കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടത്തുവഞ്ചി; പിന്നെ രണ്ടു മണിക്കൂർ വനത്തിനുള്ളിലൂടെ യാത്ര; ഉഷകുമാരി ടീച്ചർ വേറെ ലെവൽ!

Google Oneindia Malayalam News

തിരുവനന്തപുരം: ഇനി പറയുന്നത്, ഒരു വിദ്യാലയത്തിൽ പ്യൂൺ മുതൽ പ്രഥമാധ്യാപിക വരെയുള്ള മുഴുവനാളുകളുടെയും ജോലി ഒറ്റയ്ക്ക് ചെയ്യുന്ന ഒരു അധ്യാപികയെ കുറിച്ചാണ്. അതെ, അമ്പൂരിക്കാരുടെ സ്വന്തം ഉഷകുമാരി ടീച്ചർ. തിരുവനന്തപുരം ജില്ലയിലെ മലയോര ഗ്രാമമായ വെള്ളറടയ്ക്കടുത്തുള്ള അമ്പൂരിയിലെ സർക്കാർ സ്കൂളിലാണ് ഉഷ കുമാരി ടീച്ചർ പഠിപ്പിക്കുന്നത്.

23 വർഷത്തോളമായി അമ്പൂരിയിലെ വീട്ടിൽ നിന്ന് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തത് കുമ്പിച്ചൽക്കടവിലെത്തി തോണി മാർഗ്ഗം കാരിക്കുഴി കടവിലിറങ്ങിയാണ് ടീച്ചറുടെ സ്കൂളിലേക്കുള്ള യാത്ര. തോണി ഇറങ്ങിയശേഷം പിന്നീട് രണ്ടു മണിക്കൂർ വനത്തിനുള്ളിലൂടെ നടന്നാണ് ഏകാധ്യാപക വിദ്യാലയത്തിൽ വിദ്യാർഥികളെ പഠിപ്പിക്കാനായി ടീച്ചർ എത്തുന്നത്. ടീച്ചറുടെ വിശേഷങ്ങളിലേക്ക്.....

'ഓരോ അരമണിക്കൂറിലും ഒരു കർഷക ആത്മഹത്യ', ഇതുപോലൊരു കർഷകസമരം ഉണ്ടായിട്ടില്ലെന്ന് ഐസക്'ഓരോ അരമണിക്കൂറിലും ഒരു കർഷക ആത്മഹത്യ', ഇതുപോലൊരു കർഷകസമരം ഉണ്ടായിട്ടില്ലെന്ന് ഐസക്

1

രാവിലെ 7 മണിയോടെ അമ്പൂരിയിലെ കടയറ വീട്ടിൽ നിന്ന് ഇരുചക്രവാഹനത്തിൽ ഉഷകുമാരി പുറപ്പെടും. മൂന്നു കിലോമീറ്റർ യാത്രചെയ്ത് കുമ്പിച്ചൽക്കടവിലുള്ള കരിപ്പയാറിൻ്റെ പൊതുവഴിയിൽ ഇരുചക്രവാഹനം പാർക്ക് ചെയ്യും. നേരെ നെയ്യാറിൻ്റെ കൈവഴിയായ കരിപ്പയാറിനടുത്തുള്ള തട്ടുകടയിൽ നിന്ന് ഒരു ചായ കുടിക്കും. അപ്പോഴേക്കും ടീച്ചറെയും കാത്ത് നദിയിൽ തോണിയുമുണ്ടാകും.

2


ശേഷം, തോണിയിൽ കയറി 20 മിനിറ്റ് യാത്ര ചെയ്ത് കാരിക്കുഴി കടവിലെത്തും. യാത്രക്കാർ കുറവാണെങ്കിൽ തോണി തുഴയുവാനും ടീച്ചർ സഹായിക്കും. പിന്നീട്, കാരിക്കുഴി കടവിലെത്തിയാൽ അവിടെ ഒരു മിനിട്ട് വിശ്രമിക്കും. ഇൻഹേലർ ഉപയോഗിക്കും. പിന്നീട് രണ്ടു മണിക്കൂർ വനത്തിനുള്ളിലൂടെ ദുഷ്ക്കരമായ യാത്ര.

3

രാവിലെ 7 മണിക്ക് വീട്ടിൽ നിന്ന് പുറപ്പെടുന്ന ഇവർ സ്കൂളിൽ എത്തുമ്പോൾ 10 മണിയാകും.വനത്തിനുള്ളിലെ പാറപ്പുറത്തുള്ള കുന്നത്തുമല ഏകാധ്യാപക വിദ്യാലയത്തിലാണ് ഉഷകുമാരി പഠിപ്പിക്കുന്നത്. 23 വർഷത്തോളമായി ഇവരുടെ ഓരോ ദിനവും കടന്നുപോകുന്നത് ഇങ്ങനെയാണ്. പക്ഷേ... ആസ്മ രോഗിയായ ഉഷകുമാരി ഇനിയും താൽക്കാലിക ജീവനക്കാരിയായിട്ടാണ് സ്കൂളിൽ പഠിപ്പിക്കുന്നത് എന്നുള്ളതാണ് ശ്രദ്ധേയം.

4

രാവിലെ 10 മണിക്ക് സ്കൂളിലെത്തിയാൽ പിന്നെ മൂന്ന് മണി വരെ കുട്ടികളുമായി അക്ഷരലോകത്ത്. കൊവിഡ് കാലത്ത് ഓൺലൈൻ ക്ലാസുകൾ പരീക്ഷിച്ചെങ്കിലും നെറ്റ്‌വർക്ക് തകരാർ മൂലം തടസ്സപ്പെട്ടു. സ്കൂളിൽ ക്ലാസിനെത്താൻ കഴിയാത്ത കുട്ടികളുടെ വീടുകളിൽ പോയി പഠിപ്പിച്ചു. ഇപ്പോൾ ഒന്നിടവിട്ട ദിവസങ്ങളിലാണ് സ്കൂളിൽ പോകുന്നത് - ഉഷകുമാരി പറയുന്നു.

5

നവംബർ മുതൽ വിദ്യാലയങ്ങൾ ഔദ്യോഗികമായി സർക്കാർ തുറക്കുമ്പോൾ എന്നും പോകേണ്ടിവരും. കാൽനൂറ്റാണ്ടിനോടടുക്കുന്ന ഔദ്യോഗികജീവിതം ഇങ്ങനെയാണ് ജീവിതം കടന്നു പോകുന്നത്. ഇനിയും ജോലി സ്ഥിരപ്പെടുത്തിയിട്ടില്ല. പൂർണ്ണ ആരോഗ്യം നഷ്ടപ്പെടുന്നതു വരെയും ഇങ്ങനെ വിദ്യാർഥികൾക്കൊപ്പം സഞ്ചരിക്കാനാണ് ആഗ്രഹം.

6

സ്കൂളിലെ പ്യൂൺ മുതൽ പ്രഥമാധ്യാപിക വരെയുള്ള മുഴുവൻ ആളുകളുടെയും ജോലി ഒറ്റയ്ക്ക് ചെയ്യും. പലപ്പോഴും കുന്നിറങ്ങി വരുമ്പോൾ പാറപ്പുറത്തൊക്കെ വീണ് പരിക്കേറ്റിട്ടുണ്ട്. എങ്കിലും, അതൊന്നും കാര്യമാക്കാതെയാണ് കുട്ടികളെ പഠിപ്പിക്കാനായി സ്കൂളിലെത്തുന്നത് - ഉഷകുമാരിയുടെ വാക്കുകൾ.

7

ഇക്കാലയളവിൽ നൂറോളം വിദ്യാർഥികൾക്ക് അക്ഷരവിളക്കാകാൻ ഭാഗ്യം ലഭിച്ചു. അത് തന്നെയാണ് ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകുന്നത്. താൻ പഠിപ്പിച്ച പ്രദേശത്തെ പിന്നോക്കം നിൽക്കുന്ന കുട്ടികൾ ഉൾപ്പെടെ വളർന്നു വലുതായി സമൂഹത്തിൻ്റെ ഉന്നതതലങ്ങളിൽ എത്തിയിട്ടുണ്ട്. അതൊക്കെ കാണുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത ചാരിതാർത്ഥ്യമാണ് ഉള്ളിലുള്ളത്.- ഉഷകുമാരി മനസ്സ് തുറന്നു.

8

സംസ്ഥാനത്ത് 344 ഏകാധ്യാപക വിദ്യാലയങ്ങൾ ഉണ്ടെന്നാണ് കണക്ക്. ഇതിൽ തിരുവനന്തപുരം ജില്ലയിൽ മാത്രം ഇരുപതിൽ താഴെ സ്കൂളുകളുണ്ട്. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളാണ് വനത്തിനുള്ളിലെ സ്കൂളിൽ പഠിപ്പിക്കുന്നത്. ഏതാണ്ട് ഇരുപതിൽ താഴെ മാത്രമാണ് വിദ്യാർത്ഥികൾ. എന്നെപ്പോലെയുള്ള നിരവധി അധ്യാപകർ ഏകാധ്യാപക വിദ്യാലയങ്ങളിൽ സേവനമനുഷ്ഠിക്കുന്നുണ്ട്- ടീച്ചർ വ്യക്തമാക്കി.

9

തുച്ഛമായ തുകയാണ് ശമ്പളമായി ലഭിക്കുന്നത്. ആസ്മ രോഗി കൂടിയായ താൻ ഇൻഹേലർ ഉപയോഗിച്ച ശേഷമാണ് കുട്ടികളെ പഠിപ്പിക്കാനായി വനത്തിനുള്ളിലൂടെ നടന്ന് ദീർഘദൂരം യാത്ര ചെയ്ത് സ്കൂളിലെത്തുന്നത്. അധ്യാപിക എന്നതിലുപരി സ്കൂളിലെത്തുന്ന എല്ലാ ജോലികളും ചെയ്യാൻ എപ്പോഴും ഇഷ്ടമാണ് തോന്നിയിട്ടുള്ളത്. പലപ്പോഴും നമ്മൾ ചെയ്യേണ്ടതിലുമപ്പുറം ജോലികൾ അവിടെ ഉണ്ടാകാറുണ്ട്. അതൊക്കെ ഒരു പരിഭവവും കൂടാതെ നിർവഹിക്കാൻ തന്നാൽ കഴിയുന്നവിധം ഇതുവരെ കഴിഞ്ഞിട്ടുണ്ടെന്നും അമ്പൂരിക്കാരുടെ സ്വന്തം ഉഷകുമാരി ടീച്ചർ പറയുന്നു.

10

ഭർത്താവ് മോഹനൻ ലോഡിങ് തൊഴിലാളിയാണ്. മക്കളായ മോനിഷും രേഷ്മയും ഉൾപ്പെടുന്നതാണ് ഉഷകുമാരിയുടെ കുടുംബം. ഇത്തരത്തിൽ ഏകാധ്യാപക വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകരെ സ്ഥിരപ്പെടുത്തണമെന്ന് കാട്ടി പലതവണ തങ്ങൾ സമരം നടത്തിയിട്ടുണ്ട്. ബന്ധപ്പെട്ട അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്. പക്ഷേ എന്നാൽ, ഇതുവരെയും ഒരു നടപടിയുമുണ്ടായിട്ടില്ല. എന്നെങ്കിലും സർക്കാർ സംവിധാനങ്ങൾ തങ്ങളെയും പരിഗണിക്കുമെന്ന് പ്രതീക്ഷയാണ് ഉഷകുമാരി ടീച്ചറും പങ്കുവയ്ക്കുന്നത്.

ലാലേട്ടന്റെ കൂടെ ഒരു ചിത്രം കൂടി... അനുശ്രീയെ ചേർത്തുനിർത്തി മോഹൻലാൽ, പുതിയ ചിത്രങ്ങൾ വൈറൽ

കമ്പിളി നൂലിൽ ത്രീഡി എഫകട്റ്റിൽ മമ്മൂക്കയും ലാലേട്ടനും; ഷീൻ ഹെർബർട്ട് ശ്രദ്ധേയനാകുന്നു കമ്പിളി നൂലിൽ ത്രീഡി എഫകട്റ്റിൽ മമ്മൂക്കയും ലാലേട്ടനും; ഷീൻ ഹെർബർട്ട് ശ്രദ്ധേയനാകുന്നു

Recommended Video

cmsvideo
UK approved covishield vaccine | Oneindia Malayalam

English summary
The following is about a teacher who works all day in a school, from peon to headmistress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X