മോഹന്‍ലാല്‍ പെണ്‍വാണിഭ സംഘം തലവൻ...!! യുവാവിന്റെ വെളിപ്പെടുത്തലിന് പിന്നിലെ സത്യം ഇതാണ്..!!

  • By: അനാമിക
Subscribe to Oneindia Malayalam

കൊച്ചി: യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐയുടെ സദാചാരപ്പോലീസിംഗിന് എതിരെയുള്ള വീഡിയോ വഴിയാണ് നസീഹാ അഷ്‌റഫ് എന്ന യുവാവ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയത്. എസ്എഫ്‌ഐയെ വെല്ലുവിളിച്ചുകൊണ്ടുള്ള ആ വീഡിയോ ഏറെ വൈറലായിരുന്നു.

Read Also: സുചി ലീക്ക്‌സിന് പിന്നാലെ മഡോണ ലീക്ക്‌സും ?? മഡോണ സെബാസ്റ്റ്യന്റെ പേരില്‍ ട്വിറ്റര്‍ പോസ്റ്റുകള്‍..!

Read Also: വാളയാര്‍ പീഡനത്തിലെ പ്രതികള്‍ ഭരണകക്ഷിയില്‍പ്പെട്ടവര്‍..!!പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം..!!

Read Also: ജയലളിതയുടെ മരണത്തില്‍ അപ്പോളോ മെഡിക്കല്‍ റിപ്പോര്‍ട്ട് കള്ളം പറയുന്നു..!! സംരക്ഷിക്കുന്നത് ആരെ ??

അതിന് പിന്നാലെയാണ് നടന്‍ മോഹന്‍ലാല്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവാവിന്റെ അടുത്ത വീഡിയോ വന്നത്. മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും പെണ്‍വാണിഭ കേന്ദ്രങ്ങള്‍ നടത്തുന്നുവെന്നായിരുന്നു ആരോപണം. ആ വെളിപ്പെടുത്തലുകള്‍ക്ക് പിന്നിലെ സത്യം ഇതാണ്.

മാനസികവിഭ്രാന്തി

തൃശ്ശൂര്‍ പെരുമ്പിലവ് സ്വദേശിയാണ് നസീഹ് അഷ്‌റഫ്. ഇയാള്‍ക്ക് മാനസികവിഭ്രാന്തിയുണ്ടെന്നാണ് വിവരം. മാനസികപ്രശ്‌നങ്ങള്‍ കാരണമാണ് ഇയാള്‍ താരങ്ങള്‍ക്കെതിരെ വീഡിയോകളുമായി രംഗത്ത് വന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

ആന്റണി പെരുമ്പാവൂരിന്റെ പരാതിയെ തുടര്‍ന്ന ഈ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ തൃശ്ശൂര്‍ പൈങ്കുളം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

ജാമ്യത്തില്‍ വിട്ടു

നസീഹിന് മാനസിക വിഭ്രാന്തിയുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് ബന്ധുക്കള്‍ പോലീസിന് കൈമാറിയിരുന്നു. തുടര്‍ന്ന് ഇയാളെ പോലീസ് ജാമ്യത്തില്‍ വിട്ടു.

പരസ്പര ബന്ധമില്ലാതെ സംസാരം

ബന്ധുക്കള്‍ തന്നെയാണ് നസീഹിനെ പൈങ്കുളത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. പരസ്പര ബന്ധമില്ലാതെയാണ് പോലീസ് സ്‌റ്റേഷനിലുള്‍പ്പെടെ ഇയാല്‍ സംസാരിച്ചതെന്ന് പോലീസ് പറയുന്നു.

പെണ്‍വാണിഭ കേന്ദ്രങ്ങള്‍

പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും പെണ്‍വാണിഭ കേന്ദ്രങ്ങള്‍ നടത്തുന്നു എന്നായിരുന്നു ഇയാളുടെ ആരോപണം. വീഡിയോ വന്‍തോതില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് ആന്റണി പെരുമ്പാവൂര്‍ പരാതി നല്‍കിയത്.

പൃഥ്വിരാജിനെതിരേയും

പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി പെണ്‍വാണിഭ കേന്ദ്രങ്ങള്‍ നടത്തുന്നു എന്നായിരുന്നു ആരോപണം. നടന്‍ പൃഥ്വിരാജിനെതിരേയും വീഡിയോ ഉണ്ടായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

മലയാളത്തിലെ നടിമാരെ അപമാനിക്കുന്ന വീഡിയോയും ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ വിമര്‍ശനം ഇത്തരം വീഡിയോകളുടെ പേരില്‍ ഉയര്‍ന്നു വന്നിരുന്നു.

കയ്യിൽ വെറും നാലായിരം

തനിക്ക് കോടികളുടെ സ്വത്തുക്കള്‍ ഉണ്ടെന്നും താന്‍ പറയുന്നത് ശരിയല്ലെങ്കില്‍ കോടിക്കണക്കിന് വരുന്ന സ്വത്തുക്കള്‍ വെച്ച് പന്തയം കെട്ടാമെന്നും ഇയാള്‍ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ ഇയാളുടെ പക്കല്‍ വെറും 4000 രൂപ മാത്രമാണ് പോലീസ് കണ്ടെടുത്തത്.

അമ്മ തന്നെ രംഗത്ത്

നസീഹിന്റെ മാതാവ് തന്നെ മകന് മാനസിക പ്രശ്‌നമുളളതായി പൊലീസിന് മുന്നില്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇയാളുടെ വീഡിയോയിലുള്ള സംസാര രീതി തന്നെയും സ്വാഭാവികത ഉള്ളതായിരുന്നില്ല.

വെല്ലുവിളികളും അസഭ്യപ്രയോഗങ്ങളും

വെല്ലുവിളികളും അസഭ്യപ്രയോഗങ്ങളും കൊണ്ട് സമ്പന്നമാണ് ആദ്യം വന്ന എസ്എഫ്‌ഐക്കെതിരെയും പിന്നീട് വന്ന മോഹന്‍ലാലിനെതിരെയും ഉള്ള വീഡിയോകള്‍. നടന്‍ പൃഥ്വിരാജ് ഈ അപവാദ പ്രചരണം സംബന്ധിച്ച് ഇതുവരെ പരാതിയൊന്നും നല്‍കിയിട്ടില്ല.

English summary
The man who posted videos against mohanlal is mentally ill.
Please Wait while comments are loading...