Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് വ്യാപനം: ലോട്ടറി നറുക്കെടുപ്പ് ഇനി ദിവസേനയുണ്ടാവില്ല, ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഒന്നിടവിട്ട ദിവസങ്ങളില്‍ നടത്താന്‍ തീരുമാനം. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്നാണ് നടപടി. സംസ്ഥാന ഭാഗ്യക്കുറി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

lottery

പുതിയ ക്രമീകരണത്തെ തുടര്‍ന്ന് വരുന്ന ആഴ്ചയിലെ ചൊവ്വ ( സ്ത്രീ ശക്തി) , വ്യാഴം (കാരുണ്യ പ്ലസ് ) ശനി ( കാരുണ്യ) ദിവസങ്ങളില്‍ മാത്രമേ ഭാഗ്യക്കുറി നറുക്കെടുപ്പ് ഉണ്ടായിരിക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. തുടര്‍ന്ന് വരുന്ന ദിവസങ്ങളില്‍ തിങ്കള്‍ ( വിന്‍ വിന്‍) ബുധന്‍ ( അക്ഷയ) വെള്ളി ( നിര്‍മ്മല്‍) എന്നീ ദിവസങ്ങളില്‍ നറുക്കെടുക്കുന്നതായിരിക്കും. എല്ലാ പ്രതിവാര ഭാഗ്യക്കുറിയും ഒന്നിടവിട്ട തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ജൂലൈ മാസവും ആഗസ്റ്റ് മാസങ്ങളിലുമാണ് ഈ ക്രമീകരണങ്ങള്‍ നടപ്പിലാക്കുക. നേരത്തെ ഞായറാഴ്ചകളിലെ പൗര്‍ണമി ഭാഗ്യക്കുറി റദ്ദ് ചെയ്തിരുന്നു. അതിനാല്‍ ഞായറാഴ്ചകളില്‍ നറുക്കെടുപ്പ് ഉണ്ടായിരിക്കുന്നതല്ല.

സംസ്ഥാനത്ത് നിലവില്‍ 34 പ്രദേശങ്ങളെയാണ് കഴിഞ്ഞ ദിവസം പുതുതായി ഹോട്ട്സ്പോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ പൂല്ലൂര്‍ പെരിയ (വാര്‍ഡ് 1, 17), പുതിഗെ (6), ഉദുമ (2, 6, 7, 11, 17, 18), വോര്‍ക്കാടി (7), തൃക്കരിപ്പൂര്‍ (1, 4, 15), തൃശൂര്‍ ജില്ലയിലെ എടത്തുരുത്തി (11) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 481 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+