India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീയുടെ എല്ലാ ഭാവങ്ങളും ടീച്ചറിനുണ്ട്; മലയാളികളെ ചേർത്ത് പിടിച്ചതിനുളള അംഗീകാരമിത്; മെഗാസ്റ്റാർ മമ്മൂട്ടി

Google Oneindia Malayalam News

നിപ്പയും കോവിഡും എന്നീ പകർച്ചാ വ്യാധികൾക്ക് മുൻപ് വരെ അത്തരം രോഗങ്ങളോ കെ.കെ ശൈലജയെപ്പോലൊരു മന്ത്രിയോ ഈ കേരളത്തിൽ ഉണ്ടായിരുന്നില്ല. അത് തന്നെയാണ് കെ. കെ. ശൈലജയെ മലയാളികൾ എന്നും ഓർക്കാനും അംഗീകരിക്കാനും ഉളള കാരണമെന്ന് മലയാള സിനിമയുടെ മഹാനടന്‍ മമ്മൂട്ടി. മന്ത്രിയാകുന്നതിന് മുൻപും മന്ത്രിയായിരുന്നപ്പോഴും പദവിയിൽ നിന്ന് ഇറങ്ങിയപ്പോഴും ശൈലജയ്ക്ക് മാറ്റമൊന്നുമുണ്ടായിട്ടില്ലന്നാണ് മമ്മൂട്ടി പറയുന്നത്. രോഗ പ്രതിരോധശേഷി കാലത്ത് ഒരു സ്ത്രീയുടെ എല്ലാ ഭാവങ്ങളും ഉൾക്കൊണ്ട് മലയാളികളെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചതിനുള്ള അംഗീകാരമാണ് ന്യൂസ് മേക്കർ പുരസ്കാരം.

1

നൽകിയ നല്ല ആത്മാർത്ഥതയ്ക്ക് കേരളത്തിലെ ജനങ്ങളുടെ സ്നേഹവും ആദരവും നേടാനായെന്നത് ശൈലജയ്ക്ക് ലഭിച്ച വിശിഷ്ടമായ മറ്റൊരു പുരസ്കാരമാണ്. ആരോഗ്യ വകുപ്പ് മന്ത്രിയായി പദവിയിലിരുന്ന കാലമത്രയും ശൈലജയുടെ വാക്കുകൾക്ക് മലയാളി കാതു കൊടുത്തത് അങ്ങേയറ്റത്തെ വിശ്വാസത്തോടെയാണെന്നും മമ്മൂട്ടി പറഞ്ഞു. ന്യൂസ് മേക്കര്‍ പുരസ്കാര സമര്‍പ്പണച്ചടങ്ങിൽ പങ്കെടുത്തവേയാണ് മമ്മുട്ടിയുടെ ഈ പ്രസ്ഥാവന.

നോട്ട് നിരോധന വാർഷികത്തിൽ പ്രിയങ്ക ഗാന്ധിയുടെ ആ 5 ചോദ്യങ്ങൾ ഇതാണ്നോട്ട് നിരോധന വാർഷികത്തിൽ പ്രിയങ്ക ഗാന്ധിയുടെ ആ 5 ചോദ്യങ്ങൾ ഇതാണ്

l

2

അതേസമയം, തെരഞ്ഞടുപ്പ് ഫലങ്ങൾക്ക് പിന്നാല രണ്ടാം പിണറായി മന്ത്രി സഭയിൽ മന്ത്രി സ്ഥാനം ലഭിക്കാഞ്ഞതിനെപ്പറ്റി സമൂഹ മാധ്യമങ്ങൾ അടക്കം ചർച്ച ചെയ്തു. എന്നാൽ പൊതു മണ്ഡലത്തിൽ ചർച്ചകൾ ഉണ്ടായപ്പോൾ അക്കാര്യത്തിൽ വികാര പരമായി അഭിപ്രായ പ്രകടനങ്ങൾ നടത്തരുതെന്ന് മമ്മൂട്ടി തന്നെ ഉപദേശിച്ചിരുന്നുവെന്നും ശൈലജ ന്യൂസ് മേക്കര്‍ പുരസ്കാര സമര്‍പ്പണച്ചടങ്ങിൽ വേദിയിൽ വെളിപ്പെടുത്തി. ലിംഗ സമത്വത്തെപ്പറ്റി ഏറെ സംസാരിക്കുന്ന ഇക്കാലത്തും സമൂഹത്തിൽ പെൺകുട്ടികളെ രണ്ടാം തരക്കാരായി കാണുന്ന പ്രവണതയും പ്രകടമായ സ്ത്രീവിരുദ്ധതയാണന്നും ഇത് സമൂഹത്തിലുണ്ടന്നും ഇതിന് മാറ്റം വരണമെന്നും ശൈലജ പറഞ്ഞു.

3

മനോരമ ന്യൂസിന്റ 'ന്യൂസ് മേക്കർ പുരസ്കാരം 2020' ൽ മനോരമ ന്യൂസ് പ്രേക്ഷകര്‍ പങ്കെടുത്ത അഭിപ്രായ വോട്ടെടുപ്പിലാണ് കെ.കെ ശൈലജ ഒന്നാമത് എത്തിയത്. വെല്ലുവിളി നിറഞ്ഞ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ആരോഗ്യവകുപ്പിനെ നയിച്ചതിനുള്ള അംഗീകാരമായാണ് ഈ പുരസ്കാരം. കോവിഡ് പ്രതിരോധത്തിനായി കഠിനാധ്വാനം ചെയ്യുന്ന ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിനിധി എന്ന നിലയിലാണ് ന്യൂസ്മേക്കര്‍ പുരസ്കാരം സ്വീകരിക്കുന്നതെന്ന് കെ. കെ. ശൈലജ പ്രതികരിച്ചു.

തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം: മണിപ്പൂരില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നുതിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം: മണിപ്പൂരില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

4

ഒപ്പം കോവിഡിനെതിരായ പോരാട്ടം ജാഗ്രതയോടെ തുടരണം. അടുത്തിടെ വര്‍ധിച്ചുവരുന്ന പ്രതിദിന രോഗബാധ നിയന്ത്രിക്കേണ്ടതുണ്ട്. മരണനിരക്ക് കുറച്ചതിലടക്കം കേരളം സൃഷ്ടിച്ച മാതൃക മുന്നോട്ടു കൊണ്ടുപോകും. കേരളത്തിന്‍റെ ആരോഗ്യമന്ത്രിയെന്ന നിലയിൽ രാജ്യാന്തര തലത്തിൽ ലഭിച്ച അംഗീകാരങ്ങളെക്കുറിച്ച് ചിലർ തെറ്റിദ്ധാരണ പരത്തുന്നതിൽ വിഷമമുണ്ട്. ഒരു അവാർഡിനും അപേക്ഷ നൽകിയിട്ടില്ല, നൽകുകയുമില്ല - കെ.കെ.ശൈലജ പറഞ്ഞു.

cmsvideo
  നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam
  5

  ലോകത്തെയാകെ പ്രതിസന്ധിയിലാക്കിയ കോവിഡിനെ നേരിടുന്നതിൽ തികച്ചും സാധാരണക്കാരിയായ ഒരു വനിതാമന്ത്രി കേരളത്തിൽ പ്രകടമാക്കിയ നിശ്ചയദാർഢ്യം ആദരിക്കപ്പെടേണ്ടതാണെന്ന് പുരസ്കാര പ്രഖ്യാപനം നടത്തിയ നടനും സംവിധായകനുമായ രണ്‍ജി പണിക്കര്‍ പറഞ്ഞു.

  English summary
  The teacher has all the facets of a woman; Recognition for capturing Malayalees; Megastar Mammootty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X