കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗദ്ദാമയ്ക്ക് ശേഷം ആടുജീവിതത്തിനും ഗള്‍ഫില്‍ വിലക്ക്

  • By Meera Balan
Google Oneindia Malayalam News

അബുദാബി: ഗള്‍ഫ് നാടിലെ പ്രവാസിയുടെ ദുരിത ജീവിതം പ്രമേയമാക്കി ബെന്യാമിന്‍ എഴുതിയ 'ആടുജീവിത'മെന്ന നോവലിന് ഗള്‍ഫില്‍ വിലക്ക്. ആടുജീവിത്തിന്റെ അറബി പരിഭാഷയ്ക്കാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. സംസ്ഥാന അവാര്‍ഡ് നേടിയ ആടുജീവിത്തിന് തിരൂര്‍ സ്വദേശിയായ സുഹൈല്‍ വാഫിയാണ് അറബി പരിഭാഷ രചിച്ചത്.

'അയാമുല്‍ വാഇസ്' എന്ന പേരിലുള്ള കൃതിയാണ് നിരോധിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. പുസ്തകം പ്രസിദ്ധീകരിച്ച ആഫാഖ് ബുക്ക് സ്റ്റോര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഗള്‍ഫില്‍ ജോലിയ്‌ക്കെത്തുന്ന മലയാളി യുവാവ് അനുഭവിയ്ക്കുന്ന നരകതുല്യമായ ജീവിതമാണ് ആടുജീവിതത്തില്‍ പറയുന്നത്. ഒരു മലയാളിയുടെ യഥാര്‍ത്ഥ അനുഭവത്തെ ആസ്പദമാക്കിയാണ് ആടു ജീവിതം രചിച്ചത്

Aadujeevitham

സമാന പ്രമേയം അവതരിപ്പിച്ച കമലിന്റെ 'ഗദ്ദാമ' എന്ന ചിത്രവും ഗള്‍ഫ് നാടുകളില്‍ നിരോധിച്ചിരുന്നു. എന്നാല്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ പ്രമേയമാക്കി പുറത്തിറങ്ങിയ ബെന്യാമിന്റെ നോവലിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല.

English summary
The translation of 'Aadujeevitham' banned in UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X