കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഷണശ്രമത്തിനിടയില്‍ വൃദ്ധ ദമ്പതികളെ വെട്ടുകത്തി ഉപയോഗിച്ചു വെട്ടി, രക്ഷപ്പെടുന്നതിനിടെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി

  • By Desk
Google Oneindia Malayalam News

മലപ്പുറം: മോഷണശ്രമത്തിനിടയില്‍ വൃദ്ധ ദമ്പതികളെ വെട്ടുകത്തി ഉപയോഗിച്ചു വെട്ടി. കൃത്യം നടത്തി രക്ഷപ്പെട്ട പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. കാവുംപുറം കോതോള്‍ ദര്‍ശനയില്‍ കുഞ്ഞന്‍ നായര്‍ (72), ഭാര്യ സുലോചന (67) എന്നിവര്‍ക്ക് കഴിഞ്ഞ ദിവസം രാത്രിയില്‍ വെട്ടേറ്റത്. പ്രതി കാവുംപുറം കോതോള്‍ പാറയില്‍ വീട്ടില്‍ പ്രമോദിനെ (42) വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

വുമൺ ഇൻ സിനിമ കളക്ടീവ് ചെയ്തത് ഇരട്ടത്താപ്പോ? സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന നിലപാട്...
ചൊവ്വാഴ്ച രാത്രിയിലാണ് വൃദ്ധ ദമ്പതികള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ നാട്ടുകാരന്‍ കൂടിയായ പ്രതി മുഖംമൂടി ധരിച്ച് അതിക്രമിച്ച് കയറിയത്. തുടര്‍ന്ന് സുലോചനയുടെ കഴുത്തില്‍ വെട്ടുകത്തി വെച്ച് ആഭരണങ്ങള്‍ ഊരി നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആഭരണങ്ങള്‍ നല്‍കാന്‍ സുലോചന വിസമ്മതിച്ചപ്പോള്‍ കഴുത്തിന് നേരെ വെട്ടുകത്തി വീശിയെങ്കിലും ചുമലിലാണ് വെട്ടേറ്റത്. അക്രമം തടയാനെത്തിയപ്പോള്‍ കുഞ്ഞന്‍ നായരുടെ കൈക്കും വെട്ടേറ്റു. ദമ്പതികള്‍ നിലവിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ സംഭവം നടന്ന വീടിന്റെ അര കിലോമീറ്റര്‍ അകലെ നിന്നും വെട്ടുകത്തി കണ്ടെത്തി. ജീന്‍സ് പാന്റും ടീഷര്‍ട്ടും ധരിച്ചയാളാണ് അക്രമം നടത്തിയതെന്ന ദമ്പതികളുടെ മൊഴിയാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. പ്രതിയെ സംഭവത്തിന് മുന്‍പ് നാട്ടുകാര്‍ കണ്ടിരുന്നു. പ്രതിയെ അന്വേഷിച്ച് പൊലീസ് അയാളുടെ വീട്ടിലെത്തിയെങ്കിലും ഏറെ നേരത്തെ തെരച്ചിലിനൊടുവില്‍ ബാത്ത് റൂമില്‍ നിന്നും പിടികൂടി. ആദ്യം പ്രതി കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു.

pramod

അറസ്റ്റിലായ പ്രതി പ്രമോദ്.

സാമ്പത്തിക ബുദ്ധിമുട്ടാണ് പ്രതിയെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ സുലോചന 15 പവനോളം വരുന്ന ആഭരണം സ്ഥിരമായി ധരിക്കാറുള്ളത് പ്രതി ശ്രദ്ധിച്ചിരുന്നു. കൃത്യത്തിന് മൂന്ന് ദിവസം മുന്‍പ് വളാഞ്ചേരിയിലെ ഒരു കടയില്‍ നിന്ന് ഇയാള്‍ വെട്ടുകത്തി വാങ്ങിയതായി പൊലീസ് കണ്ടെത്തി. സംഭവസമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ തൊട്ടടുത്ത കുളത്തില്‍ ഉപക്ഷിച്ചിരുന്നു. ഇവയും കണ്ടെടുത്തു. വളാഞ്ചേരി സി.ഐ. എന്‍.കെ.കൃഷ്ണന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ബഷീര്‍ സി. ചിറക്കല്‍, വി.പി.ശശി, എ.എസ്.ഐ ശംസുദ്ധീന്‍, എസ്.സി.പി.ഒമാരായ സുരേഷ്, മജീദ്, സി.പി.ഒമാരായ അബ്ദുറഹ്മാന്‍, ശ്രീജിത്ത്, ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളായ ജയപ്രകാശ്, അബ്ദുള്‍ അസീസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഇന്ന് പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കും.

English summary
The robber who attacked the old couples was caight by police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X