കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്തിക്ക് വില കുറഞ്ഞു, പയ്യന്നൂരിൽ ഒരു കിലോ മത്തിക്ക് 10 രൂപ മാത്രം, 25 വർഷത്തിനിടെ ആദ്യ സംഭവം!

Google Oneindia Malayalam News

അടുത്ത കാലം വരെ മത്തി രാജകീയമായ മത്സ്യമായിരുന്നു. നാടൻ ഹോട്ടലുകളിലും ഭക്ഷണമേശകളിലും സാധാരണക്കാരന്റെ ഇഷ്ടവിഭവമായിരുന്ന മത്തിക്ക് കിലോക്ക് 300 രൂപ വരെയായിരുന്നു. ഒരു കിലോ മത്തി വാങ്ങിയാൽ പതിനാലോ പതിനഞ്ചോ എണ്ണമാണ് കിട്ടുക. ഇത് പാചകം ചെയ്തുവരുമ്പോഴേക്കും സാധാരണ വിലയ്ക്ക് വിളമ്പാനാവില്ല. അതോടെ ഹോട്ടലുകളിലും ഉച്ചയൂണിന് മത്തി അപ്രത്യക്ഷമായിരുന്നു.

<strong>ശ്രീറാം വെങ്കിട്ടരാമൻ കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി, അന്വേഷണ ചുമതല ഷാനവാസിന്!</strong>ശ്രീറാം വെങ്കിട്ടരാമൻ കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി, അന്വേഷണ ചുമതല ഷാനവാസിന്!

എന്നാൽ ഇപ്പോൾ അങ്ങിനെയല്ല. മത്തിക്ക് ഇത്രകാലവും ഇല്ലാത്ത വിലയിടിവാണ് സംഭവിച്ചിരികക്കുന്നത്. കണ്ണൂര്‍ പയ്യന്നൂര്‍ മേഖലയില്‍ ഒരു കിലോ മത്തിക്ക് 10 രൂപ വരെ വിലയിടിവെന്ന് റിപ്പോർട്ട്. ലക്കോട് കടപ്പുറത്താണ് ചുരുങ്ങിയ വിലയ്ക്ക് മത്സ്യം വിറ്റഴിക്കുന്നത്. 25 വർഷത്തിനു ശേഷമാണ് മത്സ്യത്തിനു ഇത്രയും വില കുറയുന്നത് എന്ന് തൊഴിലാളികൾ പറയുന്നു.

Fish

അയല 70 രൂപയ്ക്കും കേതൽ 120 രൂപയ്ക്കുമാണ് കഴിഞ്ഞ ദിവസം വിറ്റഴിച്ചത്. ഫിഷ് മിൽ വ്യവസായികളുടെ സമരമാണ് മത്സ്യത്തിനു വില ഇടിവുണ്ടാക്കിയത്. സാധാരണക്കാരന്റെ ഇഷ്ട മത്സ്യമാണ് മത്തി. നിരവധി ഗുണങ്ങളുമുണ്ട് മത്തിക്ക്. മെച്ചപ്പെട്ട ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡിനാൽ സമ്പുഷ്ടമാണ്‌ മത്തി. പതിവായി ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് അൽഷൈമേഴ്സ് രോഗം വരാതിരിക്കാൻ സഹായിക്കുമെന്ന് സമീപകാല പഠനങ്ങൾ പറയുന്നു.
English summary
The price of sardines has dropped
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X