കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസറ്റലൈൻ വാതകത്തിന് തീപിടിച്ച് പൊട്ടിത്തെറി! പുക ശ്വസിച്ച് അഞ്ചു പേരും പിടഞ്ഞു മരിച്ചു...

ഒഎൻജിസിയുടെ ഉടമസ്ഥതയിലുള്ള സാഗർഭൂഷൺ എന്ന കപ്പലിലായിരുന്നു അപകടം.

Google Oneindia Malayalam News

കൊച്ചി: അഞ്ചുപേരുടെ ജീവനെടുത്ത കൊച്ചി കപ്പൽശാലയിലെ അപകടത്തിന് കാരണം വാട്ടർ ടാങ്കിലുണ്ടായ പൊട്ടിത്തെറിയെന്ന് നിഗമനം. ഡ്രൈഡോക്കിൽ വെൽഡിങ് നടക്കുന്നതിനിടെ അസറ്റലൈൻ വാതകത്തിന് തീപിടിച്ച് പൊട്ടിത്തെറിയുണ്ടായെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

അമ്മ മരിച്ചത് വിശ്വസിക്കാതെ അഞ്ച് വയസുകാരൻ മൃതദേഹത്തോടൊപ്പം കിടന്നുറങ്ങി! കണ്ണ് നിറയുന്ന കാഴ്ച... അമ്മ മരിച്ചത് വിശ്വസിക്കാതെ അഞ്ച് വയസുകാരൻ മൃതദേഹത്തോടൊപ്പം കിടന്നുറങ്ങി! കണ്ണ് നിറയുന്ന കാഴ്ച...

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കൊച്ചി കപ്പൽശാലയിലെ കപ്പലിൽ വൻ പൊട്ടിത്തെറിയുണ്ടായത്. ഒഎൻജിസിയുടെ ഉടമസ്ഥതയിലുള്ള സാഗർഭൂഷൺ എന്ന കപ്പലിലായിരുന്നു അപകടം. പെട്ടെന്നുണ്ടായ സ്ഫോടനത്തിൽ പുക ശ്വസിച്ചാണ് അഞ്ചുപേരും മരണപ്പെട്ടത്.

മലയാളികൾ...

മലയാളികൾ...

കൊച്ചി കപ്പൽശാലയിലെ അപകടത്തിൽ മരണപ്പെട്ട അഞ്ചുപേരെയും മണിക്കൂറുകൾക്ക് ശേഷമാണ് തിരിച്ചറിഞ്ഞത്. പത്തനംതിട്ട സ്വദേശി ജബിൻ, വൈപ്പിൻ സ്വദേശി റംഷാദ്, ഏലൂർ സ്വദേശി ഉണ്ണി, തേവര സ്വദേശി ജയൻ, വൈറ്റില സ്വദേശി കണ്ണൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്.

 ജീവനക്കാർ,..

ജീവനക്കാർ,..

കപ്പലിൽ അറ്റകുറ്റപ്പണിയിലേർപ്പെട്ടിരുന്ന ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. ആകെ പതിനൊന്ന് പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇതിൽ ശ്രീരൂപ് എന്നയാളുടെ നില ഗുരുതരമാണ്. മരിച്ചവരിൽ ഉണ്ണിയും ജബിനും ഷിപ്പ് യാർഡിലെ ഫയർമാന്മാരാണ്. വൈപ്പിൻ സ്വദേശിയായ റംഷാദ് സൂപ്പൈർവൈസറായും, ജബിൻ കരാർ ജീവനക്കാരനായും ജോലി ചെയ്യുന്നവരായിരുന്നു.

 ഡ്രൈഡോക്കിൽ...

ഡ്രൈഡോക്കിൽ...

ഒഎൻജിസിയുടെ എണ്ണപര്യവേഷണത്തിന് ഉപയോഗിക്കുന്ന കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. കപ്പലിലെ വാട്ടർടാങ്കിലെ ഡ്രൈഡോക്കിൽ വെൽഡിങ് നടക്കുന്നതിനിടെ അസറ്റലൈൻ വാതകത്തിന് തീപിടിച്ചു അപകടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.

ഒരു അറ...

ഒരു അറ...

കപ്പലിലെ വാട്ടർ ബല്ലാസ്റ്റിലാണ് ശരിക്കും പൊട്ടിത്തെറിയുണ്ടായതെന്ന് സിറ്റി പോലീസ് കമ്മീഷണറും അറിയിച്ചു. കപ്പൽ ചെരിയാതെ നേൽനിൽക്കാൻ വേണ്ടി വെള്ളം നിറയ്ക്കുന്ന അറയാണ് വാട്ടർ ബല്ലാസ്റ്റ്.

 ശ്വാസംമുട്ടി...

ശ്വാസംമുട്ടി...

പൊട്ടിത്തെറിക്ക് പിന്നാലെ കപ്പലിനുള്ളിൽ പുക നിറഞ്ഞിരുന്നു. ഇത് ശ്വസിച്ചാണ് അഞ്ചുപേരും മരണപ്പെട്ടത്. അതിനിടെ കപ്പൽശാലയിലെ സുരക്ഷാസംവിധാനത്തിലുണ്ടായ വീഴ്ചയാണ് ദുരന്തത്തിലേക്ക് വഴിവെച്ചതെന്നും ആരോപണമുയർന്നു.

1991ൽ...

1991ൽ...

ഇതിനു മുൻപ് 1991ലും കൊച്ചിൻ ഷിപ്പ് യാർഡിൽ സമാനരീതിയിൽ അപകടമുണ്ടായിരുന്നു. അന്നത്തെ സ്ഫോടനത്തിൽ രണ്ട് പെയിന്റിങ് തൊഴിലാളികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഒഎൻജിസിയുടെ കപ്പലിൽ തന്നെയായിരുന്നു അപകടം സംഭവിച്ചത്.

ഇതൊന്നും മനസിലാക്കാതെ പോവുന്നതിൽ ഞാൻ ഒരാണിനെയും കുറ്റപ്പെടുത്തില്ല! വൈറലായി സബ് കലക്ടറുടെ പോസ്റ്റ്..ഇതൊന്നും മനസിലാക്കാതെ പോവുന്നതിൽ ഞാൻ ഒരാണിനെയും കുറ്റപ്പെടുത്തില്ല! വൈറലായി സബ് കലക്ടറുടെ പോസ്റ്റ്..

English summary
the reason behind the blast in cochin shipyard;first reports.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X