പിആര്‍ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ അര്‍ഹിച്ച പാരിതോഷികം നല്‍കും: മന്ത്രി വി അബ്ദുറഹ്മാന്‍
തിരുവനന്തപുരം: ഒളിംപിക്‌സില്‍ മെഡല്‍ നേടിയ ഹോക്കി താരം പിആര്‍ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ അര്‍ഹിച്ച പാരിതോഷികം നല്‍കുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാന്‍ അറിയിച്ചു. നാളെ കേരളത്തില്‍ എത്തുന്ന ശ്രീജേഷിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കും. സ്വീകരണ പരിപാടിയില്‍ മന്ത്രി പങ്കെടുക്കും. സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍, സംസ്ഥാന ഒളിംപിക് അസോസിയേഷന്‍, ഹോക്കി അസോസിയേഷന്‍ എന്നിവരുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഓണം വരവായി; മലയാളി മങ്കമാരായി പ്രിയ നടിമാർ

അതേസമയം, പിആര്‍ ശ്രീജേഷിന് പാരിതോഷികം ഇതുവരെ പ്രഖ്യാപിക്കാത്തതുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സോഷ്യല്‍ മീഡിയയില്‍ അടക്കം ഇതിനെതിരെ പ്രതികരിച്ച് ചിലര്‍ രംഗത്തെത്തുന്നുണ്ട്. ബിജെപിയും ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ലോകം മുഴുവന്‍ ശ്രീജേഷ് എന്ന മലയാളിയെ ആദരിക്കുന്നു. ഒളിമ്പിക് ഹോക്കി നേട്ടത്തിന്റെ നേര്‍ അവകാശിയാണ് ശ്രീജേഷ്. ബഹു: പ്രധാനമന്ത്രി അടക്കം പലരുംനേരിട്ട് അഭിനന്ദിച്ചു. കേരളത്തിന്റെ തിളക്കത്തെ നേരിട്ട് അഭിനന്ദിക്കാനൊ പാരിതോഷികം പ്രഖ്യാപിക്കാനൊ കേരള മുഖ്യമന്ത്രി തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി നേതാവ് ബിആര്‍ ഗോപാലകൃഷ്ണന്‍ ചോദിച്ചിരുന്നു.
സൗമ്യ സന്തോഷിന്റെ ഭൗതീക ശരീരത്തോട് അനാദരവ് കാട്ടാന്‍ അദ്ദേഹത്ത പ്രേരിപ്പിച്ച സമര്‍ദ്ദം ശ്രീജേഷിന്റെ കാര്യത്തിലുമുണ്ടൊ? കഷ്ടം ഈ അപമാനം അവഗണന- ബി ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു. തേസമയം, പിആര്‍ ശ്രീജേഷിന് ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ച് മലയാളി സംരഭകനും വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സ്ഥാപകനുമായ ഡോ ഷംഷീര്‍ വയലില്‍ രംഗത്തെത്തിയിരുന്നു. നാട്ടില്‍ വച്ച് നടത്തുന്ന പ്രത്യേക ചടങ്ങില്‍ വിപിഎസ്് ഹെല്‍ത്ത് കെയര്‍ പ്രതിനിധികള്‍ പാരിതോഷികം കൈമാറുമെന്ന് അറിയിച്ചു.
'കൂൾ ഗേൾ'; ബിഗ് ബോസ് താരത്തിന്റെ കണ്ണട വൈറലാകുന്നു












Click it and Unblock the Notifications