കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗുരുവായൂരപ്പന്റെ' ഥാര്‍ അമല്‍ മുഹമ്മദിന് ഇനിയും കൈമാറിയില്ല

Google Oneindia Malayalam News

തൃശൂര്‍: ലേലത്തിലൂടെ സ്വന്തമാക്കിയ ഥാര്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് കൈമാറുന്നില്ലെന്ന് അമല്‍ മുഹമ്മദ്. ഗുരുവായൂരപ്പന് കാണിക്കയായി കിട്ടിയ മഹീന്ദ്ര ഥാര്‍ ലേലത്തിലൂടെയാണ് അമല്‍ സ്വന്തമാക്കിയത്. എന്നാല്‍ ദേവസ്വം കമ്മീഷണറുടെ അനുമതി ലഭിക്കാത്തതിനാല്‍ വാഹനം കൈമാറാനാകില്ലെന്നാണ് ബോര്‍ഡ് അധികൃതര്‍ പറയുന്നതെന്ന് അമല്‍ മുഹമ്മദ് പറയുന്നു. അതേസമയം ലേലവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നെന്നും അന്തിമ തീരുമാനം എടുക്കേണ്ടത് ദേവസ്വം കമ്മീഷണറാണെന്നുമാണ് ദേവസ്വം ചെയര്‍മാന്റെ വിശദീകരണം.

Recommended Video

cmsvideo
അമൽ മുഹമ്മദിന് ഥാർ നൽകാതെ ഗുരുവായൂർ ദേവസ്വം ബോർഡ്
thar

മറ്റാരെങ്കിലും കൂടുതല്‍ തുകയുമായെത്തിയാല്‍ നിലവിലെ ലേലം റദ്ദ് ചെയ്യാനുള്ള അധികാരം ദേവസ്വം കമ്മീഷണര്‍ക്കുണ്ടെന്നും ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ് പറഞ്ഞു. ഥാര്‍ ലേലത്തിന് ഭരണസമിതി കഴിഞ്ഞ മാസം അംഗീകാരം നല്‍കിയിരുന്നു. തുടര്‍ന്ന് ഥാര്‍ ലേലത്തില്‍ പിടിച്ച അമല്‍ മുഹമ്മദിന് വാഹനം കൈമാറുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. അമല്‍ മുഹമ്മദിനായി പിതാവാണ് ഥാര്‍ ലേലത്തില്‍ വാങ്ങിക്കുന്നത്. അമലിന് സര്‍പ്രൈസ് സമ്മാനം കൊടുക്കാനാണ് പിതാവ് ലേലത്തില്‍ പങ്കെടുത്തതെന്ന് അമലിന്റെ പിതാവിന്റെ സുഹൃത്തായ സുഭാഷ് പറഞ്ഞിരുന്നത്.

ഇതൊക്കെ ശബരിമലക്കാലത്തും നമ്മള്‍ കണ്ടതാണ്; ഓച്ചിറ സംഭവത്തില്‍ അരുണ്‍കുമാറിന്റെ കുറിപ്പ്ഇതൊക്കെ ശബരിമലക്കാലത്തും നമ്മള്‍ കണ്ടതാണ്; ഓച്ചിറ സംഭവത്തില്‍ അരുണ്‍കുമാറിന്റെ കുറിപ്പ്

21 കാരനായ അമലിന് സമ്മാനം കൊടുക്കാനുള്ളതായതിനാല്‍ 21 ലക്ഷം വരെയോ അതിന് മുകളിലോ ലേലത്തുക ഉറപ്പിക്കാമെന്നായിരുന്നു നിര്‍ദേശമെന്നും സുഭാഷ് പറഞ്ഞിരുന്നു. ഇത് അറിഞ്ഞതോടെയാണ് ദേവസ്വം അധികൃതരുടെ മനസ് മാറിയത്. 15 ലക്ഷം രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വിലയായി ലേലത്തില്‍ നിശ്ചയിച്ചിരുന്നത്. ഒരാള്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുത്തിരുന്നത് എന്നതിനാല്‍ 15 ലക്ഷം രൂപയ്ക്കായിരുന്നു അമല്‍ ലേലം ഉറപ്പിച്ചത്.

എന്നാല്‍ 21 ലക്ഷം വരെ ലഭിച്ചേക്കാവുന്ന ഥാര്‍ കുറഞ്ഞ തുകയ്ക്ക് ലേലത്തില്‍ ഉറപ്പിച്ചതോടെയാണ് ദേവസ്വം അധികൃതര്‍ നിലപാട് പുനപരിശോധിക്കണമെന്ന് പറഞ്ഞത്. എന്നാല്‍ പിന്നീട് അമലിന് തന്നെ ഥാര്‍ നല്‍കുമെന്ന് ബോര്‍ഡ് അധികൃതര്‍ പറഞ്ഞിരുന്നു. ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂജനറേഷന്‍ എസ്.യു.വി ഥാറാണ് സമര്‍പ്പിച്ചത്. ചുവന്ന നിറത്തിലുള്ള ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണ് സമര്‍പ്പിക്കപ്പെട്ടത്.

ദിലീപിന് വീണ്ടും കുരുക്ക്, പുതിയ സാക്ഷി; ദിലീപിനെതിരെ മൊഴിദിലീപിന് വീണ്ടും കുരുക്ക്, പുതിയ സാക്ഷി; ദിലീപിനെതിരെ മൊഴി

വിപണിയില്‍ 13 മുതല്‍ 18 ലക്ഷം വരെ വിലയുള്ളതാണ് ഈ വാഹനം. 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിനുകളാണ് ഥാറില്‍ പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എഞ്ചിന്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും.

English summary
Amal Mohammad says Guruvayur Devaswom Board will not hand over Thar acquired through auction.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X