കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസിനെ പ്രതിരോധിച്ച വഴികൾ: കേരളത്തിന്റെ അതിജീവന കഥ

Google Oneindia Malayalam News

ചൈനയിലെ വുഹാനിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് ഇന്ത്യയിലാദ്യം റിപ്പോർട്ട് ചെയ്തത് കേരളത്തിലായിരുന്നു. വുഹാനിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തിയ മൂന്ന് മലയാളി മെഡിക്കൽ വിദ്യാർത്ഥികൾക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ആദ്യ കേസുകൾ കണ്ടെത്തിയപ്പോൾ തന്നെ കൊറോണ വൈറസിനെ കേരള സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. രോഗത്തെ ചെറുത്തുതോൽപ്പിക്കുന്നതിൽ ഇന്ത്യ വിജയിക്കുകയും ചെയ്തു. രണ്ടാമത് ഇറ്റലിയിൽ നിന്നെത്തിയ കുടുംബങ്ങളിൽ നിന്നായി വ്യാപകമായി രോഗം വ്യാപിക്കുന്നത്. തൊട്ടുപിന്നാലെ വിദേശത്ത് നിന്നെത്തിയ ചിലരിൽ നിന്നും രോഗം വ്യാപിച്ചു.

മലപ്പുറത്ത് കൊറോണ മരണം 459 ആയി; ഇന്ന് 466 പേര്‍ക്ക് രോഗം, ആശുപത്രിയില്‍ 5,261 പേര്‍മലപ്പുറത്ത് കൊറോണ മരണം 459 ആയി; ഇന്ന് 466 പേര്‍ക്ക് രോഗം, ആശുപത്രിയില്‍ 5,261 പേര്‍

രോഗവ്യാപനം രൂക്ഷമായതോടെയാണ് ലോക്ക്ഡൌൺ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികളിലേക്ക് നീങ്ങുകയും അത് വഴി രോഗവ്യാപനം നിയന്ത്രിക്കാനും കഴിഞ്ഞത്. സംസ്ഥാനത്തിന്റെ ഈ ചെറുത്തുനിൽപ്പ് ലോകശ്രദ്ധയാകർഷിക്കുകയും ചെയ്തിരുന്നു. ലോക്ഡൌൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെയാണ് വീണ്ടും രോഗവ്യാപനം രൂക്ഷമാകാൻ തുടങ്ങിയത്. ഇതിനിടെ കേരളത്തിലെ പൊതുമേഖലയിലെ പല പ്രമുഖരും ഇക്കാലയളവിനിടെ രോഗബധിതരായിരുന്നു. ഭൂരിഭാഗം പേരും രോഗത്തെ അതിജീവിച്ചുവെങ്കിലും ചെറിയ തോതിൽ ജീവഹാനി ഉണ്ടാകുന്ന സാഹചര്യവുമുണ്ടായി.

 corona4353-1

Recommended Video

cmsvideo
Covid Special Story; കോവിഡിനെ പ്രതിരോധിച്ച കേരളത്തിന്റെ അതിജീവന കഥ

സംസ്ഥാനത്തെ രാഷ്ട്രീയ- കലാ- സാസംസ്കാരിക രംഗത്തെ പ്രമുഖരാണ് രോഗത്തെ അതിജീവിച്ചിട്ടുള്ളവരിലധികവും. മന്ത്രിമാരായ ഡോ. തോമസ് ഐസക്, വിഎസ് സുനിൽകുമാർ, എം എം മണി, കെടി ജലീൽ, ഇപി ജയരാജൻ എന്നിവരാണ് കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവർ. തങ്ങൾക്ക് രോഗം സ്ഥിരീകരിച്ച വിവരം സോഷ്യൽമീഡിയ വഴി അറിയിച്ച ഇവർ സമ്പർക്കം പുലർത്തിയവർ ക്വാറന്റൈനിൽ പോകണമെന്നും നിർദേശിച്ചിരുന്നു. മന്ത്രിമാർ തങ്ങളുടെ കൊവിഡ് കാലത്തെ അനുഭവങ്ങളും സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു.

എംപിമാരായ ഡീൻ കുര്യാക്കോസ്, കൊടിക്കുന്നിൽ സുരേഷ്, എൻകെ പ്രേമചന്ദ്രൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. സിനിമാരംഗത്ത് നടൻ പൃഥ്വിരാജിനും സംവിധായകൻ ടിജോ ജോസ് ആന്റണി എന്നിവരുൾപ്പെടെയുള്ളവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. രോഗ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും വെളിപ്പെടുത്തിയിരുന്നത്. കൊവിഡ് ബാധിച്ച് യുവജനക്ഷേമ വൈസ് ചെയർമാൻ പി ബിജുവും മരണത്തിന് കീഴടങ്ങിയിരുന്നു. കൊല്ലത്ത് കൊവിഡ് ബാധിച്ച 105 കാരിയ അസ്മാ ബീവി രോഗമുക്തി നേടി ആശുപത്രി വിട്ടത് ആരോഗ്യവകുപ്പിന് അഭിമാന നിമിഷമായിരുന്നു.

English summary
The story of Kerala's survival after first Coronavirus case reported in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X