കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രമേഹം, അർബുദം, രക്തസമ്മർദം.. 92 മരുന്നുകൾക്ക് വില കുറച്ചു.. ഒരു മാസത്തിനിടെ രണ്ടാംഘട്ട നിയന്ത്രണം

Google Oneindia Malayalam News

കോട്ടയം: പ്രമേഹം ഉള്‍പ്പെടെ 92 മരുന്നുകളുടെ വില കുറച്ചു. അര്‍ബുദം, രക്തസമ്മര്‍ദം, പ്രമേഹം, അണുബാധ എന്നിവയ്ക്കടക്കമുള്ള മരുന്നുകളാണ് ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. രണ്ടാംഘട്ടവിലനിയന്ത്രണത്തിന്റെ ഭാഗമായാണ് ഇത്. ഡിസംബര്‍ 18ന് 65 മരുന്നുകളുടെ വില കുറച്ചിരുന്നു. ഇതിന് പുറമേയാണ് 27 മരുന്നുകള്‍ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വേദനസംഹാരികളായ ഡൈക്ലോഫെനാക്, ട്രഡമോള്‍, പ്രമേഹത്തിനുള്ള വോഗ്ലിബോസ്, കൊളസ്‌ട്രോളിനുള്ള റഓസുവസ്റ്റാറ്റിന്‍ എന്നിവയുടെ വിലനിയന്ത്രണം രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി.

കസബയിൽ സൂപ്പർസ്റ്റാർ ചെയ്തത് ന്യായീകരിക്കാനാവില്ല.. തെറിവിളികളെ ഭയക്കാതെ ശക്തമായി പാർവ്വതി വീണ്ടുംകസബയിൽ സൂപ്പർസ്റ്റാർ ചെയ്തത് ന്യായീകരിക്കാനാവില്ല.. തെറിവിളികളെ ഭയക്കാതെ ശക്തമായി പാർവ്വതി വീണ്ടും

drugs


വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകള്‍ക്ക് പ്രതിവര്‍ഷം 10 ശതമാനം വില വര്‍ധിപ്പിക്കാന്‍ മരുന്ന് കമ്പനികള്‍ക്ക് അനുമതിയുണ്ട്. പുതിയ വില പ്രകാരം അര്‍ബദ ചികിത്സയ്ക്കുള്ള ബോര്‍ടിസോമിബ് ഇന്‍ജെക്ഷന്റെ വില 12,500 ആയി കുറച്ചു. നേരത്തെ ഇത് 17, 640 രൂപയായിരുന്നു. ഹെപ്പറ്റൈറ്റിസ് രോഗികള്‍ക്കുള്ള സോഫോസ്ബവിര്‍-വെല്‍പാറ്റാസ്വിറിന്റെ വില 15, 625 രൂപയായും കുറച്ചിട്ടുണ്ട്. സ്‌റെററോയിഡായ മീതൈല്‍ പ്രെഡ്‌നിസലോണ്‍ ഇന്‍ജക്ഷനും വില കുറച്ചിട്ടുണ്ട്. നേരത്തെ 970 രൂപയായിരുന്ന 1000 എംജി മരുന്നിന്റെ വില 782.78 രൂപയായും കുറച്ചിട്ടുണ്ട്.

English summary
Price of 92 medicines including that of Diabetes and cancer has been reduced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X