കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെഹ്‌റു ട്രോഫി വള്ളം കളിയും നെഹ്‌റുവും തമ്മില്‍ ബന്ധമുണ്ടോ!

Google Oneindia Malayalam News

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയും നെഹ്‌റുവും തമ്മില്‍ എന്താണ്‌ ബന്ധം രാജീവ്‌ ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്ക്‌നോളജിയുടെ രണ്ടാം ക്യാമ്പസിന്‌ പേരിടുന്നതുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നുവന്ന വിവാദത്തില്‍ കേന്ദ്ര മന്ത്രി വി മുരളീധരന്റെ വിവാദ ചോദ്യമായിരുന്നു ഇത്‌. എന്നാല്‍ കുട്ടനാടന്‍ ജനതയുടെ ദേശീയ ഉത്സവമായ നെഹ്‌റു ട്രോഫി വള്ളം കളിക്കും മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നേഹ്‌റുവും തമ്മില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയ വലിയ ബന്ധം തന്നെ നിലനില്‍ക്കുന്നുണ്ട്‌.

വിവാദം

വിവാദം

രാജീവ്‌ ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്ക്‌നോളജിയുടെ രണ്ടാം ക്യാമ്പസിന്‌ ആര്‍എസ്‌ എസ്‌ ആചാര്യന്‍ ഗോള്‍വാള്‍ക്കറുടെ പേര്‌ ഇടാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനമാണ്‌ വിവാദങ്ങള്‍ക്ക്‌ വഴി തെളിച്ചത്‌. എന്നാല്‍ സംസ്ഥാനത്തെ എല്‍ഡിഎഫ്‌ നേതാക്കളും. യുഡിഎഫ്‌ നേതാക്കളും ഒരുമിച്ച്‌ സര്‍ക്കാരിന്റെ ഈ തീരുമാനത്തെ വിമര്‍ശിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഗോള്‍വാള്‍ക്കറുടെ പേര്‌ നല്‌കുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ പ്രധാനമന്ത്രിക്ക്‌ കത്തെഴുതുകയും ചെയ്‌തു.

വി മുരളീധരന്റെ വിവാദ പരാമര്‍ശം

വി മുരളീധരന്റെ വിവാദ പരാമര്‍ശം

രാജീവ്‌ ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ രണ്ടാമത്തെ കാമ്പസിന്‌ ഗോള്‍വാള്‍ക്കറിന്റെ പേരിടാന്‍ ഗോള്‍വാള്‍ക്കറുമായി എന്ത്‌ ബന്ധമാണ്‌ ഉള്ളത്‌ എന്നായിരുന്നു പ്രതപക്ഷത്തിന്റെ പ്രധാന വിമര്‍ശനം ഈ വിമര്‍ശനത്തിന്‌ മറുപടിയായാണ്‌ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍ നെഹ്‌റുവും നെഹ്‌റു ട്രോഫി വള്ളം കളിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടായിട്ടാണോ ആല്ലപ്പുഴയിലെ വള്ളം കളിക്ക്‌ ആ പേരിട്ടതെന്ന്‌ മാധ്യമപ്രവര്‍ത്തകരോട്‌ ചോദിച്ചത്‌. ചോദ്യം പിന്നീട്‌ വലിയ വിമര്‍ശനങ്ങള്‍ക്ക്‌ വഴിതെളിച്ചു.

 നെഹ്‌റു ആലപ്പുഴയില്‍

നെഹ്‌റു ആലപ്പുഴയില്‍

1552 ഡിസംബറിലാണ്‌ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു തിരുകൊച്ചി സന്ദര്‍ശിക്കാനെത്തിയത്‌. 1952 ഡിസംബര്‍ 22നാണ്‌ നെഹ്‌റു ആലപ്പുഴ സന്ദര്‍ശിക്കുന്നത്‌. കോട്ടയത്തെ സന്ദര്‍ശനത്തിന്‌ ശേഷം കുട്ടനാട്ടിലൂടെ ആലപ്പുഴയില്‍ എത്തുന്ന പ്രധാനമന്ത്രിയെ രാജകീയമായി സ്വീകരിക്കാന്‍ അന്നത്തെ ഭരണകൂടം തീരുമാനിച്ചു. അന്ന്‌ 63 വയസുണ്ടായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിനെ 63 ആചാര വെടികള്‍ മുഴക്കിയാണ്‌ കുട്ടനാട്ടുകാര്‍ സ്വീകരിച്ചത്‌.

വള്ളംകളി

വള്ളംകളി

അന്ന്‌ വേമ്പനാട്ട്‌ കായലിലെ മണ്‍റോ വിളക്കുമാടത്തായിരുന്നു വള്ളംകളി മത്സരം, തിരുകൊച്ചിയില കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു അന്ന്‌ ആലപ്പുഴ.
നടുഭാഗം, ചമ്പക്കുളം, വലിയദിവാന്‍ജി, കാവാലം,ഗിയര്‍ ഗോസ്‌,പാര്‍ത്ഥ സാരഥി, നെപ്പോളിയന്‍ നോതാജി എന്നീ വള്ളങ്ങളാണ്‌ അന്ന്‌ മത്സരിത്തിന്‌ ഉണ്ടായിരുന്നത്‌. അന്നത്തെ മത്സരത്തില്‍ നടുഭാഗം ചുണ്ടന്‍ വിജയികളാവുകയായിരുന്നു.

 നെഹ്‌റുവിന്‌ ആവേശമായി വള്ളം കളി

നെഹ്‌റുവിന്‌ ആവേശമായി വള്ളം കളി

അന്ന്‌ മാര്‍ഷല്‍ എന്ന ബോട്ടിന്‍രെ മുകളിലിരുന്നാണ്‌ നെഹ്രു ട്രോഫി വള്ളം കളി കണ്ടത്‌. അരവെള്ളപ്പാട്‌ മുന്നില്‍ നടുഭാഗം ഫിനിഷിങ്‌ ലൈന്‍ കടന്നു മത്സരത്തില്‍ വിജയികയായി. ഇത്‌ കണ്ട്‌ ആവേശം മൂത്ത്‌ നെഹ്‌റു നടുഭാഗം വള്‌ത്തിലേക്ക്‌ ചാടിക്കയറി. വള്ളം നേരെ പുന്നമടക്കായലിലേക്ക്‌ കുതിച്ചു. വള്ളത്തില്‍ കയറിയ ജവഹര്‍ലാല്‍ നെഹ്‌റു തുഴക്കാരുടെ തോളില്‍ പിടിച്ച്‌ നൃത്തം പിടിച്ചു. വെള്ളം കറിയ വള്ളം ചരിയാതിരിക്കാന്‍ തുഴക്കാരില്‍ പലരും വെള്ളത്തലേക്ക്‌ ചാടി വള്ളം താങ്ങി പിടിച്ചു.

വെള്ളി ട്രോഫി സമ്മാനം നല്‍കി നെഹ്‌റു

വെള്ളി ട്രോഫി സമ്മാനം നല്‍കി നെഹ്‌റു

പുതിയ അനുഭവമായി തിരികെ പോയ നെഹ്‌റു സ്വന്തം കയ്യൊപ്പോടുകൂടിയ വെള്ളി ട്രോഫി സമ്മാനമായി കൊല്ലം കലക്ടര്‍ ആയിരുന്ന എന്‍പി ചെല്ലപ്പന്‍ നായര്‍ക്ക്‌ അയച്ചു കൊടുക്കുകയായിരുന്നു. വള്ളം കളി മുടങ്ങാതെ നടത്തണമെന്ന സന്ദേശവും അതില്‍ ഉണ്ടായിരുന്നു. തൊട്ടടുത്ത വര്‍ഷം വള്ളം കളി നടന്നില്ലെങ്കിലും ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക്‌ പരേഡില്‍ കുട്ടനാടന്‍ ചുണ്ടന്‍ വള്ളങ്ങള്‍ പങ്കാളികളായി.

Recommended Video

cmsvideo
Pfizer seeks emergency use authorization for its COVID-19 vaccine in India | Oneindia Malayalam
നെഹ്‌റുവിന്റെ കയ്യൊപ്പ്‌

നെഹ്‌റുവിന്റെ കയ്യൊപ്പ്‌

1955മുതല്‍ വള്ളം കളി മത്സരം പുന്നമടക്കായലിലേക്ക്‌ മാറ്റിയത്‌. 1964ല്‍ നെഹ്‌റുവിന്റെ മരണശേഷമാണ്‌ പ്രൈം മിന്‍സ്റ്റേഴ്‌സ്‌ ട്രോഫി അദ്ദേഹത്തിന്റെ സ്‌മരണാര്‍ഥം നെഹ്‌റു ട്രോഫി വള്ളം കളിയായി പരിണമിച്ചു.നെഹ്രു ട്രോഫി വള്ളം കളി പോലെ തന്നെ നിരവധി വള്ളം കളികള്‍ കേരളത്തില്‍ നടക്കാറുണ്ട്‌. എന്നാല്‍ നെഹ്‌റുവിനെ സ്വീകരിക്കാന്‍ അന്നു വേമ്പനാട്ടില്‍ സംഘടിപ്പിച്ച ആവള്ളം കളിയാണ്‌ ഇന്നത്തെ വള്ളം കളി മത്സരങ്ങളുടെ മാതൃക. എല്ലാ വര്‍ഷവും നിശ്ചിത തിയതിയില്‍ നെഹ്രു ട്രോഫി വള്ളം കളി സംഘടിപ്പിക്കാന്‍ തുടങ്ങിയതോടെയാണ്‌ ഒരു കായിക ഇനം എന്ന നിലയില്‍ വള്ളം കളി രാജ്യാന്തര ശ്രദ്ധ ആകര്‍ഷിച്ചത്‌.

English summary
the relation between Jawaharlal Nehru and Nehru trophy vallam kali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X