'രാത്രി 11 മണിക്ക് അച്ഛന് മരുന്ന് നൽകി, കിടത്തി ഉറക്കി', തിലകന്റെ അവസാന നിമിഷങ്ങളെ കുറിച്ച് മകൻ ഷോബി
'രാത്രി 11 മണിക്ക് അച്ഛന് മരുന്ന് നൽകി, കിടത്തി ഉറക്കി', തിലകന്റെ അവസാന നിമിഷങ്ങളെ കുറിച്ച് മകൻ ഷോബി
കൊച്ചി: അന്നും ഇന്നും എന്നും സിനിമയുടെ തട്ടകത്ത് മലയാളികൾ ഓർത്തിരിക്കുന്ന ഒരു മുഖമുണ്ട് " തിലകൻ"... മലയാള സിനിമയുടെ പെരുന്തച്ഛനെന്ന് പൂർണ്ണമായും വിശേഷിപ്പിക്കുന്ന അഭിനയ കുലപതിയായ തിലകനെ കുറിച്ചുള്ള ഓർമ്മയിൽ മകൻ ഷോബി തിലകൻ...അച്ഛനെ കുറിച്ച് ഒരായിരം ഓർമ്മകളാണ് ഷോബിയ്ക്ക്...
ഒട്ടനവധി കഥാപാത്രങ്ങള്‍ക്ക് തിലകൻ ജീവൻ നൽകി... മലയാള സിനിമയിൽ നിന്നും തിലകൻ എന്ന താര വിസ്മയം പടിയിറങ്ങിട്ട് 9 വർഷങ്ങൾ പിന്നിട്ട് കഴിഞ്ഞു.. 2012 സെപ്തംബർ 24 നായിരുന്നു അദ്ദേഹത്തന്റെ വിയോഗം... ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന് മരണം സംഭവിച്ചത്.. അഭിനയ കലയുടെ പെരുന്തച്ചനെന്ന വിശേഷണത്തിന് മലയാള സിനിമയിൽ വേറൊരാളില്ലെന്ന് തന്നെ പറയാം...

തനിക്ക് ചെയ്യാൻ കഴിയുന്ന എല്ലാ കഥാപാത്രങ്ങളും ഇതിനോടകം ചെയ്ത് കാണിക്ക് മുന്നിൽ നല്ലാരു കാഴ്ച വസന്തം ഇദ്ദേഹം നൽകി... മലയാളി ജീവിച്ചിരിക്കുന്നിടത്തോളം കാലം ഓര്‍ത്തിരിക്കാന്‍ പാകത്ത് ഇന്നും ഇദ്ദേഹം സിനിമയുടെ തട്ടകത്തിൽ നില നിൽക്കുന്നു... ഒപ്പം ചില കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് മുന്നിൽ ബാക്കിയാക്കി അദ്ദേഹം കണ്ണടച്ചു... ഇന്നും ഓരോ മനുഷ്യന്റെയും മലയാളിയുടെയും മനസ്സിൽ മായാത്ത മഹനീയ സാന്നിധ്യമായി നിലയുറപ്പിക്കുന്നു... എന്നാൽ, അച്ഛന്‍റെ അവസാന നിമിഷങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടനും ഡബ്ബിങ് ആര്‍ടിസ്റ്റുമായ മകന്‍ ഷോബി തിലകന്‍....

അച്ഛനോടൊപ്പമുളള ഓരോ നിമിഷവും അത്രയും വിലപ്പെട്ടതായിരുന്നു. അച്ഛനോടൊപ്പം അവസാന നിമിഷങ്ങളിൽ ഉണ്ടായിരുന്നത് താനായിരുന്നുവെന്നാണ് ഷോബി തിലകൻ വ്യക്തമാക്കുന്നത്. പ്രമുഖ വാർത്താ മാധ്യമമായ കൗമുദി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷോബിയുടെ വെളിപ്പെടുത്തൽ. ചെറുപ്പത്തില്‍ അമ്മയുടെ വീട്ടിൽ നിന്ന് വളർന്നതിനാൽ അച്ഛനെ തനിക്ക് ഏറെ മിസ് ചെയ്തിരുന്നു. പത്താം ക്ലാസിന് ശേഷമാണ് അച്ഛന്‍റെ കൂടെ താമസിക്കാൻ കഴിഞ്ഞതെന്ന് ഷോബി പറഞ്ഞു.

അത്ഭുത വസ്തുവിനെ പോലെയായിരുന്നു വളരെ ചെറുപ്പത്തിൽ ഞാൻ അച്ഛനെ കണ്ടിരുന്നത്. അച്ഛനോട് കയർത്ത് സംസാരിക്കുകയേ ഒരുപാട് സ്നേഹത്തോടെ സംസാരിക്കുകയോ ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ കയ്യിൽ പിടിക്കാൻ തന്നെ എനിക്ക് പേടിയായിരുന്നു. അദ്ദേഹത്തിന്‍റെ മരണ നിമിഷം വരെ അതേ കാഴ്ചപ്പാട് തന്നെയായിരുന്നു എനിക്ക് ഉണ്ടായിരുന്നത് - ഷോബി പറയുന്ന ഓർമ്മകൾ.

ആരോഗ്യ സ്ഥിതി മോശമായി അച്ഛൻ ആശുപത്രിയിൽ കിടക്കുന്ന സമയത്തായിരുന്നു അച്ഛനുമായി ഞാൻ കൂടുതൽ അദ്ദേഹവുമായി അടുത്തത്. അച്ഛനോടൊപ്പം അടുത്ത് നിൽക്കാൻ ഞാനേറെ ആഗ്രഹിച്ചിരുന്നു. മനസ്സിലടക്കി വെച്ചിരുന്ന സ്നേഹം ആ ആശുപത്രിയിൽ കിടന്ന സമയത്ത് എനിക്ക് പ്രകടിപ്പിക്കാനായി. അച്ഛനോടൊപ്പം ഇരിക്കാനും അദ്ദേഹത്തെ പരിചരിക്കാനും ഒപ്പം നിൽക്കാനും ആ നിമിഷങ്ങളിൽ തനിക്ക് സാധിച്ചുവെന്ന് ഷോബി പറയുന്നു

അദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നതിന്‍റെ അന്ന് രാത്രിയിൽ വീട്ടിൽ വച്ച് 11 മണിക്ക് അച്ഛന് മരുന്നും നൽകി കിടത്തി ഉറക്കിയിട്ടാണ് താൻ ഉറങ്ങാൻ വേണ്ടി പോയത്. കൂടെ കിടക്കണോ എന്ന് ചോദിച്ചപ്പോള്‍ അച്ഛൻ സമ്മതിച്ചില്ല. ആവശ്യം വന്നാൽ വിളിക്കാമെന്നും പറഞ്ഞു. അന്ന് രാത്രി 1 മണിക്ക് അച്ഛൻ വിളിച്ചു. അച്ഛനപ്പോള്‍ എഴുന്നേറ്റിരിക്കുകയായിരുന്നു.

ആശുപത്രിയിൽ പോകാമെന്ന് പറഞ്ഞപ്പോൾ സമ്മതിച്ചു. കാറിന് പകരം ആംബുലൻസ് വിളിക്കാൻ പറഞ്ഞു. അങ്ങനെ അച്ഛൻ നിര്‍ബന്ധിച്ചതിനാൽ ആംബുലൻസ് വിളിച്ചു. ആ യാത്ര ശാസ്തമംഗലത്ത് എത്തിയപ്പോഴേക്കും അച്ഛന് ബോധം പോയി. അത്രയും നേരം ഓരോന്ന് സംസാരിച്ചിരുന്നതാണ്. പക്ഷേ അതിന് ശേഷം അച്ഛനൊന്നും പറഞ്ഞില്ല. പ്രതികരിച്ചില്ല. അച്ഛന്‍റെ ഓർമ്മകളിൽ മകൻ പറഞ്ഞു.












Click it and Unblock the Notifications