കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനൊപ്പമുള്ള വൈറല്‍ സെല്‍ഫിക്കു പിന്നില്‍!! കേട്ടതല്ല സത്യം!! പോലീസുകാരന്‍ പറയുന്നു...

കസ്റ്റഡി സെല്‍ഫിയെന്ന പേരിലാണ് ഫോട്ടോ പ്രചരിച്ചത്

  • By Sooraj
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായ ശേഷം പ്രചരിച്ച ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരുന്നു. കസ്റ്റഡിയിലെ സെല്‍ഫിയെന്ന പേരില്‍ രണ്ടു പോലീസുകാര്‍ക്കൊപ്പമുള്ള ദിലീപിന്റെ ഫോട്ടായാണ് പ്രചരിച്ചത്. ഇതോടെ ദിലീപിനു വിഐപി പരിഗണനയാണ് ലഭിക്കുന്നതെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിനിടെയാണ് ഫോട്ടോയിലെ ഒരു പോലീസുകാരന്‍ തന്നെ വിശദീകരണവുമായി രംഗത്തുവന്നത്. അതേസമയം, ഒരു ദിവസം ആലുവ സബ് ജയിലില്‍ കഴിഞ്ഞ ദിലീപ് ഇപ്പോള്‍ പോീലീസ് കസ്റ്റഡിയിലാണുള്ളത്. താരത്തെ രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ദിലീപിനെതിരേ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് ഇനി പോലീസിന്റെ ശ്രമം.

ജയിലില്‍ രാത്രി ഉറങ്ങാതെ ദിലീപ്!! പോലീസുകാര്‍ വന്നപ്പോള്‍ കണ്ടത്...അവര്‍ക്കു മുന്നില്‍ കരഞ്ഞു!!ജയിലില്‍ രാത്രി ഉറങ്ങാതെ ദിലീപ്!! പോലീസുകാര്‍ വന്നപ്പോള്‍ കണ്ടത്...അവര്‍ക്കു മുന്നില്‍ കരഞ്ഞു!!

കസ്റ്റഡി സെല്‍ഫി

കസ്റ്റഡി സെല്‍ഫി

കസ്റ്റഡി സെല്‍ഫിയെന്ന പേരിലാണ് ദിലീപും രണ്ടു ഭാഗത്തുമായി പോലീസുകാരും ചേര്‍ന്നു നില്‍ക്കുന്ന ഫോട്ടോ വൈറലായത്. ഇതു വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. കടുനീല ഷര്‍ട്ട് ധരിച്ചാണ് ദിലീപ് ചിത്രത്തില്‍ കാണപ്പെട്ടത്. ദിലീപിനെ ആലുവ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്യാന്‍ കൊണ്ടുപോയപ്പോഴും ഇതേപോലെയുള്ള ഷര്‍ട്ടാണ് ധരിച്ചിരുന്നത്.

പോലീസുകാരന്‍ രംഗത്ത്

പോലീസുകാരന്‍ രംഗത്ത്

ഫോട്ടോയില്‍ ദിലീപിനൊപ്പമുള്ള അരുണ്‍ സൈമണെന്ന പോലീസ് ഉദ്യോഗസ്ഥനാണ് വൈറലായി മാറിയ സെല്‍ഫിയെക്കുറിച്ച് വിശദീകരണവുമായി വന്നത്. തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളാണ് അദ്ദേഹം.

രംഗത്തു വരാന്‍ കാരണം

രംഗത്തു വരാന്‍ കാരണം

ദിലീപിന് കസ്റ്റഡിയില്‍ വിഐപി പരിഗണനയാണ് ലഭിക്കുന്നതെന്ന തരത്തില്‍ പ്രചരണമുണ്ടായിരുന്നു. ദിലീപ് കേസില്‍ നിന്നും എളുപ്പം രക്ഷപ്പെടുമനെന്നും പലരും ചൂണ്ടിക്കാട്ടി. ആ സെല്‍ഫി കൂടുതല്‍ വിവാദങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കെയാണ് പോലീസുകാരന്‍ തന്നെ രംഗത്തുവന്നത്.

ഷൂട്ടിങ് സെറ്റില്‍ വച്ച് എടുത്തത്

ഷൂട്ടിങ് സെറ്റില്‍ വച്ച് എടുത്തത്

ദിലീപിനെ കസ്റ്റഡിയില്‍ ലഭിച്ചപ്പോള്‍ എടുത്ത ഫോട്ടോയല്ല അതെന്ന് അരുണ്‍ സൈമണ്‍ വ്യക്തമാക്കി. ജോര്‍ജേട്ടന്‍സ് പൂരമെന്ന ചിത്രത്തിന്റെ ഷൂട്ടിങിനായി ഇരിങ്ങാലക്കുട വന്നപ്പോഴാണ് ദിലീപിനോടൊപ്പം ആ സെല്‍ഫിയെടുത്തതെന്നും അരുണ്‍ ഫേസ്ബുക്കിലൂടെ വിശദമാക്കി.

ജയിലില്‍ ദിലീപിന്റെ ആദ്യദിനം

ജയിലില്‍ ദിലീപിന്റെ ആദ്യദിനം

അതിനിടെ ആലുവ സബ് ജയിലില്‍ ആദ്യദിനം ഒരു വിധമാണ് ദിലീപ് തള്ളി നീക്കിയത്. രാത്രിയില്‍ കൊതുകുശല്യം മൂലം ഉറക്കം നഷ്ടപ്പെട്ട ദിലീപ് പകല്‍ സഹതടവുകാരോട് പലതും പറഞ്ഞ് കരയുകയും ചെയ്തു.

കസ്റ്റഡിയില്‍ വിട്ടു

കസ്റ്റഡിയില്‍ വിട്ടു

ഇന്നു രാവിലെ അങ്കമാലി കോടതിയില്‍ ദിലീപിനെ ഹാജരാക്കിയിരുന്നു. രണ്ടു ദിവസത്തേക്ക് താരത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. മൂന്നു ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും രണ്ടു ദിവസം മാത്രമേ ലഭിച്ചുള്ളൂ.

ഭൂമിയിടപാടുകളും അന്വേഷിക്കും

ഭൂമിയിടപാടുകളും അന്വേഷിക്കും

ദിലീപിന്റെ ഭൂമിയിടപാടുകളെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ട്രസ്റ്റുകള്‍, ഹോട്ടലുകള്‍ എന്നീവിടങ്ങളിലെല്ലാം ദിലീപിനു വലിയ നിക്ഷേപമുണ്ട്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ തര്‍ക്കം നടിയെ ആക്രമിക്കാന്‍ കാരണമായിട്ടുണ്ടോയെന്നുള്ള സംശയത്തെ തുടര്‍ന്നാണ് പോലീസ് അന്വേഷണം.

English summary
The truth behind custody selfie.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X