേതൃത്വത്തിൽ നാല് സർവേകളും നടത്തി. എൽഡിഎഫ് സർക്കാറിന്റെ അഴിമതികളും ഭരണപരാജയങ്ങളും അക്കമിട്ടു നിരത്തുന്ന 'കുറ്റപത്രം' ജനങ്ങളിലെത്തിക്കാൻ വെബ്സൈറ്റും തുടങ്ങി. കേരളത്തിലുടനീളം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നടത്തിയ പുതുയുഗ യാത്ര താഴെത്തട്ടിലുള്ള പ്രവർത്തകരെ സജ്ജമാക്കുന്നതിലും മുന്നണിയുടെ ഐക്യം ഉറപ്പാക്കുന്നതിലും വിജയിച്ചിട്ടുണ്ടെന്ന പ്രതീക്ഷ യുഡിഎഫിനുണ്ട്.

കുറ്റപത്രം തയാറാക്കി എൻഡിഎ

'മാറാത്തത് മാറും, ഇനി കേരളം വളരും' എന്നാണ് എൻഡിഎയുടെ മുദ്രാവാക്യം. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ട് റോഡ് ഷോ നടത്തി പ്രചാരണത്തിന് തുടക്കമിടുകയും ചെയ്തു. കേരളത്തിൽ ഭരണത്തിലെത്തുക എന്ന ലക്ഷ്യത്തോടെ വികസിത കേരളം മോദിക്കൊപ്പം എന്ന മുദ്രാവാക്യം ഉയർത്തി അമിത് ഷായാണ് 'മിഷൻ 2026' പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ഓരോ മണ്ഡലത്തിലെയും എംഎൽഎമാരുടെ പരാജയങ്ങൾ അക്കമിട്ടു നിരത്തുന്ന കുറ്റപത്രം തയാറാക്കി വോട്ടർമാരിലേക്ക് എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നുണ്ട്. കേരളത്തിൽ ബിജെപിക്ക് സ്വാധീനമുള്ള 50 മണ്ഡലങ്ങളെ 'എ ക്ലാസ്' ആയി തിരിച്ച് അവിടെ കേന്ദ്ര നേതാക്കളുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രചാരണം ശക്തമാക്കാനാണ് തീരുമാനം. ഈ മണ്ഡലങ്ങളിലധികവും തിരുവനന്തപുരം, തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളിലാണ്.

എൽഡിഎഫും യുഡിഎഫും രണ്ടല്ല, പൊള്ളയായ വാഗ്ദാനങ്ങളിൽ ഒന്നാണെന്നും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും വോട്ടർമാരെ ബോധ്യപ്പെടുത്താനുള്ള പ്രചാരണത്തിനും ഊന്നൽ നൽകും. തൊഴിലില്ലായ്മയും പിൻവാതിൽ നിയമനങ്ങളും ഉയർത്തിക്കാട്ടി യുവജനങ്ങളെ സർക്കാറിനെതിരെ തിരിക്കുന്ന പ്രചാരണത്തിലും കൂടുതൽ ശ്രദ്ധിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+