മികച്ച നടനുള്ള ചലച്ചിത്ര അവാർഡ് ജയസൂര്യയ്ക്ക് സമർപ്പിക്കും; നിശാഗന്ധിയിൽ മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് വിതരണം ചെയ്യും. വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാര ജേതാക്കൾക്ക് അവാർഡുകൾ സമർപ്പിക്കും ഇക്കുറി 48 പേരാണ് സംസ്ഥാന ചലച്ചിത്ര അവാർഡിന് അർഹരായിരിക്കുന്നത്. അവാർഡുകളുടെ ഔദ്യോഗിക പ്രഖ്യാപനം നേരത്തെ സാംസ്കാരികമന്ത്രി സജി ചെറിയാൻ നടത്തിയിരുന്നു.
വെള്ളം എന്ന സൂപ്പർഹിറ്റ് ചലച്ചിത്രത്തിലൂടെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ജയസൂര്യയും കപ്പേളയിലെ അഭിനയത്തിലൂടെ മികച്ച നടിയായി മാറിയ അന്ന ബെന്നുമാണ് നടീനടന്മാർക്കുള്ള പുരസ്കാരങ്ങൾ പങ്കിട്ടിരുന്നത്. മികച്ച നടനും നടിക്കും ഒരു ലക്ഷം രൂപ വീതവും ശിൽപ്പവും പ്രശസ്തിപത്രവും ലഭിക്കും.

ജിയോ ബേബി സംവിധാനം ചെയ്തത് ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മികച്ച സിനിമയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആൺകോയ്മയുടെ നിർദയമായ അധികാരപ്രയോഗങ്ങളെ ഒരു പെൺകുട്ടിയുടെ ദൈനംദിന ജീവിതാനുഭവങ്ങളിലൂടെ അതിസൂക്ഷമമായി അടയാളപ്പെടുത്തിയ ചിത്രമാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചണെന്ന് ജൂറി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
ജോമോൻ ജേക്കബ്, സജിൻ എസ് രാജ്, വിഷ്ണു രാജൻ, ഡിജോ അഗസ്റ്റിൻ എന്നിവരാണ് മികച്ച നിർമ്മാതാക്കൾക്കുള്ള പുരസ്കാരം പങ്കിടുന്നത്. നിർമാതാവിനും സംവിധായകനും രണ്ടുലക്ഷം രൂപ വീതവും ശിൽപ്പവും പ്രശസ്തി പത്രവും സമ്മാനമായി ലഭിക്കും.സെന്ന ഹെഡ്നേ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയമാണ് മികച്ച രണ്ടാമത്തെ ചിത്രം. പുഷ്കര മല്ലികാർജുനയ്യയാണ് ചിത്രത്തിന്റെ നിർമാതാവ്.ഇക്കുറി വിവിധ വിഭാഗങ്ങളിൽ നിന്നായി 48 പേർക്കാണ് മുഖ്യമന്ത്രി പുരസ്കാരം സമർപ്പിക്കുന്നത്.

ഇന്ന് വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി ജേതാക്കൾക്ക് പുരസ്കാരം നൽകും. സിനിമ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. ഡിസംബര്‍ ഒമ്പത് മുതല്‍ 14 വരെ നടക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയുടെ പോസ്റ്റര്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ചടങ്ങിൽ വച്ച് പ്രകാശനം ചെയ്യും. 2020ലെ ചലച്ചിത്ര പുരസ്‌കാരത്തിന്റെ വിശദാംശങ്ങളടങ്ങിയ പുസ്തകം മന്ത്രി പി.രാജീവ്, പി പ്രസാദിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്യും.

ഡിസംബര്‍ ഒമ്പതു മുതല്‍ 14 വരെ നടക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ പോസ്റ്ററിന്റെ പ്രകാശനകര്‍മ്മം മന്ത്രി വി.ശിവന്‍കുട്ടി അഡ്വ. പി.എ മുഹമ്മദ് റിയാസിന് നല്‍കിക്കൊണ്ട് നിര്‍വഹിക്കും.
ശശി തരൂര്‍ എം.പി, അഡ്വ.വി.കെ പ്രശാന്ത് എം.എല്‍.എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജൂറി ചെയര്‍പേഴ്‌സണ്‍ സുഹാസിനി, രചനാവിഭാഗം ജൂറി ചെയര്‍മാന്‍ പി.കെ രാജശേഖരന്‍ തുടങ്ങിയവർ സന്നിഹിതരായിരിക്കും.
സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ്, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സെക്രട്ടറി സി.അജോയ്, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍ എന്നിവരും ചടങ്ങിൽ സംബന്ധിക്കും.
ഹോ.. മേക്കോവര്‍ ഒരു രക്ഷയുമില്ല; ശ്രിന്ദയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications