കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുരമില്ലാത്ത ആ ബദല്‍ റോഡ്; കേരളത്തിന്‍റെ വികസന നേട്ടങ്ങളിലേക്ക് ചുരം കയറുന്ന റോഡ്‌

  • By Desk
Google Oneindia Malayalam News

വടകര : ചുരമില്ലാത്ത ആ ബദല്‍ റോഡ് കോഴിക്കോട് - വയനാട് ജില്ലാ അതിര്‍ത്തിയിലെ മലയോരവാസികളുടെ സ്വപ്നമാണ് ചുരമില്ലാത്ത ആ ബദല്‍ റോഡ്. കേരളത്തിന്‍റെ വികസന നേട്ടങ്ങളിലേക്ക് ചുരം കയറുന്ന റോഡ്‌ . എന്നാല്‍ നിര്‍ദ്ദിഷ്ട മലയോര ഹൈവേയിലും വര്‍ഷങ്ങള്‍ക്ക് മുമ്പ് വിഭാവനം ചെയ്ത വിലങ്ങാട് - വയനാട് ബദല്‍ റോഡിന് ഇടമില്ല. വിലങ്ങാട് മഞ്ഞക്കുന്ന് വഴിയാണ് ഇപ്പോള്‍ മലയോര ഹൈവേയുടെ സര്‍വ്വെ ആരംഭിച്ചിരിക്കുന്നത്.

സിറ്റി ഗ്യാസ് പദ്ധതി ഭൂമിക്കടിയിലെ ബോംബാണ് എല്‍എന്‍ജി എന്ന് പ്രചരിപ്പിച്ചവര്‍ക്കുള്ള മറുപടിയെന്ന് ഉമ്മന്‍ചാണ്ടി; അപകടം കുറഞ്ഞതും ആദായകരവുമെന്ന് മീഡിയവണ്‍സിറ്റി ഗ്യാസ് പദ്ധതി ഭൂമിക്കടിയിലെ ബോംബാണ് എല്‍എന്‍ജി എന്ന് പ്രചരിപ്പിച്ചവര്‍ക്കുള്ള മറുപടിയെന്ന് ഉമ്മന്‍ചാണ്ടി; അപകടം കുറഞ്ഞതും ആദായകരവുമെന്ന് മീഡിയവണ്‍

നിര്‍ദ്ദിഷ്ട ഹൈവേ സര്‍വ്വെ പാനോം വഴി ആരംഭിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടുന്നത്. എന്നാല്‍ മാത്രമേ ബദല്‍ റോഡ് യഥാര്‍ത്ഥ്യമാവുകയുള്ളൂ. വിലങ്ങാട് പാനോത്ത് നിന്ന് ആറു കീലോമീറ്റര്‍ സഞ്ചരിച്ചാല്‍ വയനാട് കുഞ്ഞോത്ത് എത്തിച്ചേരാം. ചുരമില്ലാതെ. ഇപ്പോള്‍ ഇവിടെ 6 മീറ്റര്‍ വീതിയില്‍ മണ്ണ് റോഡ് നിലവിലുണ്ട്. ഇത് വഴി റോഡ് നിര്‍മ്മിച്ചാല്‍ കോഴിക്കോട് -വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരമില്ലാത്ത സഞ്ചാരപാത ഒരുക്കാം. നിലവില്‍ വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരം റോഡിനും പക്രതളം ചുരം റോഡിനും അറ്റകുറ്റപണികള്‍ക്കായി വര്‍ഷം തോറും ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്.

vilangad

ഇതിന്റെ മൂന്നിലൊന്ന ചെലവില്ലാതെ ബദല്‍ റോഡ് യാഥാര്‍ത്ഥ്യമായാല്‍ വയനാട്ടിലേക്ക് സുരക്ഷിതമായ ഗതാഗത സൗകര്യമൊരുക്കാം. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ കുങ്കിച്ചിറ വഴിയാണ് വിലങ്ങാട് - കുഞ്ഞോം ബദല്‍ റോഡ് കടന്ന് പോകുന്നത്. ഇത് വഴിയുള്ള റോഡ് വികസനം ഇരുജില്ലകളിലേയും ടൂറിസം വികസനത്തിനും ഗുണകരമാണ്. 1977 ല്‍ അന്നത്തെ വനംവകുപ്പ് മന്ത്രി കുഞ്ഞമ്പു നിര്‍ദ്ദഷ്ട റോഡിന്റെ സാധ്യതകള്‍ പഠിക്കാനായി വിദഗ്ദ സമിതി രൂപീകരിച്ചെങ്കിലും ഒന്നും വെളിച്ചം കണ്ടിട്ടില്ല. എംഎല്‍എമ്മാരായ എ കണാരനും സത്യന്‍ മെകേരിയും ബദല്‍ റോഡിനായി പദയാത്ര നടത്തി.

വനഭൂമി വിട്ട്കിട്ടാനുള്ള പരിസ്ഥിതി ലഭിക്കാത്തതിനെ തുടര്‍ന്ന് ബദല്‍ റോഡ് സ്വപ്‌നങ്ങള്‍ അവസാനിച്ചു. നാദാപുരത്തിന് നിന്ന് തെരഞ്ഞെടുക്കപ്പെട്ട ബിനോയ് വിശ്വം വനംമന്ത്രിയാപ്പോഴും സ്ഥലം എംപി മുല്ലപ്പള്ളി രാമചന്ദ്രന്‍ കേന്ദ്ര മന്ത്രി സഭയില്‍ ഇടം പിടിച്ചപ്പോഴും ബദല്‍ റോഡ് സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളച്ചെങ്കിലും ഒന്നും യാഥാര്‍ത്ഥ്യമായില്ല.
വനംഭൂമി വിട്ട് കിട്ടുന്നതിനായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം. നിലവിലുള്ള 6 കിലോമീറ്റര്‍ റോഡില്‍ 2.67 കിലോമീറ്റര്‍ മാത്രമാണ് വനഭൂമിയിലൂടെ കടന്ന് പോകുന്നത്.

ഏറ്റെടുക്കുന്ന വനഭൂമിക്കായി പകരം ഭൂമി പൊന്നുവിലക്ക് ഏറ്റെടുത്തു നല്‍കാമെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. വയനാടിനെ ബദല്‍ റോഡ് വഴി വിലങ്ങാടുമായി ബന്ധിപ്പിച്ചാല്‍ വയനാട്ടുകാര്‍ക്ക് കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്കുള്ള ദൈര്‍ഘ്യം കുറഞ്ഞ സഞ്ചാര പാതയും ലഭ്യമാകും. നിലവില്‍ വിലങ്ങാട് നിന്ന് 13 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കുറ്റല്ലൂര്‍ വഴി കൊട്ടിയൂരിനടുത്ത നെടുംപൊയിലെത്താം. വടക്കേ മലബാറിന്റെ റെയില്‍വെ വികസനത്തിന് നാഴികക്കല്ലായി മാറുന്ന തല്ലശ്ശേരി- മൈസൂര്‍ റെയില്‍പാതയ്ക്കും ഏറ്റവും ചെലവ് കുറഞ്ഞതും ലാഭകരമായി കണ്ടെത്തിയതും വിലങ്ങാട് പാനോം വഴിയുള്ള പാതയാണ്.

English summary
the road with out pass, the road that crosses ghat to the development achievements
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X