കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്ടിമുടിയില്‍ അഞ്ചാം ദിവസവും തെരച്ചില്‍ തുടരുന്നു; കൊവിഡ് വ്യാപനത്തിനുള്ള സാധ്യതയെന്ന് മന്ത്രി

Google Oneindia Malayalam News

മൂന്നാര്‍: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ഇടുക്കി രാജമലയില്‍ പെട്ടിമുടിയില്‍ അഞ്ചാം ദിവസവും തെരച്ചില്‍ തുടരുകയാണ്. പുഴ കേന്ദ്രീകരിച്ചാണ് പ്രധാനമായും തെരച്ചില്‍ നടത്തുന്നത്.

തിങ്കളാഴ്ച്ച നടന്ന തെരച്ചിലില്‍ 6 മൃതദേഹങ്ങള്‍ പെട്ടിമുടി പുഴയില്‍ നിന്നായിരുന്നു ലഭിച്ചത്. ഇതോടെ കൂടുതല്‍ പേര്‍ ഒഴുക്കില്‍ പ്പെട്ടിരിക്കാം എന്നാണ് അനുമാനം. ഇിയും 22 പേരെയാണ് കണ്ടെത്താനുള്ളത്. അതില്‍ 10 കുട്ടികളാണ്. ഇതുവരേയും 49 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

landslide

Recommended Video

cmsvideo
ഒരു മനുഷ്യനും കണ്ടു നില്‍ക്കാനാവില്ല ഈ ദുരന്തം

വിനോദിനി (14) D/o മുരുകന്‍, രാജലക്ഷ്മി (12) D/o മുരുകന്‍, പ്രതീഷ് (32) S/o പ്രഭു, വേലുത്തായി (54) W/o ആനന്ദശിവന്‍, ജോഷ്വാ (14) S/o അണ്ണാദുരൈ വിജയലക്ഷ്മി (8) D/o കണ്ണന്‍ തിരുനെല്‍വേലി സ്വദേശികളായ മായാകൃഷ്ണന്റെയും ഗായത്രിയുടെയും മകന്‍ ആയ 6 മാസം പ്രായമായ യമുനേശ്വരന്റെ മൃതദേഹവുമാണ് ഇന്നലെ വൈകിട്ട് കണ്ടെടുത്തിരുന്നു.

ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ഇവിടെ തെരച്ചില്‍ നടത്തിയത്. വലിയ പാറക്കൂട്ടങ്ങളാണ് തെരച്ചിലിന് തടസമാവുന്നത്. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പാറ പൊട്ടിച്ചാണ് രക്ഷാപ്രവര്‍ത്തനം. മണ്ണിടിച്ചിലില്‍ കാണാതായ മുഴുവന്‍ പേരെയും കണ്ടെത്തുന്നത് വരെ തിരച്ചില്‍ തുടരുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. ഇന്നലെ വൈകിട്ട് ആറ് മണിവരെ തെരച്ചില്‍ തുടര്‍ന്നിരുന്നു. പിന്നീട് പ്രതികൂല കാലാവസ്ഥ കാരണം നിര്‍ത്തിവെക്കുകയായിരുന്നു.

ഈ മേഖലയില്‍ കൊവിഡ് വ്യാപനത്തിനുള്ള സാധ്യതയുള്ളതിനാല്‍ ആളുകള്‍ അനാവശ്യമായി ദുരന്ത ഭൂമി സന്ദര്‍ശിക്കരുതെന്ന് മന്ത്രി എംഎം മണി വ്യക്തമാക്കി. ഒപ്പം ഇവിടെ രക്ഷാ പ്രവര്‍ത്തനത്തിനുണ്ടായിരുന്ന മുഴുവന്‍ പേരോടും കൊവിഡ് പരിശോധന നടത്താന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. മൂന്നാറിലെ തോട്ടം തൊഴിലാളികളില്‍ ഭൂരിഭാഗവും തമിഴ്നാട്ടില്‍ നിന്നുള്ളവരാണ്.

അപകട വാര്‍ത്തറിഞ്ഞ് നിരവധി പേരാണ് തമിഴ്നാട്ടില്‍ നിന്നും ഇവിടേക്ക് എത്തുന്നത്. അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തി. ആയിരത്തിലധികം പേരെങ്കിലും എത്തിയിട്ടുണ്ടെന്നാണ് കണക്ക്. ശരീരോഷ്മാവ് മാത്രം നോക്കിയാണ് തമിഴ്നാട്ടില്‍ നിന്നും ആളുകളെ ഇങ്ങോട്ട് കടത്തി വിടുന്നത്. ഈ സാഹചര്യം കൂടി കണക്കിലെടുത്ത് പെട്ടിമുടിയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയ മുഴുവന്‍ പേര്‍ക്കും കൊവിഡ് പരിശോധന നടത്താനാണ് തീരുമാനം.

ഡൊണാള്‍ഡ് ട്രംപിന്റെ വാര്‍ത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെപ്പ്ഡൊണാള്‍ഡ് ട്രംപിന്റെ വാര്‍ത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെപ്പ്

സച്ചിന്‍ വീണത് വസുന്ധരയുടെ നീക്കത്തില്‍, വിശ്വാസ വോട്ട് നടന്നാല്‍ ക്രോസ് വോട്ടിംഗ്, തന്ത്രങ്ങള്‍!!സച്ചിന്‍ വീണത് വസുന്ധരയുടെ നീക്കത്തില്‍, വിശ്വാസ വോട്ട് നടന്നാല്‍ ക്രോസ് വോട്ടിംഗ്, തന്ത്രങ്ങള്‍!!

കേരള കോണ്‍ഗ്രസ് (ബി) തിരികെ യുഡിഎഫിലേക്ക്? ഇടതുമുന്നണിയിൽ ആഞ്ഞടിച്ച് ഗണേഷ് കുമാർ!കേരള കോണ്‍ഗ്രസ് (ബി) തിരികെ യുഡിഎഫിലേക്ക്? ഇടതുമുന്നണിയിൽ ആഞ്ഞടിച്ച് ഗണേഷ് കുമാർ!

English summary
The search will continuing in the fifth day of landslide in the idukki rajamala pettimudi area
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X