കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണക്കടത്തിന്റെ പങ്ക് ക്വട്ടേഷൻ സംഘങ്ങളെ വളർത്താൻ സിപിഎം ഉപയോഗിക്കുന്നു; സംശയം ഉന്നയിച്ച് കെകെ രമ

Google Oneindia Malayalam News

കോഴിക്കോട്: തിരുവനന്തപുരം സ്വര്‍ണക്കടത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എംപി നേതാവ് കെകെ രമ രംഗത്ത്. സ്വര്‍ണ കള്ളക്കടത്തിന്റെ ലാഭത്തില്‍ ഒരു പങ്ക് തങ്ങളുടെ ക്വട്ടേഷന്‍ സംഘങ്ങളെ വളര്‍ത്താനും സംരക്ഷിക്കാനുമാണ് സിപിഎം നേതൃത്വം ഉപയോഗിക്കുന്നതെന്ന് ന്യായമായും സംശയിക്കേണ്ടി വരുന്നെന്ന് കെ കെ രമ പറഞ്ഞു. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുമ്പോള്‍ സിപിഎമ്മിന്റെ ഇപ്പോഴത്തെ കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനെ കുപ്രസിദ്ധ സ്വര്‍ണ കടത്തുകാരന്‍ ഫയാസ് ജയിലില്‍ സന്ദര്‍ശിച്ചിരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നിരവധി മാധ്യമങ്ങളാണ് അന്ന് പുറത്തുവിട്ടത്.

കേരളത്തിലേക്ക് നടക്കുന്ന സ്വര്‍ണ്ണക്കള്ളക്കടത്തുമായി സിപിഎം നേതാക്കളുടേയും പാര്‍ട്ടി ക്രിമിനലുകളുടേയും ബന്ധം കൃത്യമായും വ്യക്തമാണെന്നിരിക്കെ ഗൗരവമേറിയ ഈ വിഷയങ്ങളെല്ലാം സമഗ്രമായി തന്നെ അന്വേഷിക്കപ്പെടുന്നതിന് ഇപ്പോള്‍ എന്‍ഐഎ നടത്തുന്ന അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തപ്പെടേണ്ടതുണ്ടെന്ന് കെ കെ രമ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് രമ ഇക്കാര്യം വ്യക്തമാക്കിയത്.

സംശയിക്കേണ്ടി വരുന്നു

സംശയിക്കേണ്ടി വരുന്നു

സ്വര്‍ണ കള്ളക്കടത്തിന്റെ ലാഭത്തില്‍ ഒരു പങ്ക് തങ്ങളുടെ ക്വട്ടേഷന്‍ സംഘങ്ങളെ വളര്‍ത്താനും സംരക്ഷിക്കാനുമാണ് സിപിഎം നേതൃത്വം ഉപയോഗിക്കുന്നതെന്ന് ന്യായമായും സംശയിക്കേണ്ടി വരുന്നു. സ്വര്‍ണ കള്ളക്കടത്തുകാരുമായി സി.പി.എം നേതാക്കള്‍ക്കുള്ള ബന്ധം ഇന്നോ ഇന്നലെയൊ തുടങ്ങിയതല്ലെന്നത് നിരവധി തവണ തെളിയിക്കപ്പെട്ടതുമാണല്ലോ.

Recommended Video

cmsvideo
സ്വര്‍ണക്കടത്ത് കേസും ബാലഭാസ്‌കറിന്റെ മരണവും തമ്മില്‍ ബന്ധം!
ഒരു അന്വേഷണവും നടന്നില്ല

ഒരു അന്വേഷണവും നടന്നില്ല

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുമ്പോള്‍ സിപിഎമ്മിന്റെ ഇപ്പോഴത്തെ കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനെ കുപ്രസിദ്ധ സ്വര്‍ണ കടത്തുകാരന്‍ ഫയാസ് ജയിലില്‍ സന്ദര്‍ശിച്ചിരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നിരവധി മാധ്യമങ്ങളാണ് അന്ന് പുറത്തുവിട്ടത്. കുറച്ചു ദിവസത്തെ വാര്‍ത്തയും വിവാദവുമായി ആ വിഷയം തേഞ്ഞുമാഞ്ഞു പോയതല്ലാതെ വളരെ ഗൗരവമേറിയ ആ സംഭവത്തെ കുറിച്ച് പിന്നീട് ഒരു അന്വേഷണവും നടന്നില്ല എന്നതാണ് വസ്തുത.

ഞെട്ടിപ്പിക്കുന്ന തെളിവുകള്‍

ഞെട്ടിപ്പിക്കുന്ന തെളിവുകള്‍

ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന കൊടിസുനിയെ പോലുള്ള സിപിഎം നേതൃത്വത്തിന്റെ വിശ്വസ്തരായ കൊടും ക്രിമിനലുകള്‍ ജയിലിനകത്ത് നിന്നുപോലും രാജ്യാന്തര സ്വര്‍ണ്ണ കള്ളക്കടത്തില്‍ ഫോണ്‍വഴി ഇടപെടുന്നതിന്റെ ഞെട്ടിപ്പിക്കുന്ന തെളിവുകളും അതു സംബന്ധിച്ച കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുമുണ്ട്.

 ഇക്കാര്യങ്ങള്‍ കൂടി

ഇക്കാര്യങ്ങള്‍ കൂടി

കേരളത്തിലേക്ക് നടക്കുന്ന സ്വര്‍ണ്ണക്കള്ളക്കടത്തുമായി സിപിഎം നേതാക്കളുടേയും പാര്‍ട്ടി ക്രിമിനലുകളുടേയും ബന്ധം കൃത്യമായും വ്യക്തമാണെന്നിരിക്കെ ഗൗരവമേറിയ ഈ വിഷയങ്ങളെല്ലാം സമഗ്രമായി തന്നെ അന്വേഷിക്കപ്പെടുന്നതിന് ഇപ്പോള്‍ എന്‍ഐഎ നടത്തുന്ന അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തപ്പെടേണ്ടതുണ്ട്.

കടത്തുന്ന സ്വര്‍ണം റമീസ് ഈ ജുവലറികളില്‍ എത്തിക്കും, സുപ്രധാന കണ്ണി; അന്വേഷണം വന്‍ സ്രാവുകളിലേക്കുംകടത്തുന്ന സ്വര്‍ണം റമീസ് ഈ ജുവലറികളില്‍ എത്തിക്കും, സുപ്രധാന കണ്ണി; അന്വേഷണം വന്‍ സ്രാവുകളിലേക്കും

സ്വര്‍ണ്ണകടത്ത്; പ്രതികളെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ;അപേക്ഷ ഇന്ന് പരിഗണിക്കുംസ്വര്‍ണ്ണകടത്ത്; പ്രതികളെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ;അപേക്ഷ ഇന്ന് പരിഗണിക്കും

English summary
The profit of gold smuggling is being used by CPM to grow quotation groups; KK Rema raises doubts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X