Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് 9 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍, ആകെ ഹോട്ട്സ്‌പോട്ടുകളുടെ എണ്ണം 113 ആയി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ മലയാറ്റൂര്‍-നീലേശ്വരം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15), കാസര്‍ഗോഡ് ജില്ലയിലെ അജാനൂര്‍ (18, 20), വോര്‍ക്കാടി (6), തൃക്കരിപ്പൂര്‍ (1,4), മടിക്കൈ (2), മൊഗ്രാല്‍ പുത്തൂര്‍ (1), തൃശൂര്‍ കുന്നംകുളം മുന്‍സിപ്പാലിറ്റി (7, 8, 11, 15, 19, 20), കാട്ടക്കാമ്പാല്‍ (6, 7, 9), കടവല്ലൂര്‍ (14, 15, 16) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

hotspot

Recommended Video

cmsvideo
    The state has no clear stand on expats : K Surendran| Oneindia Malayalam

    അതേസമയം, 5 പ്രദേശങ്ങളെ കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ നെല്ലായി (14), അലനല്ലൂര്‍ (20), മലപ്പുറം ജില്ലയിലെ അതവനാട് (4, 5, 6, 7, 20), തിരൂരങ്ങാടി മുന്‍സിപ്പാലിറ്റി (38), കല്‍പ്പകഞ്ചേരി എന്നിവയേയാണ് ഒഴിവാക്കിയത്. നിലവില്‍ ആകെ 113 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

    അതേസമയം, കേരളത്തില്‍ ഇന്ന് 123 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 13 പേര്‍ക്ക് വീതവും, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, തിരുവനന്തപുരം, കോട്ടയം, വയനാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+