കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംടിയ്ക്ക് എന്താ കൊമ്പുണ്ടോ... ? എംടി -ബിജെപി വിവാദത്തിന് പിന്നിലെ യഥാര്‍ഥ കാരണം

എം ടി എന്താ വിമര്‍ശനങ്ങള്‍ക്ക് അതീതനാണോ എന്നാണ് സിവിക് ചന്ദ്രന്‌റെ ചോദ്യം, മോഹന്‍ലാലിനെ വിമര്‍ശിക്കാമെങ്കില്‍ എംടിയെയും വിമര്‍ശിക്കാമെന്നും, സാംസ്‌കാരിക രംഗത്ത് കണ്ണൂര്‍ ലോബി ഇടപെടരുതെന്നും സിവിക്.

Google Oneindia Malayalam News

കോഴിക്കോട് : എം ടി വാസുദേവന്‍ നായര്‍ക്കെന്താ കൊമ്പുണ്ടോ... ? ചോദിയ്ക്കുന്നത് മറ്റാരും അല്ല, സാംസ്‌കാരി പ്രവര്‍ത്തകന്‍ സിവിക് ചന്ദ്രന്‍... നോട്ട് അസാധു ആക്കലിനെ തുഗ്ലക്ക് പരിഷ്ക്കാരമെന്ന് എംടി വിമര്‍ശിച്ചപ്പോള്‍ കേരളത്തിലെ ബിജെപിയും സംഘപരിവാറും എംടിയ്ക്ക് നേരെ തിരിഞ്ഞു. എന്നാല്‍ സാംസ്കാരിക കേരളത്തിന്‌റെ തലതൊട്ടപ്പനായ എംടിയെ വിമര്‍ശിക്കാന്‍ പാടില്ലെന്ന നിലപാടിലായിരുന്നു ഇടതുപക്ഷവും ഭൂരിപക്ഷവും സാംസ്‌കാരിക പ്രവര്‍ത്തകരും. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്കും പക്ഷം ചേരലുകള്‍ക്കും പിന്നില്‍ വ്യക്തമായ രാഷ്ട്രീയ അജണ്ട ഉണ്ടെന്ന് വേണം മനസ്സിലാക്കാന്‍...

എം ടിയുടേത് സ്വാഭാവിക പ്രതികരണം മാത്രം, എന്നിട്ടും...

തന്‌റെ സ്വാഭാവിക ശൈലിയില്‍ തന്നെയാണ് നോട്ട് അസാധു ആക്കലിനെ കുറിച്ച് എംടി പ്രതികരിച്ചത് എന്നിട്ടും അതെങ്ങനെ വിവാദമായെന്നാണ് സിവിക് ചന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നത്. മതമൗലിക വാദികളുടെ ഇരകളായി കൊല്ലപ്പെട്ട കല്‍ബുര്‍ഗിയുടെയും പന്‍സാരയുടെയും നിരയിലേക്ക് എംടിയെ എത്തിച്ച് ഭീതി പരത്താനാണ് ചിലര്‍ ശ്രമിച്ചത്. കേരളത്തിന്‌റെ സാംസ്‌കാരിക നായകനെ അങ്ങനെ കാണാന്‍ ആരും ഇഷ്ടപ്പെടില്ല. അപ്പോഴാണ് രക്ഷകരെ പോലെ ഇടത് പക്ഷം എത്തിയതെന്നും സിവിക് ചന്ദ്രന്‍ പരിഹസിക്കുന്നു.

'അഭിനയത്തിലെ എംടി...'

എഴുത്തിലെ മോഹന്‍ലാലാണ് എംടി, അഭിനയത്തിലെ എംടിയാണ് മോഹന്‍ലാലെന്നും സിവിക് പറയുന്നു. അങ്ങനെ ഇരിക്കെ എന്തു കൊണ്ടാണ് ഒരാള്‍ക്ക് മാത്രം കല്ലേറ് ഏല്‍ക്കുന്നതും, വിമര്‍ശിയ്ക്കപ്പെടുന്നതും. മോഹന്‍ ലാലിനോട് എന്തും ആകാം എം ടിയെ തൊടരുതെന്ന് പറയുന്നതിലെ ഔചിത്യം എന്തെന്നും സിവിക് ചോദിയ്ക്കുന്നു ചോദിയ്ക്കുന്നു.

സംവാദം വണ്‍വേ ട്രാക്കോ...?

മോഹന്‍ ലാലിനെ തെറി അഭിഷേകം നടത്തിയവര്‍ എംടിയെ സംരക്ഷിക്കുന്നു. കണ്ണൂരിലെ ഇടത് രാഷ്ട്രീയമാണ് സാംസ്‌കാരിക രംഗത്തേക്ക് ഒളിച്ച് കടത്താന്‍ ഇടവരുത്തരുതെന്ന അഭ്യര്‍ത്ഥനയും സിവിക്കിന്‌റെ ഭാഗത്ത് നിന്ന് ഉണ്ട്.

തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ആണോ പ്രശ്‌നം ...?

തിരൂരിലെ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് പിരിച്ചു വിടണം എന്ന് നിരന്തരം ആവശ്യപ്പെടുന്നവരാണ് യുവമോര്‍ച്ചയും ബിജെപിയും. ട്രസ്റ്റിന്‌റെ ചെയര്‍മാനാണ് എം ടി വാസുദേവന്‍ നായര്‍. ട്രസ്റ്റിന്‌റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ലെന്നാണ് ബിജെപിയുടെ പ്രധാന പരാതി. ഇത് വേണമെങ്കില്‍ ചേര്‍ത്ത് വായിക്കാം. എം ടിയെ ഉന്നം വയ്ക്കുന്നതിലൂടെ ബിജെപി ലക്ഷ്യമിടുന്നത് കേവലം എം ടി എന്ന വ്യക്തിയെ മാത്രമല്ല. തുഞ്ചന്‍ സ്മാരകം കൈപ്പിടിയില്‍ ഒതുക്കാന്‍ കൂടി വേണ്ടിയാണെന്നാണ് ആരോപണം

എം ടിക്കെതിരെ ബിജെപി

മോദിയുടെ നോട്ട് അസാധു ആക്കല്‍ തുഗ്ലക്ക് പരിഷ്‌ക്കാരമെന്നായിരുന്നു എം ടി വാസുദേവന്‍ നായരുടെ വിമര്‍ശനം. പുറകേ എം ടിയെ വിമര്‍ശിച്ച് സംസ്ഥാന ബിജെപി ഘടകം രംഗത്ത് എത്തി. ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങളും മറ്റ് സംവിധാനങ്ങളും ലഭിക്കാന്‍ എകെജി സെന്‌ററിന് മു്ന്നില്‍ കാവല്‍ നില്‍ക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകനാണ് എം ടി എന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. ദേശീയ ഗാന വിവാദത്തില്‍ സുപ്രീംകോടതി വിധിയെ അനുകൂലിച്ച് ബ്ലോഗ് എഴുതിയ മോഹന്‍ലാലിനെ അനുകൂലിച്ചും ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

എംടിയ്ക്കായി ഇടതുപക്ഷം

വിവാദങ്ങള്‍ക്കിടെ കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ തന്നെ എം ടിയെ നേരിട്ട് കാണാനെത്തി. ഇടത് സാംസ്‌കാരിക സംഘടനകള്‍ കൂടി ശക്തമായ നിലപാട് എടുത്തതോടെ വിഷയം രാഷ്ട്രീയ പ്രസ്താവനകളിലേക്ക് വഴി മാറി.

സാംസ്‌കാരിക പ്രവര്‍ത്തകരുടെ പക്ഷം ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തകര്‍ മുതലെടുപ്പ് നടത്തുന്നത് അവസാനിപ്പിയ്ക്കണമെന്നാണ് സിവിക് ചന്ദ്രന്‌റെ ഫേസ്ബുക്ക് പോസ്റ്റ് .

English summary
Activist Civic Chandran clears his stand in MT Vasudevan Nair controversy. Allegations are there that BJP trying to establish their power in Thunjjan Samarakam, Tirur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X