കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ച വിജയം കണ്ടു; മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

Google Oneindia Malayalam News

തിരുവന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു സമര സമിതി പ്രതിനിധികളുമായി ആരോഗ്യമന്ത്രി കെകെ ശൈലജ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ നടപടി പുനപരിശോധിക്കുമെന്ന ഉറപ്പിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്. ചൊവ്വാഴ്ചയോടെ റിപ്പോര്‍ട്ടിന്‍മേലുള്ള നടപടിയുണ്ടാകും.

strike

ഇപ്പോള്‍ നടപടിക്ക് വിധേയരായവര്‍ ത്യാഗപൂര്‍ണമായ സേവനം ചെയ്തവരാണെന്നും ചെറിയ ശതമാനം വീഴ്ചകള്‍ ഉണ്ടാകുന്നത് യാഥാര്‍ത്ഥ്യമാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കൊവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്നയാളെ പുഴുവരിച്ച സംഭവത്തില്‍ കൊവിഡ് നോഡര്‍ ഓഫീസ് ഉള്‍പ്പടെ മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും രണ്ട് മണിക്കൂര്‍ ഒപി ബഹിഷ്‌കരിച്ച് കൊണ്ടാണ് ഡോക്ടര്‍മാര്‍ പ്രതിഷേധിട്ടത്്. ജീവനക്കാരെ തിരച്ചെടുക്കാന്‍ തയ്യാറായില്ലേങ്കില്‍ സമരം ശക്തമാക്കുമെന്ന് സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.

അനുകൂലമായ നടപടി സ്വീകരിച്ചില്ലേങ്ില്‍ നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് ഒപി ബഹിഷ്‌കരിക്കുമെന്ന സൂചനയാണ് സംഘടനകള്‍ നല്‍കുന്നത്. കൊവിഡ് ഇതര ഡ്യൂട്ടിയും അധ്യാപനവും ബഹിഷ്‌കരിക്കാനും സംഘടനകള്‍ തിരുമാനിച്ചിരുന്നു. നോഡല്‍ ഓഫിസര്‍ ഡോ.അരുണ, ഹെഡ് നഴ്സുമാരായ ലീന, രജനി എന്നിവര്‍ക്കെതിരെയായിരുന്നു നടപടി. രോഗിയെ പുഴുവരിച്ച സംഭവം ജീവനക്കാരുടെ വീഴ്ച മൂലമാണൊണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. അതേസമയം സംഭവത്തില്‍ കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

English summary
The strike by doctors and nurses in medical colleges in the state has been called off
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X