'നിലപാടില്ലായ്മയുടെ രാജകുമാരൻ, തവനൂരിൽ 'ടൂറിസ്റ്റ്' ആയ എംഎൽഎ', ജലീലിന് മറുപടിയുമായി സന്ദീപ് വാര്യർ
തവനൂരിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് കെടി ജലീല്‍ എംഎല്‍എയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. മണ്ഡലത്തില്‍ നിന്ന് 5 വര്‍ഷം അപ്രത്യക്ഷനായ ജനപ്രതിനിധിയാണ് ജലീലെന്ന് സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തി. മാത്രമല്ല കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിന് മുന്‍പ് ഇത്ര പരിഭ്രാന്തനാകുന്നത് എന്തിനാണെന്നും സന്ദീപ് വാര്യര്‍ ചോദിക്കുന്നു.
''വാര്യരെ, സാക്ഷാൽ പൊതു സ്ഥാനാർത്ഥിയായി ലീഗുകാരനായ ചാരിറ്റി മാഫിയാ തലവനായ "പാവങ്ങളുടെ പടത്തലവനെ" ഇറക്കി 'മാർക്കം കൂട്ടി' കോൺഗ്രസ്സാക്കി കാടിളക്കി കൈപ്പത്തിയിൽ മൽസരിച്ചിട്ട് എന്നെ ഒരു ചുക്കും ചെയ്യാൻ പറ്റിയിട്ടില്ല. എന്നിട്ടല്ലേ ആട്ടിൻ തോലണിഞ്ഞ താങ്കൾ. സാക്ഷാൽ ആർ.എസ്.എസുകാർ പോലും കേരളത്തിൽ പറയാൻ മടിച്ചത് വിളിച്ചു പറഞ്ഞ സന്ദീപ് വാര്യരുടെ മനസ്സിൻ്റെ ഉള്ളിൻ്റെയുള്ളിൽ അള്ളിപ്പിടിച്ച് ഇപ്പോഴും കിടപ്പുള്ള വിഷമാണ് അന്ന് പുറത്തു വന്നത്. സാക്ഷാൽ ഗോപാലകൃഷ്ണൻ പോലും ന്യൂനപക്ഷ വിരുദ്ധ വംശ വെറിയിൽ താങ്കൾക്കു പിന്നിലെ നിൽക്കൂ'', എന്ന് കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്: '' തവനൂരിൽ 'ടൂറിസ്റ്റ്' ആയ എം.എൽ.എയുടെ അസ്വസ്ഥതകൾ തിരിച്ചറിയുന്നു; കെ.ടി. ജലീലിനുള്ള മറുപടി. ശ്രീ കെ.ടി. ജലീൽ എനിക്കെതിരെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വായിച്ചു. വരികൾക്കിടയിലെ പരിഭ്രമവും വ്യക്തിഹത്യ നടത്താനുള്ള വെമ്പലും കാണുമ്പോൾ ഒരുകാര്യം വ്യക്തമാണ്-തവനൂരിലെ ജനമനസ്സുകളിൽ നിന്ന് താങ്കൾ എത്രത്തോളം അകന്നുപോയി എന്ന് താങ്കൾ തന്നെ ഭയപ്പെടുന്നുണ്ട്.

ചില വസ്തുതകൾ അങ്ങയെ ഓർമ്മിപ്പിക്കട്ടെ.. സ്ഥാനാർത്ഥിത്വം തീരുമാനിക്കേണ്ടത് കോൺഗ്രസ് പാർട്ടിയാണ്. തവനൂരിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഔദ്യോഗികമായ തീരുമാനങ്ങൾ ഒന്നും പ്രഖ്യാപിക്കുന്നതിന് മുൻപേ ജലീൽ എന്തിനാണ് ഇത്രയേറെ പരിഭ്രാന്തനാകുന്നത്? ആര് മത്സരിക്കണം എന്നത് ജനാധിപത്യ പാർട്ടികൾ തീരുമാനിക്കേണ്ട കാര്യമാണ്. എന്നാൽ ഒരു പേര് കേൾക്കുമ്പോഴേക്കും താങ്കൾക്കുണ്ടാകുന്ന ഈ വിറയൽ തവനൂരിലെ താങ്കളുടെ അടിത്തറ ഇളകിയതിന്റെ തെളിവാണ്.
അപ്രത്യക്ഷനായ ജനപ്രതിനിധി: കഴിഞ്ഞ അഞ്ചുവർഷം തവനൂരിലെ സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം യാത്രാവിവരണങ്ങൾ എഴുതുന്നതിനും മണ്ഡലത്തിന് പുറത്തെ വിവാദങ്ങളിൽ അഭിരമിക്കുന്നതിനുമാണ് താങ്കൾ സമയം കണ്ടെത്തിയത്. മണ്ഡലത്തിലെ വികസന മുരടിപ്പിനെക്കുറിച്ച് ചോദിക്കുമ്പോൾ വിദ്വേഷ രാഷ്ട്രീയം പറഞ്ഞ് രക്ഷപ്പെടാൻ നോക്കുന്നത് തവനൂരിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
നിലപാടില്ലായ്മയുടെ രാജകുമാരൻ: "ഇനി മത്സരത്തിനില്ല" എന്ന് രാവിലെ പറയുകയും വൈകുന്നേരമാകുമ്പോഴേക്കും നിലപാട് മാറ്റുകയും ചെയ്യുന്ന താങ്കളുടെ ഈ മലക്കംമറിച്ചിലുകൾ കേരളം കാണുന്നതാണ്. സ്വന്തം രാഷ്ട്രീയ ഭാവിയിൽ ഉറപ്പില്ലാത്തവർ മറ്റുള്ളവരുടെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ആശങ്കപ്പെടുന്നത് ഹാസ്യാസ്പദമാണ്.
മുൻപ് ഞാൻ ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തിലെ പാളിച്ചകൾ തിരിച്ചറിഞ്ഞ്, അത് പരസ്യമായി തള്ളിപ്പറഞ്ഞാണ് ഞാൻ മതേതര പക്ഷത്തേക്ക് വന്നത്. അത് കേരളം അംഗീകരിച്ചതുമാണ്. എന്നാൽ പഴയ കാര്യങ്ങൾ ചവിട്ടിപ്പിടിച്ച് ഇന്നും വ്യക്തിഹത്യ നടത്താൻ ശ്രമിക്കുന്നത് താങ്കളുടെ രാഷ്ട്രീയ പാപ്പരത്തമാണ്. താങ്കൾ മുൻപ് പ്രവർത്തിച്ച പ്രസ്ഥാനങ്ങളെക്കുറിച്ച് എനിക്കും പറയാനുണ്ടാകും, പക്ഷേ രാഷ്ട്രീയ മര്യാദ ഉള്ളതുകൊണ്ട് ഞാൻ അതിന് മുതിരുന്നില്ല.
ഞാൻ പറയാത്ത കാര്യങ്ങൾ പ്രചരിപ്പിച്ച് നടത്തുന്ന വിദ്വേഷ ക്യാമ്പയിനെതിരെ ഞാൻ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. അതിനുള്ള മറുപടി ഫേസ്ബുക്കിലല്ല, കോടതിയിലാണ് നൽകേണ്ടത്. നിയമവ്യവസ്ഥയിലുള്ള എന്റെ വിശ്വാസം അവിടെ തെളിയട്ടെ. തവനൂരിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. അത് വികസനത്തിന് വേണ്ടിയുള്ള മാറ്റമാണ്, അല്ലാതെ താങ്കൾ എഴുതുന്ന യാത്രാവിവരണങ്ങൾ വായിച്ചിരിക്കാനല്ല അവർ വോട്ട് ചെയ്തത്. ഉശിരുണ്ടെങ്കിൽ വികസനത്തെക്കുറിച്ചും കഴിഞ്ഞ അഞ്ചുവർഷത്തെ താങ്കളുടെ 'അപ്രത്യക്ഷമാകലിനെ' കുറിച്ചും സംസാരിക്കൂ. വിദ്വേഷം വിതച്ച് വോട്ട് കൊയ്യാമെന്ന് കരുതേണ്ട''.
-
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
'നിങ്ങളുടെ സ്വന്തം പിണറായി വിജയന്...' വോട്ടര്‍മാരെ പേരെടുത്ത് വിളിച്ച് ധര്‍മടത്ത് മുഖ്യമന്ത്രിയുടെ കത്ത് -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
കേരളത്തിലെ രാഷ്ട്രീയ വിഭജനം യഥാര്‍ത്ഥമാണോ? എല്‍ഡിഎഫ്-യുഡിഎഫ് അധികാര സമവാക്യം പറയുന്നത് -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത് -
ഗ്ലാസ് അല്ല ബക്കറ്റ്; കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 'പെട്ടു', അച്ചടിച്ച പോസ്റ്റര്‍ ഒഴിവാക്കേണ്ടി വരും -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം












Click it and Unblock the Notifications