ഓള്‍ഡ് മങ്ക് ഫുള്ളിന് 80 രൂപ കൂടും, ബെക്കാഡിക്ക് 150 രൂപ, കൊവിഡ് കാലത്ത് മദ്യവില കുത്തനെ കൂട്ടി..!
തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മദ്യത്തിന് വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. 10 ശതമാനം മുതല്‍ 35 ശതമാനം വരെ വില വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. വില കൂട്ടുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സ് ഉടന്‍ പുറപ്പെടുവിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുകൂടാതെ മദ്യം പാര്‍സല്‍ സംവിധാനം വഴി ബാറുകളില്‍ നിന്ന് വിതരണം ചെയ്യാനുളള അനുമതിയും നല്‍കിയിട്ടുണ്ടെന്നാണ് സൂചന.. വിശദാംശങ്ങളിലേക്ക്...

നികുതി
നിലവില്‍ സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് 212 ശതമാനാണ് നികുതി. വില കുറഞ്ഞ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് 202 ശതമാനം നികുതിയും ഈടാക്കുന്നു. ബിയറിന് 102 ശതമാനമാണ് നികുതി. വിദേശ നിര്‍മ്മിത വിദേശ മദ്യത്തിന് നികുതി 80 ശതമാനവും. കമ്പനികളില്‍ നിന്നും വാങ്ങുന്ന മദ്യത്തിന് മേല്‍ ബീവറേജ് കോര്പ്പറേഷന് വിലയ്ക്ക് മേല്‍ നികുതി എക്സൈസ് ഡ്യൂട്ടി, ഗാലനേജ് ഫീസ്, ലാഭം, പ്രവര്‍ത്തന ചെലവ് എന്നിവയെല്ലാം ചുമത്തിയതിന് ശേഷമാണ്. വില്‍പ്പനക്കെത്തുന്നത്.

കൂടുതല്‍
കേരളത്തിന്റെ മദ്യനികുതി മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. 2018-19 ബഡ്ജറ്റില്‍ സര്‍ചാര്‍ജ്, സാമൂഹ്യ സുരക്ഷ സെസ്, മെഡിക്കല്‍ സെസ്, പുനരധിവാസ സെസ്, എന്നിവ എടുത്തുകളഞ്ഞ് വില്‍പ്പന നികുതി പരിഷ്കരിച്ചിരുന്നു. 400 രൂപ വരെയുള്ള മദ്യത്തിന് നികുതി 200 ശതമാനമായും 400 ന് മുകളില്‍ വിലയുള്ള മദ്യത്തിന് 210 ശതമാനമായും പരിഷ്കരിച്ചിരുന്നു. 2019-20 ബഡ്ജറ്റില്‍ നികുതി രണ്ട് ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു.

കള്ള് ഷാപ്പുകള്‍
അതേസമയം, ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ തുറക്കാന്‍ ഇന്ന് പ്രവര്‍ത്താനാനുമതി ലഭിച്ചെങ്കിലും തുറന്നു പ്രവര്‍ത്തിച്ച ഷാപ്പുകളുടെ എണ്ണത്തില്‍ വന്‍ കുറവ്. കള്ളിന്റെ ഉത്പാദനം കുറഞ്ഞതാണ് ഇതിന്റെ പ്രധാനകാരണം. ഇന്ന് കള്ളുമായി പാലക്കാട് നിന്നും പുറപ്പെട്ടത് പത്തിലൊന്ന് വണ്ടികള്‍ മാത്രമാണ്. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. വാങ്ങുന്നവരും വില്ക്കുന്നവരും മാസ്ക് നിര്ഡബന്ധമായും ധരിക്കണം. പാര്‍സലായി മാത്രമേ കള്ള ലഭിക്കുകയുള്ളൂ. ഒരു സമയത്ത് അഞ്ച് പേര്‍ക്ക് മത്രമേ കള്ള് ലഭിക്കുകയുള്ളൂ. കൂടാതെ ഷാപ്പില് ഭക്ഷണം ഉണ്ടാക്കാനോ വില്‍ക്കാനോ അനുമതിയില്ല.

മറ്റ് സംസ്ഥാനങ്ങള്‍
കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നേരത്തെ തന്നെ നിരവധി സംസ്ഥാനങ്ങള്‍ മദ്യത്തിന്റെ നികുതി വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചിരുന്നു. കര്‍ണാടക സര്‍ക്കാര്‍ എക്സൈസ് തീരുവയില്‍ 11 ശതമാനമാണ് വര്‍ദ്ധിപ്പിച്ചത്. തമിഴ്നാട്ടില്‍ 15 ശതമാനം വര്‍ദ്ധിപ്പിച്ചപ്പോള്‍ ദില്ലി സര്‍ക്കാര്‍ 70 ശതമാനം വര്‍ദ്ധിപ്പിച്ചു,. ദില്ലിയില്‍ എംആര്‍പിയുടെ 70 ശതമാനം കൊറോണ ഫീസ് എന്ന പേരിലാണ് വര്‍ദ്ധിപ്പിച്ചത്.
Recommended Video

പുതുക്കിയ വില
മാക്ഡവല്‍ ബ്രാണ്ടി- ഫുള്‍: പഴയ വില- 560 രൂപ, പുതിയ വില 620 രൂപ, ഹണി ബീ ബ്രാണ്ടി -ഫുള്‍: പഴയ വില- 560 രൂപ, പുതിയ വില 620 രൂപ, സെലിബ്രേഷന് റം ഫുള്‍ - പഴയ വില 520 രൂപ, പുതിയ വില 580 രൂപ, ഓള്‍ഡ് മങ്ക് റം ഫുള്‍ - പഴയ വില 770 രൂപ, പുതിയ വില 850 രൂപ,
ഗ്രീന്‍ ലേബല്‍ വിസ്കി - ഫുള്‍ പഴയ വില 660 രൂപ, പുതിയ വില 730 രൂപ, മാജിക് മൊമന്റ്സ് വോഡ്ക - ഫുള്‍ പഴയ വില 910 രൂപ, പുതിയ വില 1010 രൂപ, എംഎച്ച് ബ്രാണ്ടി - ഫുള്‍ പഴയ വില 820 രൂപ, പുതിയ വില 910 രൂപ, എംജിഎം വോഡ്ക - ഫുള്‍ പഴയ വില 550 പുതിയ വില 620 രൂപ, സ്മിര്‍നോഫ് വോഡ്ക - ഫുള്‍ പഴയ വില 1170 രൂപ, പുതിയ വില 1300 രൂപ, ബെക്കാഡി റം: ഫുള്‍ പഴയ വില 1290 രൂപ, പുതിയ വില 1440 രൂപ.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications