കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലപ്പുഴയില്‍ മുഴക്കിയത് ആര്‍എസ്എസിനെതിരെയുള്ള മുദ്രാവാക്യമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്

Google Oneindia Malayalam News

കണ്ണൂര്‍: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ മുഴക്കിയ മുദ്രാവാക്യം ആര്‍.എസ്.എസിനെതിരെ മാത്രമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അഷ്‌റഫ് മൗലവി വ്യക്തമാക്കി.കണ്ണുര്‍ അമാനി ഓഡിറ്റോറിയത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

sdpi-1653426142.jpg -Propert


ആലപ്പുഴയില്‍ ഒരു കുട്ടി മുഴക്കിയ മുദ്രാവാക്യത്തെ സംഘടന അംഗീകരിക്കുന്നില്ല. അതിലെ പരാമര്‍ശങ്ങള്‍ സാമുദായിക ചേരിതിരിവുണ്ടാക്കാന്‍ മാത്രം തെറ്റിദ്ധാരണ പരത്തുന്നതാണ്.വളരെ ആഴത്തിലുള്ള തെറ്റിദ്ധാരണകള്‍ മറ്റു സമുദായങ്ങള്‍ക്കിടെയില്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ ഉണ്ടാക്കും. ഇതിനെ കുറിച്ചു സംഘടന അന്വേഷണം നടത്തി തിരുത്തലുകള്‍ സ്വീകരിക്കും. അതേസമയം ഫാസിസ്റ്റ് സംഘടനയായ ആര്‍.എസ്.എസിനെതിരെ പ്രഭാഷണം നടത്തുമ്പോള്‍ വിമര്‍ശിക്കുമ്പോള്‍ ഫെയ്‌സ് ബുക്ക് പോസ്റ്റിടുമ്പോള്‍ അത് ഹൈന്ദവ വിശ്വാസികള്‍ക്കെതിരാണെന്ന് വരുത്തി തീര്‍ക്കുന്നത് ശരിയല്ല. അതു പൊതുബോധത്തിന് സ്യഷ്ടിക്കുന്ന ആഘാതം വലുതായിരിക്കും. ഇത്തരം സംഗതികളില്‍ അറിഞ്ഞോ അറിയാതെയോ ആഭ്യന്തര വകുപ്പ് സംഘ് പരിവാറിനെ സഹായിക്കുകയാണ് ചെയ്യുന്നത്. ആര്‍.എസ്.എസിനെതിരെ യുള്ള മുദ്രാവാക്യം മതസ്പര്‍ധയുണ്ടാക്കുന്നുവെന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും അഷ്‌റഫ് മൗലവി പറഞ്ഞു.

വംശീയമായാണ് കേരളത്തിലെ പൊലിസ് നിയമനടപടികള്‍ സ്വീകരിക്കുന്നത്. ആലപ്പുഴയില്‍ നിന്നും വീടുവളഞ്ഞ് കസ്റ്റഡിയിലെടുത്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ കൊണ്ട് ജയ് ശ്രീരാം പൊലിസ് നിര്‍ബന്ധിപ്പിച്ചു വിളിപ്പിക്കുന്ന സാഹചര്യമുണ്ടായി. ഈ സംഭവത്തില്‍ ഡി.ജി.പിക്കടക്കം പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല.

ഭരണപക്ഷത്തിന്റെ സഹായത്തോടെയാണ് വര്‍ഗീയ പരാമര്‍ശം നടത്തിയ പി.സി ജോര്‍ജിന് ജാമ്യം കിട്ടിയത്. ഇത്തരം പരാമര്‍ശങ്ങള്‍ കൂടുതലാവാനാണ്പി.സി ജോര്‍ജിന് ജാമ്യം കിട്ടയതിലൂടെ ഉണ്ടാവുക. അതേസമയം പി.എഫ്.ഐയുടെ ജനമഹാ സമ്മേളനത്തില്‍ മതസ്പര്‍ധയുണ്ടാക്കുന്ന മുദ്രാവാക്യം വിളിച്ചെന്ന പേരില്‍ ഒരാളെ അറസ്റ്റു ചെയ്തു റിമാന്‍ഡ് ചെയ്തിരിക്കുന്നു. തൃക്കാക്കരയില്‍ നാല് വോട്ടുകള്‍ കിട്ടുന്നതിനാണ് സര്‍ക്കാര്‍ ഇങ്ങനെ ചെയ്യുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍. എസ്.ഡി. പി. ഐ ഇതുവരെ നിലപാട് സ്വീകരിച്ചിട്ടില്ല. നാളെ സ്റ്റേറ്റ് കമ്മിറ്റിയും സെക്രട്ടറിയേറ്റും ചേര്‍ന്നതിന് ശേഷം പാര്‍ട്ടി നിലപാട് വ്യക്തമാക്കും.

പി.സി ജോര്‍ജിനെ ഒളിവില്‍ കഴിയാന്‍ ശ്രമിച്ചത് ഇടതു നേതാക്കളാണെന്ന ആരോപണം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി അതു വിശ്വസിച്ചിട്ടില്ല. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷും പി.സി ജോര്‍ജും തമ്മിലുള്ള അടുപ്പം എല്ലാവര്‍ക്കും അറിയാമെന്നും മുവാറ്റുപുഴ അഷ്‌റഫ് മൗലവി ആരോപിച്ചു.പൂഞ്ഞാറില്‍ പാര്‍ട്ടി പി.സി ജോര്‍ജിന്റെ ജനപക്ഷത്തെ സഹായിച്ചത് മൂന്ന് മുന്നണികള്‍ക്കുമെതിരായി ഒരു സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കുന്നതിനു വേണ്ടിയാണ്. അന്നെടുത്ത രാഷ്ട്രീയ തീരുമാനം തെറ്റാണെന്ന് തോന്നുന്നില്ലെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വ്യകതമാക്കി. വാര്‍ത്താസമ്മേളനത്തില്‍ എസ്.ഡി. പി. ഐ കണ്ണൂര്‍ ജില്ലാഅധ്യക്ഷന്‍ എ.സിജലാലുദ്ദീനും പങ്കെടുത്തു.

Recommended Video

cmsvideo
മതവെറി പ്രസംഗം, കുട്ടിയെ തോളിലേറ്റിയവന്‍ ഇനി അഴിക്കുള്ളില്‍ | Popular Front | #Kerala | OneIndia

English summary
The SDPI state president said that the slogan chanted in Alappuzha was against the RSS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X