സ്വർണക്കടത്തിന്റെ പങ്ക് ക്വട്ടേഷൻ സംഘങ്ങളെ വളർത്താൻ സിപിഎം ഉപയോഗിക്കുന്നു; സംശയം ഉന്നയിച്ച് കെകെ രമ
കോഴിക്കോട്: തിരുവനന്തപുരം സ്വര്‍ണക്കടത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എംപി നേതാവ് കെകെ രമ രംഗത്ത്. സ്വര്‍ണ കള്ളക്കടത്തിന്റെ ലാഭത്തില്‍ ഒരു പങ്ക് തങ്ങളുടെ ക്വട്ടേഷന്‍ സംഘങ്ങളെ വളര്‍ത്താനും സംരക്ഷിക്കാനുമാണ് സിപിഎം നേതൃത്വം ഉപയോഗിക്കുന്നതെന്ന് ന്യായമായും സംശയിക്കേണ്ടി വരുന്നെന്ന് കെ കെ രമ പറഞ്ഞു. ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുമ്പോള്‍ സിപിഎമ്മിന്റെ ഇപ്പോഴത്തെ കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനെ കുപ്രസിദ്ധ സ്വര്‍ണ കടത്തുകാരന് ഫയാസ് ജയിലില്‍ സന്ദര്‍ശിച്ചിരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നിരവധി മാധ്യമങ്ങളാണ് അന്ന് പുറത്തുവിട്ടത്.
കേരളത്തിലേക്ക് നടക്കുന്ന സ്വര്‍ണ്ണക്കള്ളക്കടത്തുമായി സിപിഎം നേതാക്കളുടേയും പാര്‍ട്ടി ക്രിമിനലുകളുടേയും ബന്ധം കൃത്യമായും വ്യക്തമാണെന്നിരിക്കെ ഗൗരവമേറിയ ഈ വിഷയങ്ങളെല്ലാം സമഗ്രമായി തന്നെ അന്വേഷിക്കപ്പെടുന്നതിന് ഇപ്പോള്‍ എന്‍ഐഎ നടത്തുന്ന അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ കൂടി ഉള്പ്പെടുത്തപ്പെടേണ്ടതുണ്ടെന്ന് കെ കെ രമ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് രമ ഇക്കാര്യം വ്യക്തമാക്കിയത്.

സംശയിക്കേണ്ടി വരുന്നു
സ്വര്‍ണ കള്ളക്കടത്തിന്റെ ലാഭത്തില്‍ ഒരു പങ്ക് തങ്ങളുടെ ക്വട്ടേഷന്‍ സംഘങ്ങളെ വളര്‍ത്താനും സംരക്ഷിക്കാനുമാണ് സിപിഎം നേതൃത്വം ഉപയോഗിക്കുന്നതെന്ന് ന്യായമായും സംശയിക്കേണ്ടി വരുന്നു. സ്വര്‍ണ കള്ളക്കടത്തുകാരുമായി സി.പി.എം നേതാക്കള്‍ക്കുള്ള ബന്ധം ഇന്നോ ഇന്നലെയൊ തുടങ്ങിയതല്ലെന്നത് നിരവധി തവണ തെളിയിക്കപ്പെട്ടതുമാണല്ലോ.
Recommended Video

ഒരു അന്വേഷണവും നടന്നില്ല
ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുമ്പോള്‍ സിപിഎമ്മിന്റെ ഇപ്പോഴത്തെ കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനെ കുപ്രസിദ്ധ സ്വര്‍ണ കടത്തുകാരന് ഫയാസ് ജയിലില്‍ സന്ദര്‍ശിച്ചിരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നിരവധി മാധ്യമങ്ങളാണ് അന്ന് പുറത്തുവിട്ടത്. കുറച്ചു ദിവസത്തെ വാര്‍ത്തയും വിവാദവുമായി ആ വിഷയം തേഞ്ഞുമാഞ്ഞു പോയതല്ലാതെ വളരെ ഗൗരവമേറിയ ആ സംഭവത്തെ കുറിച്ച് പിന്നീട് ഒരു അന്വേഷണവും നടന്നില്ല എന്നതാണ് വസ്തുത.

ഞെട്ടിപ്പിക്കുന്ന തെളിവുകള്‍
ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന കൊടിസുനിയെ പോലുള്ള സിപിഎം നേതൃത്വത്തിന്റെ വിശ്വസ്തരായ കൊടും ക്രിമിനലുകള്‍ ജയിലിനകത്ത് നിന്നുപോലും രാജ്യാന്തര സ്വര്‍ണ്ണ കള്ളക്കടത്തില്‍ ഫോണ്‍വഴി ഇടപെടുന്നതിന്റെ ഞെട്ടിപ്പിക്കുന്ന തെളിവുകളും അതു സംബന്ധിച്ച കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുമുണ്ട്.

ഇക്കാര്യങ്ങള്‍ കൂടി
കേരളത്തിലേക്ക് നടക്കുന്ന സ്വര്‍ണ്ണക്കള്ളക്കടത്തുമായി സിപിഎം നേതാക്കളുടേയും പാര്‍ട്ടി ക്രിമിനലുകളുടേയും ബന്ധം കൃത്യമായും വ്യക്തമാണെന്നിരിക്കെ ഗൗരവമേറിയ ഈ വിഷയങ്ങളെല്ലാം സമഗ്രമായി തന്നെ അന്വേഷിക്കപ്പെടുന്നതിന് ഇപ്പോള്‍ എന്‍ഐഎ നടത്തുന്ന അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തപ്പെടേണ്ടതുണ്ട്.
-
ഫണ്ട് തിരിമറി; പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി, സ്റ്റേറ്റ്മെന്റ് പങ്കുവെച്ച് വി. കുഞ്ഞികൃഷ്ണൻ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം












Click it and Unblock the Notifications