• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പെട്ടിമുടിയില്‍ നാലാം ദിവസവും തെരച്ചില്‍ തുടരുന്നു; കണ്ടെത്താനുള്ളത് 27 പേരെ; കൊവിഡ് പരിശോധന നടത്തും

ഇടുക്കി: രാജമലയില്‍ ഉരുള്‍പൊട്ടലുണ്ടായ പെട്ടിമുടില്‍ നാലാം ദിവസവും തെരച്ചില്‍ തുടരും. ഇനി 27 പേരെയാണ് കണ്ടെത്താനുള്ളത്. ഇന്നലെ 17 പേരുടെ മൃതദേഹം കണ്ടെടുത്തു. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം 43 ആയി.

സമീപത്തുള്ള പുഴയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ തുടരുകയാണ്. വലിയ പാറകൂട്ടങ്ങളാണ് നിലവിലെ തെരച്ചിലിന് തടസം. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പാറപൊട്ടിച്ച് രക്ഷാ പ്രവര്‍ത്തനം പെട്ടെന്ന് പൂര്‍ത്തിയിക്കാനാണ് തീരുമാനം.

കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലില്‍ അരുണ്‍ മഹേശ്വരന്‍ (39), പവനത്തായി (53), ചെല്ലദുരൈ (53), തങ്കമ്മാള്‍ ഗണേശന്‍ (45), തങ്കമ്മാള്‍ (45) , ചന്ദ്ര (63), മണികണ്ഠന്‍ (22), റോസ്ലിന്‍ മേരി (53) കപില്‍ ദേവ് (25) അഞ്ജു മോള്‍ (21), സഞ്ജയ് (14), അച്ചുതന്‍ (52), ലക്ഷണശ്രീ (7), ഗായത്രി (25), സരസ്വതി (60), ഏസയ്യ (55) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

cmsvideo
  ഒരു മനുഷ്യനും കണ്ടു നില്‍ക്കാനാവില്ല ഈ ദുരന്തം

  മഞ്ഞും മഴയുമടക്കം പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. പത്തോളം മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് വലിയ പാറകല്ലുകള്‍ നീക്കം ചെയ്ത് 10-15 അടി താഴ്ചയില്‍ മണ്ണ് നീക്കം ചെയ്താണ് തിരച്ചില്‍ നടത്തുന്നത്.

  മൂന്നാറിലെ തോട്ടം തൊഴിലാളികളില്‍ ഭൂരിഭാഗവും തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ്. അപകട വാര്‍ത്തറിഞ്ഞ് നിരവധി പേരാണ് തമിഴ്‌നാട്ടില്‍ നിന്നും ഇവിടേക്ക് എത്തുന്നത്. അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തി. ആയിരത്തിലധികം പേരെങ്കിലും എത്തിയിട്ടുണ്ടെന്നാണ് കണക്ക്.

  ശരീരോഷ്മാവ് മാത്രം നോക്കിയാണ് തമിഴ്‌നാട്ടില്‍ നിന്നും ആളുകളെ ഇങ്ങോട്ട് കടത്തി വിടുന്നത്. ഈ സാഹചര്യം കൂടി കണക്കിലെടുത്ത് പെട്ടിമുടിയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയ മുഴുവന്‍ പേര്‍ക്കും കൊവിഡ് പരിശോധന നടത്താനാണ് തീരുമാനം. അതേസമയം കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച അഗ്നി ശമന സേനാ ജീവനക്കാരന് വലിയ രീതിയിലുള്ള സമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്ന് വ്യക്തമായി.

  നൂറില്‍ കൂടുതല്‍ പൊലീസും അഗ്നിശമന സേനാ ജീവനക്കാരും അന്‍പതിലേറെ റവന്യൂ ഉദ്യോഗസ്ഥരും ദേശിയ ദുരന്ത നിവാരണ സംഘവും നിലവില്‍ പെട്ടിമുടിയിലുണ്ട്. ഇവര്‍ക്ക് ഘട്ടം ഘട്ടമായായിരിക്കും ആന്റിജന്‍ പരിശോധന നടത്തുക. ഇന്നലെ 10 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ മുഴുവന്‍ പേര്‍ക്കും കൊവിഡ് നെഗറ്റീവായത് ആശ്വസിക്കാവുന്നതാണ്.

  രാഹുല്‍ തിരിച്ചെത്തും, സോണിയ ഉടന്‍ പടിയിറങ്ങും, സീനിയേഴ്‌സിന്റെ വെളിപ്പെടുത്തല്‍, മാറ്റങ്ങള്‍ ഇങ്ങനെ

  ഒരൊറ്റ വോട്ടുബാങ്ക്, 3 പാര്‍ട്ടികള്‍, മിഷന്‍ 75 മാറ്റാതെ കോണ്‍ഗ്രസ്, പ്രിയങ്ക തുറുപ്പുച്ചീട്ട്

  ഗുജറാത്തില്‍ നിന്ന് 6 ബിജെപി എംഎല്‍എമാര്‍ മുങ്ങി, ട്വിസ്റ്റ്, ഗെലോട്ടിന് വസുന്ധരയുടെ സഹായം!!

  English summary
  The search will continue in the fourth day in Pettimudi landslide area in Rajamalai
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X