കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജമലയില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; തെരച്ചില്‍ തുടരും; കണ്ടെത്താനുള്ളത് 12 പേരെ

Google Oneindia Malayalam News

ഇടുക്കി: ശക്തമായ മഴയില്‍ ഉരുള്‍പൊട്ടലുണ്ടായ രാജമല പെട്ടിമുടിയില്‍ തെരച്ചില്‍ തുടരുന്നു. ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. പെട്ടിമുടിയില്‍ നിന്നും ആറ് കിലോമീറ്റര്‍ മാറി പുഴയുടെ തീരത്ത് നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്.ചിന്നത്തായ് (62), മുത്തുലക്ഷ്മി (25) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.ഇതോടെ പെട്ടിമുടിയിലെ മരണം 58 ആയി.

അപകടത്തില്‍ ഇനിയും 12 പേരെയാണ് കണ്ടെത്താനുള്ളത്. അവസാനത്തെ ആളെയും കണ്ടെത്തുന്നത് വരെ തെരച്ചില്‍ തുടരാനാണ് തീരുമാനം. ഇടുക്കി ജില്ലാ കളക്ടറുടെ നേതൃത്വത്വത്തില്‍ മൂന്നാറില്‍ അവലോകന യോഗം ചേര്‍ന്നിരുന്നു. ദുരന്തത്തില്‍ അകപ്പെട്ടവരുടെ ബന്ധുക്കളേയും ഉള്‍പ്പെടുത്തിയായിരുന്നു യോഗം. യോഗത്തിലാണ് തെരച്ചില്‍ തുടരാന്‍ തീരുമാനിച്ചത്. കന്നിയാറിലാണ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്.

rajamala

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഒരു മൃതദേഹം മാത്രമായിരുന്നു കണ്ടെത്തിയത്. ധനുവെന്ന കുട്ടിയെയായിരുന്നു കണ്ടെത്തിയത്. രക്ഷാ പ്രവര്‍ത്തകര്‍ ശക്തമായ തെരച്ചില്‍ നടത്തുമ്പോള്‍ ധനുവിന്റെ വളര്‍ത്തു നായയാ കുവിയായിരുന്നു അവളുടെ മൃതദേഹം കണ്ടെത്തിയത്. എട്ടാം ദിനമായ ഇന്നലെ രാവിലെ 11 മണിയോട് കൂടിയാണ് രണ്ട് വയസുകാരിയായ ധനുവിന്റെ മൃതദേഹം കണ്ടെത്തിയത്.

പെട്ടിമുടിയില്‍ നിന്നും മാങ്കുളം വരെയുള്ള ഭാഗത്ത് യന്ത്രങ്ങള്‍ എത്തിച്ച് നടത്തുന്ന തെരച്ചിലില്‍ കൂടുതല്‍ പേരെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദുരിതബാധിതരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇത് എത്രയും പെട്ടെന്ന് എത്തിക്കുന്നതിനുള്ള നടപടികള്‍ ശക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനായി പ്രത്യേകം റവന്യൂ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാല്‍ കരിപ്പൂരില്‍ ദുരന്തത്തിനിരയാവര്‍ക്ക് 10 ലക്ഷം രൂപയും പെട്ടിമുടിയില്‍ 5 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. എന്തിനാണ് സര്‍ക്കാര്‍ ഇത്തരമൊരു വിവേചനം കാണിക്കുന്നതെന്ന് പ്രതിപക്ഷം ചോദിക്കുന്നു. എന്നാല്‍ ആദ്യഘട്ട സഹായമാണ് 5 ലക്ഷം രൂപ പ്രഖ്യാപിക്കുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.

 ഫേസ്ബുക്കിന് മോദിയുടെ ബിജെപിയെ പേടി, വിദ്വേഷ പരാമർശത്തിന് നടപടിയെടുത്തില്ല, ഏറ്റെടുത്ത് കോൺഗ്രസ്! ഫേസ്ബുക്കിന് മോദിയുടെ ബിജെപിയെ പേടി, വിദ്വേഷ പരാമർശത്തിന് നടപടിയെടുത്തില്ല, ഏറ്റെടുത്ത് കോൺഗ്രസ്!

ഹരിയാനയില്‍ ബിജെപി സഖ്യം പൊളിയും.... ദുഷ്യന്തിനെതിരെ വാളെടുത്ത് മന്ത്രിമാര്‍, കോണ്‍ഗ്രസിന് ചിരി!!ഹരിയാനയില്‍ ബിജെപി സഖ്യം പൊളിയും.... ദുഷ്യന്തിനെതിരെ വാളെടുത്ത് മന്ത്രിമാര്‍, കോണ്‍ഗ്രസിന് ചിരി!!

ധനമന്ത്രിയുടെ 'വിപ്ലവകരമായ' സ്വര്‍ണ്ണ പ്രഖ്യാപനങ്ങള്‍; തിരിച്ചറിവില്‍ സന്തോഷമുണ്ടെന്ന് വിഡി സതീശന്‍ധനമന്ത്രിയുടെ 'വിപ്ലവകരമായ' സ്വര്‍ണ്ണ പ്രഖ്യാപനങ്ങള്‍; തിരിച്ചറിവില്‍ സന്തോഷമുണ്ടെന്ന് വിഡി സതീശന്‍

English summary
The search continues in Rajamala Pettimudi; Two more bodies were found today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X