കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദളിത് സ്ത്രീയുടെ പോരാട്ടം തുടരുകയാണ്;ചിത്രലേഖയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് കൊടിക്കുന്നിൽ സുരേഷ്

'ദളിത് സ്ത്രീയുടെ പോരാട്ടം തുടരുകയാണ്';ചിത്രലേഖയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് കൊടിക്കുന്നിൽ സുരേഷ്

Google Oneindia Malayalam News

കണ്ണൂർ; യുഡിഎഫ് സര്‍ക്കാര്‍ വീടുവയ്ക്കാന്‍ അനുവദിച്ച സ്ഥലവും പണവും റദ്ദാക്കിയ പിണറായി സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധം തുടരുകയാണ് കണ്ണൂരിലെ ഓട്ടോറിക്ഷ തൊഴിലാളിയായ ചിത്രലേഖ. ഇവരുടെ പോരാട്ടത്തിന് പൂർണ പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് കൊടിക്കുന്നിൽ സുരേഷ് എംപി. ആത്മധൈര്യത്തോടെ സിപിഎമ്മിന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ മുട്ടുമടക്കാതെ വെല്ലുവിളികള്‍ നേരിട്ട് തളരാതെയാണ് ചിത്രലേഖ ജീവിതം തുടരുന്നതെന്നും പൂർണ പിന്തുണ നൽകുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

ദളിത് സ്ത്രീയുടെ പോരാട്ടം

ദളിത് സ്ത്രീയുടെ പോരാട്ടം

തൊഴിലെടുക്കാനും സ്വന്തം
കാലില്‍ നില്‍ക്കാനും സ്വന്തമായി ഒരു കിടപ്പാടത്തിനും വേണ്ടിയുള്ള അവകാശത്തിനായുള്ള ഒരു ദളിത് സ്ത്രീയുടെ പോരാട്ടം തുടരുകയാണ്.
ഈ മനുഷ്യാവകാശങ്ങള്‍ ചിത്രലേഖക്ക് നിഷേധിക്കുന്നത് മറ്റാരുമല്ല "തൊഴിലാളികൾക്ക് വേണ്ടി നിലകൊള്ളുന്ന" സി പി എമ്മാണ്.

തിരിച്ചെടുക്കാൻ ഉത്തരവ്

തിരിച്ചെടുക്കാൻ ഉത്തരവ്


ആത്മധൈര്യത്തോടെ സിപിഎമ്മിന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ മുട്ടുമടക്കാതെ വെല്ലുവിളികള്‍ നേരിട്ട് തളരാതെയാണ് ചിത്രലേഖ ജീവിതം തുടരുന്നത്. ഇപ്പോഴിതാ യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ അഞ്ച് സെന്റ് ഭൂമി ചിത്രലേഖയില്‍ നിന്ന് തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിക്കുന്നു.

ഓട്ടോ കത്തിച്ചു

ഓട്ടോ കത്തിച്ചു

2005 ൽ ഓട്ടോ ഓടിച്ച് സ്വന്തമായി വരുമാനം കണ്ടെത്തി ജീവിക്കാന്‍ തീരുമാനിച്ച ചിത്രലേഖ അഭിമുഖീകരിക്കേണ്ടി വന്ന ചോദ്യമാണിത്. പാർട്ടിയുടെ ശത്രുപക്ഷത്തായി മാറിയ അവരുടെ ഓട്ടോ കത്തിച്ചു. സംസ്ഥാനത്തെമ്പാടുമുള്ള മനുഷ്യാവകാശ പ്രവർത്തകരുടെ പിന്തുണയും സഹായവും കൊണ്ട് പുതിയൊരു ഓട്ടോറിക്ഷ അവർക്ക് നൽകാനായി. എന്നാല്‍ ഡ്രൈവര്‍മാര്‍ വിട്ടുവീഴ്ചക്കു തയ്യാറായില്ല.

അപ്രഖ്യാപിത ഊരുവിലക്ക്

അപ്രഖ്യാപിത ഊരുവിലക്ക്

അപ്രഖ്യാപിത ഊരുവിലക്കു മൂലം അവര്‍ക്ക് ഓട്ടോ ഓടിച്ചു ഉപജീവനം നടത്താനായില്ല. അവരുടെ വീട്ടിലേക്കുള്ള വഴി കെട്ടിയടച്ചു. ദലിത് സ്ത്രീയെ നിലക്കുനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സി.പി.എം മാര്‍ച്ച് നടത്തുക വരെ ഉണ്ടായി.
നിരന്തരമായി സിപിഎമ്മിന്റെ ആക്രമണത്തിന് ഇരയായ ഇവര്‍ക്ക് വീട് വെക്കാനായി യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് സെന്റ് സ്ഥലവും അഞ്ചു ലക്ഷം രൂപയും അനുവദിച്ചിരുന്നു.

പൂർണ പിന്തുണ

പൂർണ പിന്തുണ

എന്നാല്‍ ഇവര്‍ക്ക് വേറെ സ്ഥലമുണ്ടെന്ന് പറഞ്ഞാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ ഉത്തരവ് റദ്ദാക്കിയത്. എന്നാല്‍ ഇത് തന്റെ മുത്തശ്ശിയുടെ പേരിലുള്ള സ്ഥലമാണെന്നും ഓട്ടോറിക്ഷ വാങ്ങാന്‍ ലോണ്‍ കിട്ടാനാണ് ഈ സ്ഥലം തന്റെ പേരിലേക്ക് മാറ്റിയതെന്നും രാഷ്ട്രീയ വൈരാഗ്യത്തോടെ പിണറായി സര്‍ക്കാര്‍ ഇത് റദ്ദാക്കിയെന്നും ചിത്രലേഖ പറയുന്നു.ചിത്രലേഖയുടെ പോരാട്ടത്തിന് പൂർണ പിന്തുണ, കൊടിക്കുന്നിൽ കുറിച്ചു.

റദ്ദാക്കിയത്

റദ്ദാക്കിയത്

സിപിഎം ശക്തി കേന്ദ്രമായ എടാട്ട് ജീവിക്കാനും തൊഴിലെടുക്കാനും പാര്‍ട്ടി അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് 2014 ല്‍ കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ നാല് മാസത്തോളം ചിത്രലേഖ കുടില്‍ കെട്ടി സമരം നടത്തിയിരുന്നു.പിന്നീട് സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റി. തുടര്‍ന്നാണ് 2016 മാര്‍ച്ചില്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ചിറക്കല്‍ പഞ്ചായത്തില്‍ ചിത്രലേഖക്ക് അഞ്ച് സെന്റ് ഭൂമിയും വീടിനുള്ള 5 ലക്ഷം രൂപയും അനുവദിച്ചത്.ഇതാണ് സർക്കാർ റദ്ദാക്കിയത്.

ലൈഫ് പദ്ധതിയെ കുറിച്ച് ചോദിച്ചാൽ പിണറായിക്ക് ബീഭത്സരൂപമെന്ന് കെ സുരേന്ദ്രൻലൈഫ് പദ്ധതിയെ കുറിച്ച് ചോദിച്ചാൽ പിണറായിക്ക് ബീഭത്സരൂപമെന്ന് കെ സുരേന്ദ്രൻ

ലൈഫ് മിഷൻ സിബിഐ അന്വേഷണത്തിനെതിരെ സിപിഎം, അസാധാരണവും രാഷ്ട്രീയ പ്രേരിതവുമെന്ന്ലൈഫ് മിഷൻ സിബിഐ അന്വേഷണത്തിനെതിരെ സിപിഎം, അസാധാരണവും രാഷ്ട്രീയ പ്രേരിതവുമെന്ന്

അടിക്ക് തിരിച്ചടി നല്‍കാന്‍ ഡികെ; യഡ്ഡിക്കെതിരെ അവിശ്വാസം പ്രമേയം, ലക്ഷ്യം ബിജെപിയിലെ ഭിന്നതഅടിക്ക് തിരിച്ചടി നല്‍കാന്‍ ഡികെ; യഡ്ഡിക്കെതിരെ അവിശ്വാസം പ്രമേയം, ലക്ഷ്യം ബിജെപിയിലെ ഭിന്നത

'ചിന്ന പയ്യൻ താനെ.. അന്തം വിട്ട് നിന്ന എന്‍റെ തോളിൽ പിടിച്ച് എസ്പിബി പറഞ്ഞ വാക്കുകൾ'; എംഎ നിഷാദ്'ചിന്ന പയ്യൻ താനെ.. അന്തം വിട്ട് നിന്ന എന്‍റെ തോളിൽ പിടിച്ച് എസ്പിബി പറഞ്ഞ വാക്കുകൾ'; എംഎ നിഷാദ്

English summary
'The struggle of the Dalit woman continues; Kodikunnil Suresh announces full support for Chitralekha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X